x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടു തവണ മരണത്തിൻ്റെ മുന്നിൽ നിന്നു ഞാൻ തിരികെ വന്നു: സോണിയ

വെബ്ഡെസ്ക്
Published: November 11, 2026 11:07 AM IST | Updated: November 11, 2026 11:07 AM IST

സോ​ണി​യ ഗാ​ന്ധി

എല്ലാ​വ​രും ക​ണ്ടി​ട്ടു​ള്ള​ത് രാ​ജീ​വ്ഗാ​ന്ധി​യു​ടെ ഭാ​ര്യ​യും, ഇ​ന്ദി​ര​യു​ടെ മ​രു​മ​ക​ളാ​യ, കോ​ൺ​ഗ്ര​സി​നെ ന​യി​ച്ച വ​നി​ത​യെ​യാ​ണ്. എ​ന്നാ​ൽ ആ ​ശ​ക്ത​മാ​യ മു​ഖ​ത്തി​ന് പി​ന്നി​ൽ ഒ​രു അ​മ്മ പേ​ടി​ച്ചു വി​റ​ച്ചു നി​ന്ന ര​ണ്ട് വ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ഴാ​ണ് ലോ​കം അ​റി​യു​ന്ന​ത്.
പു​തി​യ ആ​ത്മ​ക​ഥ​യാ​യ Belonging: A Journey of Love ലാ​ണ് സോ​ണി​യ ഗാ​ന്ധി ആ​ദ്യ​മാ​യി ത​ന്‍റെ കാ​ൻ​സ​ർ പോ​രാ​ട്ടം തു​റ​ന്നു പ​റ​യു​ന്ന​ത്.2010 ൽ ​ആ​ദ്യ തി​രി​ച്ച​ടി.

യു​പി​എ ര​ണ്ടാം സ​ർ​ക്കാ​രി​ന്‍റെ കാ​ലം. പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ ഡ​ൽ​ഹി സ​ർ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ച്ചു - സ്ത​നാ​ർ​ബു​ദം. ഞാ​ൻ ആ​കെ ത​ക​ർ​ന്നു​പോ​യി, പേ​ടി​ച്ചു വി​റ​ച്ചു, എ​ന്ന് സോ​ണി​യ എ​ഴു​തു​ന്നു.​സ​ർ​ജ​റി വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ ഇ​ന്ത്യ​യി​ൽ നി​ൽ​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷി​ക്കും, ത​ന്‍റെ സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടും എ​ന്ന് പേ​ടി​ച്ച് അ​വ​ർ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്ക് പോ​യി.

ലോ​ക​പ്ര​ശ​സ്ത സ​ർ​ജ​ൻ ഡോ. ​ഉം​ബ​ർ​ട്ടോ വെ​റോ​നേ​സി​യാ​ണ് സ​ർ​ജ​റി ചെ​യ്ത​ത്. മ​ക​ൾ പ്രി​യ​ങ്ക​യോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ലെ ഇ​രു​ണ്ട റി​സ​പ്ഷ​നി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ​പ്പോ​ൾ മ​ന​സ്സ് ത​ക​ർ​ന്നു​വെ​ന്നും അ​വ​ർ എ​ഴു​തു​ന്നു. ര​ണ്ട് മു​ഴ​ക​ൾ നീ​ക്കം ചെ​യ്തു.​ര​ക്ഷ​പ്പെ​ട്ടു എ​ന്ന് ക​രു​തി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു.2011 ൽ ​ര​ണ്ടാ​മ​ത്തെ ഞെ​ട്ട​ൽ.

ഇ​ത്ത​വ​ണ പാ​ൻ​ക്രി​യാ​സി​ൽ ഒ​രു വ​ള​ർ​ച്ച. പ​ഴ​യ ക്യാ​ൻ​സ​ർ പ​ട​ർ​ന്ന​താ​ണോ എ​ന്ന് പേ​ടി​ച്ചു. അ​ത് ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​മോ, ഞാ​ൻ ര​ക്ഷ​പ്പെ​ടു​മോ എ​ന്ന് രാ​ത്രി മു​ഴു​വ​ൻ ചി​ന്തി​ച്ചു​വെ​ന്ന് സോ​ണി​യ പ​റ​യു​ന്നു.​ഇ​ത്ത​വ​ണ നെ​ത​ർ​ലാ​ന്‍റി​ലെ റോ​ട്ട​ർ​ഡാ​മി​ലെ എ​റാ​സ്മ​സ് ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു സ​ർ​ജ​റി. ഡോ. ​കാ​സ്പ​ർ വാ​ൻ ഐ​ക്കി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ. ഭാ​ഗ്യ​ത്തി​ന് അ​ത് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഒ​രു പ്രീ ​ക്യാ​ൻ​സ​ർ വ​ള​ർ​ച്ച മാ​ത്ര​മാ​യി​രു​ന്നു.
ര​ണ്ട് ത​വ​ണ മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ടി​ട്ടും, മ​ക്ക​ളാ​യ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ചേ​ർ​ത്തു​പി​ടി​ച്ച് ആ ​അ​മ്മ തി​രി​ച്ചു വ​ന്നു. ഇ​പ്പോ​ൾ ആ ​ക​ഥ ലോ​ക​ത്തോ​ട് പ​റ​യു​മ്പോ​ൾ, അ​തൊ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ക​ഥ​യ​ല്ല, ക്യാ​ൻ​സ​റി​നോ​ട് പൊ​രു​തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ കൂ​ടി ക​ഥ​യാ​ണ്.

Tags : Women power

Recent News

Corehub Up