x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍റെ അടുപ്പ് അണയ്ക്കാതെ മകൾ

വെബ്ഡെസ്ക്
Published: November 17, 2026 09:59 AM IST | Updated: November 17, 2026 09:59 AM IST

ഭ​ദ്ര​കീ​ർ​ത്തി

 

 

ക​ണ്ണീ​രോ​ർ​മ്മ​യ്ക്ക് മു​ന്നി​ൽ നെ​യ്യൊ​ഴി​ച്ച്, മ​ക​ൾ ഭ​ദ്ര​കീ​ർ​ത്തി ചു​ടു​ന്ന ദോ​ശ​യ്ക്ക് അ​ച്ഛ​ന്‍റെ മ​ണ​മാ​ണ്. ഒ​രു ദോ​ശ​യ്ക്ക് വി​ശ​പ്പ് മാ​ത്ര​മ​ല്ല, ചി​ല​പ്പോ​ൾ ഒ​രു ഓ​ർ​മ്മ​യു​ടെ രു​ചി കൂ​ടി​യു​ണ്ട്. കൊ​ച്ചി സൗ​ത്ത് ചി​റ്റൂ​ർ​കാ​ർ​ക്ക് ബാ​ലേ​ട്ട​ന്‍റെ ദോ​ശ അ​ങ്ങ​നെ​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ആ ​ചെ​റി​യ ക​ട​യി​ൽ നി​ന്ന് പ​ര​ന്നി​രു​ന്ന ദോ​ശ​യു​ടെ മ​ണ​ത്തി​ൽ ആ ​നാ​ടി​ന്‍റെ വി​ശ​പ്പ് മാ​ത്ര​മ​ല്ല, ഒ​രു മ​നു​ഷ്യ​ന്‍റെ സ്നേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു.​ആ ബാ​ലേ​ട്ട​ൻ യാ​ത്ര​യാ​യി. അ​ടു​പ്പ് ത​ണു​ത്തു. ക​ട​യു​ടെ മു​ന്നി​ലെ തി​ര​ക്കൊ​ഴി​ഞ്ഞു. എ​ല്ലാ​വ​രും ക​രു​തി ആ ​രു​ചി​യും ആ ​ക​ഥ​യും അ​വ​സാ​നി​ച്ചു എ​ന്ന്.

പ​ക്ഷെ, ക​ഥ അ​വി​ടെ തീ​ർ​ന്നി​ല്ല.​അ​ച്ഛ​ൻ തു​ട​ങ്ങി​വെ​ച്ച വ​ഴി​യി​ൽ നി​ന്ന് ത​ന്നെ മ​ക​ൾ ഒ​രു പു​തി​യ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ൾ ഭ​ദ്ര​കീ​ർ​ത്തി.​ഇ​ന്ന​ലെ രാ​വി​ലെ സൗ​ത്ത് ചി​റ്റൂ​രി​ൽ 'ബാ​ലേ​ട്ട​ൻ ദോ​ശ​ക്ക​ട' വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ, ക​ട​യു​ടെ ഉ​ള്ളി​ൽ ഒ​രു ചെ​റി​യ മാ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ട​ത്ത്, മാ​ല​യി​ട്ട്, ചി​രി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്ന അ​ച്ഛ​ന്‍റെ ഒ​രു ഫോ​ട്ടോ. അ​തി​ന് മു​ന്നി​ൽ ക​ത്തു​ന്ന ഒ​രു ചെ​റി​യ നി​ല​വി​ള​ക്ക്.​അ​ച്ഛ​ന്‍റെ ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ ത​ന്നെ, അ​ച്ഛ​ൻ പ​ഠി​പ്പി​ച്ച അ​തേ പാ​ക​ത്തി​ന് ദോ​ശ ചു​ട്ട് മ​ക​ൾ നി​ൽ​ക്കു​ന്നു. കൈ​യി​ൽ ത​വി, മു​ഖ​ത്ത് അ​ച്ഛ​ന്‍റെ സ്വ​പ്നം നി​റ​വേ​റ്റി​യ​തി​ന്‍റെ ചെ​റി​യ പു​ഞ്ചി​രി."​അ​ച്ഛ​ന്‍റെ സ്വ​പ്നം മ​ക​ൾ വീ​ണ്ടും ഏ​റ്റെ​ടു​ക്കു​ന്നു" എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ആ​ളു​ക​ൾ ഓ​ടി​യെ​ത്തു​ക​യാ​ണ്.

ഒ​രു ദോ​ശ ക​ഴി​ക്കാ​ൻ മാ​ത്ര​മ​ല്ല, ആ ​മ​ക​ളു​ടെ ധൈ​ര്യ​ത്തി​ന് ഒ​രു കൈ​യ​ടി കൊ​ടു​ക്കാ​ൻ കൂ​ടി.​ഇ​ത് വെ​റു​മൊ​രു ക​ട തു​റ​ക്ക​ൽ അ​ല്ല. ഒ​രു മ​ക​ൾ അ​ച്ഛ​ന് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ണാ​മ​മാ​ണ്. അ​ടു​പ്പി​ലെ തീ ​അ​ണ​യാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ, അ​വ​ൾ അ​ച്ഛ​ന്‍റെ ഓ​ർ​മ്മ​ക​ളെ​യും ജീ​വി​പ്പി​ച്ചു നി​ർ​ത്തു​ന്നു.​സൗ​ത്ത് ചി​റ്റൂ​രി​ൽ ഇ​ന്ന് ദോ​ശ​യ്ക്ക് തി​ര​ക്കാ​ണ്. ആ ​തി​ര​ക്കി​ൽ, ബാ​ലേ​ട്ട​ന്‍റെ ദോ​ശ​യ്ക്ക് പ​ഴ​യ അ​തേ രു​ചി ത​ന്നെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ര​ണം, അ​തി​ൽ ഇ​പ്പോ​ഴും ബാ​ലേ​ട്ട​ന്‍റെ സ്നേ​ഹ​മു​ണ്ട്, മ​ക​ളു​ടെ ക​ണ്ണീ​രി​ന്‍റെ ഉ​പ്പു​മു​ണ്ട്.

സ്ഥ​ലം: ബാ​ലേ​ട്ട​ൻ ദോ​ശ​ക്ക​ട, സൗ​ത്ത് ചി​റ്റൂ​ർ, കൊ​ച്ചി.​ഒ​രു ദോ​ശ​യു​ടെ രു​ചി അ​റി​യാ​ൻ മാ​ത്ര​മ​ല്ല, ഒ​രു മ​ക​ളു​ടെ പോ​രാ​ട്ടം കാ​ണാ​നും നി​ങ്ങ​ൾ അ​വി​ടെ വ​രെ ഒ​ന്ന് പോ​ക​ണം.

Tags : balettan thattukada

Recent News

Corehub Up