x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ വൈ​ബു​മാ​യി കൊ​ല്ല​ത്തൊ​രു യൂ​റോ​പ്പ്!

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: December 7, 2025 04:50 AM IST | Updated: December 7, 2025 04:50 AM IST

തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യും കു​ളി​ര​ണി​യി​ക്കു​ന്ന ത​ണു​പ്പും... നാ​ലു​വ​രി​പ്പാ​ത​ക​ൾ, വ​ഴി​യോ​ര​ങ്ങ​ളി​ലെ പൂ​ക്ക​ൾ, പ​ച്ച​പ്പു​ൽ​പ്പ​ര​പ്പി​ലെ മ​ര​ങ്ങ​ൾ, ഇ​ട​യ്ക്കി​ടെ മേ​ല്പാ​ല​ങ്ങ​ൾ, ചെ​റു​തും വ​ലു​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, അ​ങ്ങ​ക​ലെ നീ​ല​മ​ല​ക​ൾ...

അ​ക​ലെ ഗാ​ഗു​ൽ​ത്താ​മ​ല കാ​ണാം. യേ​ശു​വി​ന്‍റെ കു​രി​ശും വ​ല​തും ഇ​ട​തു​മാ​യി ക​ള്ള​ൻ​മാ​രു​ടെ കു​രി​ശു​ക​ളും. അ​റി​യാ​തെ കൈ​കൂ​പ്പി​പ്പോ​കും. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ സ്വ​ർ​ണ​വ​ർ​ണം ഗാ​ഗു​ൽ​ത്താ​മ​ല ഒ​ന്നാ​കെ നി​റ​ഞ്ഞി​രി​ക്കു​ന്നു. സ​മീ​പ​ത്താ​യി യേ​ശു​വി​ന്‍റെ ക​ല്ല​റ. അ​വി​ടെ ഒ​രു​നി​മി​ഷം നി​ൽ​ക്കാം. വീ​ണ്ടും ന​ട​ന്ന​പ്പോ​ൾ കൊ​ളോ​സി​യ​വും ഈ​ഫ​ൽ ഗോ​പു​ര​വും ക​ണ്മു​ന്നി​ൽ.

ര​ണ്ടി​നും മു​ന്നി​ൽ ത​ണു​ത്തു​റ​ഞ്ഞ മ​ഞ്ഞു​ക​ട്ട​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാം. അ​ന്‍റോ​ണി​യ ഫോ​ർ​ട്ര​സ്, ബി​ഗ്ബെ​ൻ, ഹെ​റോ​ഡ്സ് പാ​ല​സ്, ബെ​ത്‌​ല​ഹേം, അ​ൽ അ​ക്സ മോ​സ്ക്, ജ​റു​സ​ലേം ക്ലോ​ക്ക് ട​വ​ർ... കാ​ഴ്ച​ക​ൾ നി​റ​യു​ന്നു.

പ​റ​യു​ന്ന​ത് യൂ​റോ​പ്പി​നെ​ക്കു​റി​ച്ച​ല്ല. ന​മ്മ​ളി​പ്പോ​ൾ നി​ൽ​ക്കു​ന്ന​ത് ബൈ​ബി​ളി​ലെ വി​ശു​ദ്ധ നാ​ട്ടി​ലു​മ​ല്ല. യൂ​റോ​പ്യ​ൻ നാ​ടു​ക​ൾ കാ​ണാ​ൻ, ജീ​വി​തം അ​നു​ഭ​വി​ക്കാ​ൻ, മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ കൊ​ല്ല​ത്ത് എ​ത്തി​യാ​ൽ​മ​തി. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് മ​ഞ്ഞി​ന്‍റെ യൂ​റോ​പ്യ​ൻ അ​ഭ്ഭു​ത​ലോ​കം ഇ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ചു​ങ്ക​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് പോ​ൾ ചു​ങ്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ‍​യൂ​റോ​പ്യ​ൻ​അ​നു​ഭ​വം മ​ല​യാ​ളി​ക്കു പ​ക​ർ​ന്നു ന​ല്കു​ന്ന​ത്.

