മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഡിപോർട്ടിവോ അലാവസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാവി ഗുയേരയും എറെയ് കോമർട്ടും ഹ്യൂഗോ ഡ്യൂറോയും ആണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെയാണ് അലാവസിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ വലൻസിയയ്ക്ക് 32 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ 12-ാം സ്ഥാനത്താണ് വലൻസിയ. അലാവസിന് 27 പോയിന്റാണുള്ളത്.
Tags : laliga football valencia beats deportivo alaves goals