x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി​യി​ൽ​നി​ന്ന് ഒ​രു പ്ര​കാ​ശ​ദി​നം അ​ക​ലെ 'വോ​യേ​ജ​ർ 1'; ച​രി​ത്ര​നേ​ട്ട​വു​മാ​യി മ​നു​ഷ്യ​നി​ർ​മി​ത പേ​ട​കം

വെബ് ഡെസ്‌ക്
Published: November 18, 2026 06:57 PM IST | Updated: November 18, 2026 06:57 PM IST

വോ​യേ​ജ​ർ 1

ഫ്ലോ​റി​ഡ: ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലു​കൂ​ടി പി​ന്നി​ട്ട് നാ​സ​യു​ടെ 'വോ​യേ​ജ​ർ 1'. ഭൂ​മി വി​ട്ട് ഏ​ക​ദേ​ശം 49 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ, ഭൂ​മി​യി​ൽ നി​ന്ന് ഒ​രു 'പ്ര​കാ​ശ​ദി​നം' അ​ക​ലെ​യെ​ത്തു​ന്ന ആ​ദ്യ മ​നു​ഷ്യ​നി​ർ​മി​ത വ​സ്തു​വെ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് വോ​യേ​ജ​ർ 1 സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.46ഓ​ടെ​യാ​ണ് പേ​ട​കം ഈ ​അ​പൂ​ർ​വ ദൂ​രം പി​ന്നി​ട്ട​ത്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 2,590 കോ​ടി കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു നി​ല​വി​ൽ വോ​യേ​ജ​ർ 1 ഉ​ള്ള​ത്.

എ​ന്താ​ണ് ഒ​രു പ്ര​കാ​ശ​ദി​നം?

സെ​ക്ക​ൻ​ഡി​ൽ ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന പ്ര​കാ​ശം 24 മ​ണി​ക്കൂ​ർ കൊ​ണ്ട് പി​ന്നി​ടു​ന്ന ദൂ​ര​മാ​ണ് ഒ​രു പ്ര​കാ​ശ​ദി​നം. മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 61,000 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വോ​യേ​ജ​ർ 1-ന് ​ഈ ദൂ​രം താ​ണ്ടാ​ൻ അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം വേ​ണ്ടി​വ​ന്നു.
ഈ ​നേ​ട്ട​ത്തോ​ടെ ഭൂ​മി​യി​ൽ​നി​ന്ന് അ​യ​ക്കു​ന്ന ഒ​രു റേ​ഡി​യോ സി​ഗ്‌​ന​ൽ പേ​ട​ക​ത്തി​ലെ​ത്താ​ൻ ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. പേ​ട​ക​ത്തി​ൽ​നി​ന്നു​ള്ള മ​റു​പ​ടി തി​രി​കെ ഭൂ​മി​യി​ലെ​ത്താ​ൻ വീ​ണ്ടും 24 മ​ണി​ക്കൂ​റും വേ​ണം. അ​താ​യ​ത്, വോ​യേ​ജ​ർ 1-മാ​യി ല​ളി​ത​മാ​യ ഒ​രു ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ പോ​ലും ഇ​നി ര​ണ്ടു ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

1977ൽ ​തു​ട​ങ്ങി​യ മ​ഹാ​യാ​ത്ര

ഇ​ര​ട്ട പേ​ട​ക​മാ​യ വോ​യേ​ജ​ർ 2 വി​ക്ഷേ​പി​ച്ച് 16 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം 1977 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണു വോ​യേ​ജ​ർ 1 വി​ക്ഷേ​പി​ച്ച​ത്. ഗ്ര​ഹ​ങ്ങ​ളു​ടെ അ​പൂ​ർ​വ​മാ​യ നേ​ർ​രേ​ഖാ​വി​ന്യാ​സ​വും ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ല​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സൗ​ര​യൂ​ഥ​ത്തി​ലെ ബാ​ഹ്യ​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

1979ൽ ​വ്യാ​ഴ​ത്തെ​യും 1980ൽ ​ശ​നി​യെ​യും ക​ട​ന്നു​പോ​യ പേ​ട​കം, ഇ​വ​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും വ​ല​യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക​യ​ച്ചു. ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ടൈ​റ്റ​ന് സ​മീ​പ​ത്തു​കൂ​ടി​യു​ള്ള സ​ഞ്ചാ​രം പേ​ട​ക​ത്തെ സൗ​ര​യൂ​ഥ​ത്തി​നു പു​റ​ത്തേ​ക്കു​ള്ള (ഇ​ന്‍റ​ർ​സ്റ്റെ​ല്ലാ​ർ സ്പേ​സ്) പാ​ത​യി​ലേ​ക്കു ന​യി​ച്ചു. 2012 ഓ​ഗ​സ്റ്റി​ൽ സൂ​ര്യ​ന്‍റെ കാ​ന്തി​ക​വ​ല​യ​ത്തി​ന്‍റെ അ​തി​രാ​യ 'ഹീ​ലി​യോ​പോ​സ്' ക​ട​ന്ന് ഇ​ന്‍റ​ർ​സ്റ്റെ​ല്ലാ​ർ സ്പേ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ പേ​ട​ക​മാ​യി വോ​യേ​ജ​ർ 1 മാ​റി.

