x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്‍ @ 2026: ഇന്ത്യന്‍ പവര്‍

ടി.​എ​സ്. ലി​ബി​ന്‍
Published: April 29, 2026 02:23 AM IST | Updated: April 29, 2026 02:23 AM IST

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രു​​ടെ താ​​ണ്ഡ​​വം. സ്ട്രൈ​​ക്ക് റേ​​റ്റി​​ലും അ​​ഗ്ര​​സീ​​വ് ബാ​​റ്റിം​​ഗി​​ലും ക്യാ​​പ്ഡ്- അ​​ണ്‍​ക്യാ​​പ്ഡ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ക​​രു​​ത്തു​​കാ​​ട്ടു​​ന്നു. വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​ടെ സം​​ഭാ​​വ​​ന പേ​​രി​​ലൊ​​തു​​ങ്ങി. സ്ട്രൈ​​ക്ക് റേ​​റ്റി​​ലും റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​ലും അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​ങ്ങ​​ൾ ക​​രു​​ത്തു​​കാ​​ട്ടു​​ന്ന പ്ര​​തീ​​ക്ഷ​​യു​​ടെ കാ​​ഴ്ച​​യും സീ​​സ​​ണി​​ൽ അ​​ര​​ങ്ങുവാ​​ഴു​​ക​​യാ​​ണ്.

സീ​​സ​​ണി​​ലെ 38 മ​​ത്സ​​ര​​ങ്ങ​​ൾ പി​​ന്നി​​ട്ട​​പ്പോ​​ൾ 154.17 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ പി​​റ​​ന്ന​​ത് 13,100 റ​​ണ്‍​സ്. ഇ​​തി​​ൽ 158.86 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 9066 റ​​ണ്‍​സ് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രു​​ടെ സം​​ഭാ​​വ​​ന. 144.59 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 4034 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​ടെ സം​​ഭാ​​വ​​ന. വെ​​ടി​​ക്കെ​​ട്ട് ക​​ള​​ത്തി​​ൽ സ്ട്രൈ​​ക്ക് റേ​​റ്റി​​ലും റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ലും വി​​ദേ​​ശ ബാ​​റ്റ​​ർ​​മാ​​ർ വ​​ള​​രെ​​യ​​ധി​​കം പി​​ന്നി​​ൽ.

►ഇ​​ന്ത്യ​​ൻ സം​​ഭാ​​വ​​ന

സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ആ​​കെ നേ​​ടി​​യി​​ട്ടു​​ള്ള റ​​ണ്‍​സി​​ൽ 69.21% ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രു​​ടെ സം​​ഭാ​​വ​​ന​​യാ​​ണ്. വി​​ദേ​​ശ താ​​ര​​ങ്ങ​​ൾ 30.79% റ​​ണ്‍​സാ​​ണ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​ത് ഐ​​പി​​എ​​ൽ ച​​രി​​ത്ത്ര​​തി​​ൽ ത​​ന്നെ ഉ​​യ​​ർ​​ന്ന ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രു​​ടെ വെ​​ടി​​ക്കെ​​ട്ട് റ​​ണ്‍​സ് സ്കോ​​റാ​​ണ്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 66.25 ശ​​ത​​മാ​​ന​​വും 2022 സീ​​സ​​ണി​​ൽ 65.25 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു ഇ​​തി​​ന് മു​​ന്പു​​ള്ള ഉ​​യ​​ർ​​ന്ന സ്കോ​​റിം​​ഗ്. അ​​തി​​ന് മു​​ൻ സീ​​സ​​ണു​​ക​​ളി​​ൽ 50 ശ​​ത​​മാ​​നം വ​​രെ​​യാ​​യി​​രു​​ന്നു സ്കോ​​റിം​​ഗ്. 2009ൽ 47.51 ​​ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാരു​​ടെ സം​​ഭാ​​വ​​ന.

ഈ ​​സീ​​സ​​ണി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രു​​ടെ സ്ട്രൈ​​ക്ക് റേ​​റ്റ് 158.86 ആ​​ണ്. വി​​ദേ​​ശ ബാ​​റ്റ​​ർ​​മാ​​രു​​ടേ​​തി​​നേ​​ക്കാ​​ൾ 14.27 കൂ​​ടു​​ത​​ൽ. ഐ​​പി​​എ​​ൽ 19 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ൽ ര​​ണ്ട് ത​​വ​​ണ മാ​​ത്ര​​മേ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ വി​​ദേ​​ശ ബാ​​റ്റ​​ർ​​മാ​​രേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ സ്കോ​​ർ ചെ​​യ്തി​​ട്ടു​​ള്ളൂ. 2010ലും 2011​​ലും.

►ഫ​​യ​​ർ പ​​വ​​ർ

ഇ​​ന്ത്യ​​ൻ ഫ​​യ​​ർ പ​​വ​​ർ സീ​​സ​​ണി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​ണ്. 200 അ​​ല്ലെ​​ങ്കി​​ൽ അ​​തി​​ൽ കൂ​​ടു​​ത​​ൽ റ​​ണ്‍​സ് സീ​​സ​​ണി​​ൽ നേ​​ടി​​യ 24 ബാ​​റ്റ​​ർ​​മാ​​രി​​ൽ 19 ഉം ​​ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രാ​​ണ്. സ്ട്രൈ​​ക്ക് റേ​​റ്റി​​ലും 24 പേ​​രി​​ൽ ആ​​ദ്യ 11 ഉം ​​ഇ​​ന്ത്യ​​ക്കാ​​രാ​​ണ്. ഫി​​ൽ സാ​​ൾ​​ട്ട് 12-ാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി പ​​ട്ടി​​ക​​യി​​ലെ ആ​​ദ്യ​​സ്ഥാ​​ന​​ത്തു​​ള്ള വി​​ദേ​​ശ താ​​രം.

