മൗറീസ്യോ പോച്ചെറ്റീനോ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് മൗറീസ്യോ പോച്ചെറ്റീനോ തുടരും. 2030വരെ നീളുന്ന നാലു വര്‍ഷ കരാറില്‍ പോച്ചെറ്റീനോ ഒപ്പിട്ടു.
2024 ഒക് ടോബറിലാണ് പോച്ചെറ്റീനോ അമേരിക്കന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മാനേജര്‍ സ്ഥാനത്ത് എത്തിയത്.2026 ഫിഫ ലോകകപ്പില്‍ അമേരിക്ക പ്രീക്വാര്ട്ടറില്വരെ എത്തിയിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ബെൽജിയത്തിനോട് 4-1നു പരാജയപ്പെട്ട് പുറത്തായി. എസ്പാന്യോള്, സതാംപ്ടണ്, ടോട്ടന്‍ഹാം, പിഎസ്ജി, ചെല്‍സി ക്ലബ്ബുകളുടെ മുന്പരിശീലകനായിരുന്നു പോച്ചെറ്റീനോ.
Tags : Football MauricioPochettino HeadCoach USFootballTeam Sports