മ​ഞ്ഞ​ണി​ഞ്ഞ് തി​രു​മു​ല്ല​വാ​രം ബീ​ച്ച്

മ​ഞ്ഞു​തു​ള്ളി​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന വി​സ്മ​യ​ലോ​ക​മാ​ണ് സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. കൊ​ല്ലം തി​രു​മു​ല്ല​വാ​രം ബീ​ച്ചി​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഗ്രാ​മീ​ണ​ഭൂ​മി​യി​ലാ​ണ് യൂ​റോ​പ്യ​ൻ മാ​തൃ​ക സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​മ്മ​ർ ഇ​ൻ ബെ​ത്‌​ല​ഹേം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഫെ​സ്റ്റി​ന്‍റെ വേ​ദി​യാ​ണി​ത്.

പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ദ്ഭു​ത​ങ്ങ​ളു​ടെ​യും അ​തി​മ​നോ​ഹ​ര​മാ​യ തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ​യും സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും പു​തി​യ​കാ​ല​ത്തെ കൂ​ടി​ച്ചേ​ര​ൽ. വൈ​വി​ധ്യ​മാ​ര്‍​ന്ന ഭൂ​പ്ര​കൃ​തി​യും പ​ര​മ്പ​രാ​ഗ​ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളും ഇ​വി​ടെ സ​മ്മേ​ളി​ക്കു​ക​യാ​ണ്. മ​നോ​ഹ​ര​മാ​യ വാ​സ്തു​വി​ദ്യ​യു​ടെ നേ​ര്‍​ക്കാ​ഴ്ച ഒ​രു​ക്കു​ന്ന പു​രാ​ത​ന​മാ​യ ഒ​ട്ടേ​റെ കോ​ട്ട​ക​ളും സ്മാ​ര​ക​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടെ ക​ണ്ട​റി​യാം.

മു​ന്നി​ൽ യൂ​റോ​പ്യ​ൻ​ന​ഗ​രം

ആ​റു മു​ത​ൽ എ​ട്ടു വ​രെ അ​ടി ഉ​യ​ര​ത്തി​ൽ മി​നി​യേ​ച്ച​ർ സ​മു​ച്ച​യ​ങ്ങ​ളു​ള്ള 16 യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളും 3,000 ച​തു​ര​ശ്ര അ​ടി മ​ഞ്ഞു​മൂ​ടി​യ ലോ​ക​വും 18 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യു​ള്ള യൂ​റോ​പ്യ​ൻ കാ​ലാ​വ​സ്ഥാ​നു​ഭ​വം ന​ൽ​കു​ന്ന 20,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ന​ഗ​ര​വും ഇ​വി​ടെ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ബെ​ത്‌​ല​ഹേ​മി​ന്‍റെ മാ​തൃ​ക​യി​ൽ രൂ​പം​കൊ​ണ്ട വി​സ്മ​യ​ക​ര​മാ​യ സ്നോ ​വി​ല്ലേ​ജ് എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ആ​ന​ന്ദി​പ്പി​ക്കും.

സാ​ഹ​സി​ക​ത നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മ​ർ ഇ​ൻ ബെ​ത്‌​ല​ഹേ​മി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ വി​നോ​ദ​വും വി​ജ്ഞാ​ന​വും ഇ​വി​ടെ​ക്കി​ട്ടും.