►വെടിക്കെട്ടില്‍ മു​​ന്നി​​ൽ

പ്രി​​യാ​​ൻ​​ഷ് ആ​​ര്യ (249.0), വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി (234.9), അ​​ഭി​​ഷേ​​ക് ശ​​ർ​​മ (212.3), ര​​ജ​​ത് പ​​ട്ടീ​​ദാ​​ർ (210.6), ഇ​​ഷാ​​ൻ കി​​ഷ​​ൻ (198.7) എ​​ന്നി​​വ​​രാ​​ണ് സ്ക്ക്രൈ് ​​റേ​​റ്റി​​ൽ ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ത്ത്. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ (169.8) പ​​തി​​നൊ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​ങ്ങ​​ളാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

സ്ട്രൈ​​ക്ക് റേ​​റ്റി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ആ​​ദ്യ പ​​ത്ത് സ്ഥാ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ് (38 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു ശേ​​ഷം 200 റ​​ണ്‍ി​​ന് മു​​ക​​ളി​​ൽ സ്കോ​​ർ ചെ​​യ്ത ബാ​​റ്റ​​ർ​​മാ​​ർ).

►വിദേശ ദുരന്തം

വി​​ദേ​​ശ താ​​ര​​ങ്ങ​​ൾ ഇ​​ത്ത​​വ​​ണ വ​​ലി​​യ നി​​രാ​​ശ സ​​മ്മാ​​നി​​ച്ചു. എ​​ട്ട് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 82 റ​​ണ്‍​സാ​​ണ് നി​​ക്കോ​​ളാ​​സ് പൂ​​ര​​ൻ നേ​​ടി​​യ​​ത്. ഷി​​മ്രോ​​ണ്‍ ഹെ​​റ്റ്മെ​​യ​​ർ (അ​​ഞ്ച് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 61 റ​​ണ്‍​സ്), ഗ്ലെ​​ൻ ഫി​​ലി​​പ്സ് (അ​​ഞ്ച് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 67 റ​​ണ്‍​സ്), ഫി​​ൻ അ​​ല്ല​​ൻ (അ​​ഞ്ച് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 81 റ​​ണ്‍​സ്), ടിം ​​സീ​​ഫെ​​ർ​​ട്ട് (മൂ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 19 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ൽ മു​​ന്നി​​ൽ​​നി​​ന്നു. കോ​​ൽ​​ക്ക​​ത്ത 25 കോ​​ടി​​ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​ൾ​​റൗ​​ണ്ട​​ർ കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ സ​​മ്മാ​​നി​​ച്ച​​ത് വ​​ലി​​യ നി​​രാ​​ശ​​യാ​​ണ്.

►അ​​ണ്‍​ക്യാ​​പ്ഡ് മിന്നിത്തിളങ്ങി

ഇ​​ന്ത്യ​​ൻ ബാ​​റ്റ​​മാ​​രി​​ൽ പോ​​ലും ശ്ര​​ദ്ധ നേ​​ടി​​യ​​ത് ദേ​​ശീ​​യ ടീ​​മി​​ൽ ഇ​​തു​​വ​​രെ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടി​​ല്ലാ​​ത്ത താ​​ര​​ങ്ങ​​ളാ​​ണ്. 160.48 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 2757 റ​​ണ്‍​സ് അ​​വ​​ർ സം​​ഭാ​​വ​​ന ചെ​​യ്തു. ഒ​​രു ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ 38 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്ട്രൈ​​ക്ക് റേ​​റ്റാ​​ണി​​ത്. 200ല​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ 11 താ​​ര​​ങ്ങ​​ളു​​ടെ സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ നാ​​ല് പേ​​ർ ദേ​​ശീ​​യ ടീ​​മി​​ൽ ക​​ളി​​ച്ചി​​ട്ടി​​ല്ലാ​​ത്താ​​രാ​​ണ്. പ്രി​​യാ​​ൻ​​ഷ് ആ​​ര്യ (249.01), വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി (234.86) എ​​ന്നി​​വ​​ർ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. പ്ര​​ഭ്സി​​മ്രാ​​ൻ സിം​​ഗ്, ആ​​യു​​ഷ് മാ​​ത്രെ എ​​ന്നി​​വ​​രും ആ​​ദ്യ 11 നു​​ള്ളി​​ലു​​ണ്ട്.

►കു​​ട്ടി താ​​ര​​ങ്ങ​​ൾ

ആ​​ദ്യ 38 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​റ് ത​​വ​​ണ മ​​ത്സ​​ര​​ത്തി​​ന്‍റെ താ​​ര​​മാ​​യ​​ത് അ​​ണ്‍​ക്യാ​​പ്ഡ് ബാ​​റ്റ​​ർ​​മാ​​രാ​​യി​​രു​​ന്നു. സ​​മീ​​ർ റി​​സ്വി, പ്രി​​യാ​​ൻ​​ഷ് ആ​​ര്യ എ​​ന്നി​​വ​​ർ ര​​ണ്ട് വീ​​ത​​വും പ്ര​​ഭ്സി​​മ്രാ​​നും സൂ​​ര്യ​​വം​​ശി​​യും ഓ​​രോ ത​​വ​​ണ​​യും.

Tags : Indian Power IPL T20 Cricket

Recent News

Corehub Up