സ്പെയിന്: ലാ ലിഗയിൽ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്. വലൻസിയയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകളുടെ തകർപ്പൻ വിജയമാണ് റയൽ സ്വന്തമാക്കിയത്. മത്സരത്തിൽ കിലിയൻ എംബപ്പെ ഇരട്ടഗോൾ നേടിയപ്പോൾ ജൂഡ് ബെല്ലിങ്ഹാമും അൽവാരോ കരേറാസും ഓരോ ഗോൾ നേടി.
ലാ ലിഗയിൽ റയലിന്റെ തുടർച്ചയായ നാലാം ജയമാണിത്. 11 മത്സരങ്ങളിൽ പത്ത് ജയവുമായി 30 പോയിന്േറാടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയൽ മാഡ്രിഡ്.
വല്ലക്കാനോയെ വലച്ച് വിയ്യാറയൽ
റയോ വല്ലക്കാനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് വിയ്യാറയൽ. തകർപ്പൻ ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്സലോണയെ മറികടന്ന് രണ്ടാമതെത്തി. ജെറാർഡ് മൊറീനോ, ആൽബെർട്ടോ മൊളീറോ,സാന്റിയാഗോ കൊമെസാന, അയോസെ പെരസ് എന്നിവരാണ് ഗോൾ നേടിയത്.
മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാൾ ഒരു പോയിന്റ് മുന്നിലാണ് വിയ്യാറയൽ.
11 മത്സരങ്ങളിൽനിന്ന് 23 പോയിന്റാണ് വിയ്യാറയലിനുള്ളത്. ബാഴ്സയ്ക്ക് പത്ത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റും.
Tags : Real Madrid