സഞ്ജു സാംസൺ
ദുബായ്: സഹതാരങ്ങളുമായി മത്സരിക്കാൻ താത്പര്യമില്ലാത്ത ആളാണ് താനെന്ന് ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ. കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണെന്നു വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനുള്ള ടീമിൽനിന്ന് സഞ്ജുവിനെ തഴയുകയും ഫോമില്ലാത്ത അഭിഷേക് ശർമയെ നിലനിർത്തുകയും ചെയ്തത് വിവാദമായതിനു പിന്നാലെയാണ് സഞ്ജുവിന്റെ പ്രതികരണം.
സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്നു പറഞ്ഞത് ഈ ഉദ്ദേശ്യത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.
"ഞാൻ സാധാരണ കാര്യങ്ങളാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസിലാവും. പറയേണ്ടത് പറയാം. ഇപ്പോഴത്തെ കാലത്ത് ആൾക്കാർക്ക് അത് ഏത് രീതിയിൽ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോൾ സാധാരണമാണ്. ഇതൊരു ടീം സ്പോർട്ടാണ്. മറ്റ് ടീമുമായാണ് മത്സരം വേണ്ടത്''- സഞ്ജു വ്യക്തമാക്കി.
ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും സെലക്ഷനുമായി ബന്ധപ്പെട്ട "എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും ഒരു ടെലിവിഷൻ ഷോയിൽ സഞ്ജു പറഞ്ഞത് വൈറലായി.
Tags : SanjuSamson Batter Cricket Sports wicketkeeper