വിനിസ്യൂസ് ജൂണിയർ
ലണ്ടന്‍: ബ്രസീല്‍ സൂപ്പര്‍ വിംഗര്‍ വിനിസ്യൂസ് ജൂണിയറിനെ റാഞ്ചാൻ ഇംഗ്ലണ്ട് ക്ലബ് ആഴ്സണല്‍ എഫ്സി തീവ്രശ്രമത്തില്‍. നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ താരമാണ് വിനി.
ആഴ്സണല്‍ മാനേജര്‍ മൈക്കല്‍ ആര്‍ടെറ്റ ക്ലബ്ബിന്റെ ഭാഗമാകാന്‍ വിനിസ്യൂസിനെ നേരില്‍കണ്ട് ധരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
2018-19 സീസണ് മുതല്‍ റയല്‍ മാഡ്രിഡിന്റെ ഭാഗമാണ് വിനിസ്യൂസ്. റയലിനായി 376 മത്സരങ്ങളില്‍നിന്ന് 128 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ ബ്രസീലിയന്‍ വിംഗര്‍.
Tags : Arsenal Swoop EnglishClub ViniciusJunior Sports Football