ഗിയ (സൈപ്രസ്): ഫിഡെ 2026 കാൻഡിഡേറ്റ് ചെസ് ടൂർണമെന്റ് വനിതാ വിഭാഗം പോരാട്ടത്തിൽ ഇന്ത്യയുടെ വൈശാലിക്ക് മുന്നേറ്റം. പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ അലക്സാന്ദ്ര ഗോറിയാച്ച്കിനയെ തളച്ച് ഒരു പോയിന്റ് നേടി. പോയിന്റ് നേട്ടത്തോടെ ഫൈനൽ റൗണ്ടിലേക്ക് വ്യക്തമായ മുൻതൂക്കം നേടി. ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഷ്യൂ ചിന്നെറുമായി സമനില പങ്കിട്ടു.
പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ മത്തിയാസുമായുള്ള മത്സരത്തിൽ സമനില വഴങ്ങി. പത്താം റൗണ്ടിൽ താരം തോൽവി വഴങ്ങിയിരുന്നു.