സാ​ന്താ​ക്ലോ​സി​നൊ​പ്പം

ഡി​സം​ബ​റി​ലെ‍ മ​രം​കോ​ച്ചു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ‍ പൊ​ടി​മ​ഞ്ഞി​നു മു​ക​ളി​ലൂ​ടെ എ​ട്ട് റെ​യി​ൻ ഡീ​റു​ക​ളെ കെ​ട്ടി​യ മ​നോ​ഹ​ര​മാ​യ ര​ഥ​ത്തി​ൽ‍ ചു​വ​ന്ന വ​സ്ത്ര​വും വെ​ളു​ത്ത താ​ടി​യു​മാ​യി ജി​ങ്കി​ൾ‍ ബെ​ൽ​സ്‍ പാ​ടി​വ​രു​ന്ന സാ​ന്താ​ക്ലോ​സ് എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ലു​ള്ള ക്രി​സ്മ​സ് കാ​ഴ്ച​യാ​ണ്. സ​മ്മ​ർ ഇ​ൻ ബെ​ത്‌​ല​ഹേ​മി​ന്‍റെ വാ​തി​ൽ തു​റ​ന്നു അ​ക​ത്തു​പ്ര​വേ​ശി​ക്കു​ന്പോ​ൾ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് സാ​ന്താ​ക്ലോ​സാ​ണ്.

എ​ങ്ങും ക്രി​സ്മ​സ് രാ​വി​ന്‍റെ വ​ര​വ​റി​യി​ച്ചു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ. ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന മ​ഞ്ഞും ത​ണു​പ്പും ക്രി​സ്മ​സ് ട്രീ​യും സാ​ന്താ​ക്ലോ​സും. സാ​ന്താ​ക്ലോ​സി​നൊ​പ്പം​നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​ൻ കു​ട്ടി​ക​ളു​ടെ മ​ത്സ​രം. സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ക്രി​സ്മ​സി​ന്‍റെ അ​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ഇ​വി​ടെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

സ്നോ​മാ​ൻ​സ് സ​മ്മ​ർ​ഹോം

ചൂ​ടേ​റി​യ ദി​വ​സ​ങ്ങ​ൾ​ക്ക് ഒ​രു അ​ടി​പൊ​ളി ട്വി​സ്റ്റ് ന​ല്കു​ന്ന സ്നോ​മാ​ൻ​സ് സ​മ്മ​ർ​ഹോം, ഫ്ള​മെം​ഗോ ഡാ​ൻ​സ്, ക​ല്ലു​കൊ​ണ്ടു പ​ണി​ത വ​ഴി​ക​ളും സ​വി​ശേ​ഷ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും വി​സ്മ​യ​മൊ​രു​ക്കു​ന്ന ബെ​ത്‌​ല​ഹേം റെ​പ്ലി​ക്ക വി​ല്ലേ​ജ്, കൃ​ത്യ​ത​യും ആ​ഡം​ബ​ര​വും ന​ല്കു​ന്ന സിം​ഫ​ണി​യു​ടെ റോ​യ​ൽ ബ്രി​ട്ടീ​ഷ് പ​രേ​ഡ്, സു​വ​നീ​ർ ഷോ​പ്പു​ക​ൾ, ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും യൂ​റോ​പ്യ​ൻ​അ​നു​ഭ​വം പ​ക​രു​ന്ന ടേ​സ്റ്റ് ഓ​ഫ് യൂ​റോ​പ്പ്... സു​ന്ദ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നീ​ളു​ന്നു.

10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഓ​ഡി​റ്റോ​റി​യ​വും ഇ​വി​ടെ​യു​ണ്ട്. ഷോ​പ്പിം​ഗി​നാ​യി 60 സ്റ്റാ​ളു​ക​ളു​ള്ള ഒ​രു ക്രി​സ്മ​സ് ഗ്രാ​മ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്. ഉ​ച്ച​യ്ക്കു മൂ​ന്നു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ ഈ ​യൂ​റോ​പ്യ​ൻ ലോ​ക​ത്ത് ആ​ന​ന്ദി​ക്കാം. ഒ​രു സാ​ധാ​ര​ണ എ​ക്സി​ബി​ഷ​ൻ ആ​യ​ല്ല മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ക്കാ​നാ​ണ് ചു​ങ്ക​ത്ത് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ രാ​ജീ​വ് പോ​ൾ ചു​ങ്ക​ത്തി​ന്‍റെ ശ്ര​മം. ചു​ങ്ക​ത്ത് ഹോ​സ്പി​റ്റാ​ലി​റ്റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ല്ല​ത്ത് യൂ​റോ​പ്യ​ൻ മാ​യി​ക​ലോ​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Europe vibe Kollam Chritmas

Recent News

Corehub Up