അ​ര​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്നും ക​രു​ത്തോ​ടെ‌

1970ക​ളി​ൽ നി​ർ​മി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​ര​നൂ​റ്റാ​ണ്ടി​നി​പ്പു​റ​വും ഭൂ​മി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​വെ​ന്ന​ന്ന​താ​ണ് വോ​യേ​ജ​ർ 1-ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്കു പ​ക​രം പ്ലൂ​ട്ടോ​ണി​യം 238ന്‍റെ റേ​ഡി​യോ ആ​ക്‌​ടീ​വ് വി​കി​ര​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള താ​പം വൈ​ദ്യു​തി​യാ​ക്കി മാ​റ്റു​ന്ന 'റേ​ഡി​യോ ഐ​സോ​ടോ​പ്പ് തെ​ർ​മോ ഇ​ല​ക്‌​ട്രി​ക് ജ​ന​റേ​റ്റ​റു​ക​ൾ' ആ​ണ് പേ​ട​ക​ത്തി​ന് ഊ​ർ​ജം ന​ൽ​കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്തോ​റും പേ​ട​ക​ത്തി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ദൗ​ത്യം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത ശാ​സ്ത്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും നാ​സ ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​ഫ് ചെ​യ്തു വ​രി​ക​യാ​ണ്. ആ​ധു​നി​ക സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്കും ലാ​പ്ടോ​പ്പു​ക​ൾ​ക്കും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് വി​ക​സി​പ്പി​ച്ച കം​പ്യൂ​ട്ട​റു​ക​ളും മെ​മ്മ​റി സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​പ്പു​റ​ത്തു​നി​ന്ന് അ​തീ​വ ശ്ര​ദ്ധ​യോ​ടെ അ​യ​യ്ക്കു​ന്ന ക​മാ​ൻ​ഡു​ക​ളി​ലൂ​ടെ​യാ​ണ് നാ​സ എ​ൻ​ജി​നി​യ​ർ​മാ​ർ ഈ ​സം​വി​ധാ​ന​ങ്ങ​ളെ ഇ​ന്നും നി​യ​ന്ത്രി​ക്കു​ന്ന​ത്. 2030ക​ളു​ടെ പ​കു​തി വ​രെ​യെ​ങ്കി​ലും വോ​യേ​ജ​ർ ദൗ​ത്യ​ങ്ങ​ൾ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​നാ​ണു നാ​സ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​പ​ഞ്ച​വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് ഒ​രു സു​വ​ർ​ണ സ​ന്ദേ​ശം

ഒ​രു പ്ര​കാ​ശ​ദി​നം പി​ന്നി​ട്ടെ​ങ്കി​ലും മ​റ്റൊ​രു ന​ക്ഷ​ത്ര​ത്തി​ന് അ​ടു​ത്തൊ​ന്നും വോ​യേ​ജ​ർ എ​ത്തി​യി​ട്ടി​ല്ല. ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ന​ക്ഷ​ത്ര​സ​മൂ​ഹ​മാ​യ ആ​ൽ​ഫ സെ​ന്‍റോ​റി നാ​ലു പ്ര​കാ​ശ​വ​ർ​ഷ​ത്തി​ല​ധി​കം അ​ക​ലെ​യാ​ണ്.

ഭൂ​മി​യി​ലെ ജീ​വ​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ളാ​യ ശ​ബ്‌​ദ​ങ്ങ​ൾ, സം​ഗീ​തം, വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ആ​ശം​സ​ക​ൾ, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ 'ഗോ​ൾ​ഡ​ൻ റെ​ക്കോ​ർ​ഡ്' പേ​ട​ക​ത്തി​ലു​ണ്ട്. ഭാ​വി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ പേ​ട​ക​ത്തെ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്കു​ള്ള ഭൂ​മി​യു​ടെ സ​ന്ദേ​ശ​മാ​ണി​ത്.

ഒ​രു പ്ര​കാ​ശ​ദി​ന​മെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​മ്പോ​ൾ പേ​ട​ക​ത്തി​ന് ഭൗ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ മ​നു​ഷ്യ​രാ​ശി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു വ​ലി​യ വി​സ്മ​യ​മാ​ണ്. 1970ക​ളി​ൽ മ​നു​ഷ്യ​ൻ നി​ർ​മി​ച്ച ഒ​രു യ​ന്ത്രം, ന​മു​ക്ക് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ദൂ​ര​ങ്ങ​ളി​ലേ​ക്ക് ത​ള​രാ​തെ യാ​ത്ര തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വ്.

Tags : Voyager 1 NASA USA NewsUpdate Headlines

Recent News

Corehub Up