മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. രാത്രി ഒന്നരയ്ക്ക് നടക്കുന്ന മത്സരത്തിൽ വിയാറയൽ ഡിപോർട്ടിവോ അലാവസിനെ നേരിടും. സ്പെയിനിലെ അലാവയിലുള്ള മെൻഡിസൊറോട്ട്സ സ്റ്റേഡിയമാണ് വേദി.
ലീഗ് ടേബിളിൽ നാലാമതുള്ള വിയാറയൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 27 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് വിയാറയലിനുള്ളത്.
നിലിയിൽ 16-ാം സ്ഥാനത്താണ് അലാവസുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് അലാവസിനുള്ളത്.
Tags : laliga football match villarreal deportivo alaves