x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലാഴങ്ങളിലെ കരുതൽ

ജോയി കിഴക്കേൽ
Published: April 19, 2026 07:00 AM IST | Updated: April 19, 2026 07:00 AM IST

പരിശീലനം, മനഃസാന്നിധ്യം, അല്പം സാഹസികതയും... ഇത്രയും വേണം കടലിന്‍റെ ആഴങ്ങളിൽ ഡൈവ് ചെയ്തുചെന്ന് ജോലികൾ പൂർത്തിയാക്കാൻ. ലോകത്തിന്‍റെ പലയിടങ്ങളിൽ എയർ ഡൈവിംഗ് ദൗത്യങ്ങൾ വിജയകരമായി നിർവഹിച്ച മൂലമറ്റം സ്വദേശി ജോർജ് സെബാസ്റ്റ്യനെക്കുറിച്ച്...

 

നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന ക​ട​ലും തി​ര​മാ​ല​ക​ളും ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ ആ​രു​മു​ണ്ടാ​വി​ല്ല. തീ​രംതൊ​ടു​ന്ന തി​ര​ക​ളോടു സ​ല്ല​പി​ക്കാ​നും തീ​ര​ത്ത​ടി​യു​ന്ന ക​ക്കകൾ പെ​റു​ക്കിയെടുക്കാ​നും കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍​ന്ന​വ​ര്‍ക്കും വലിയ ഉത്സാഹമാണ്. എ​ന്നാ​ല്‍ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ല്‍ മുങ്ങിനീന്താൻ സാധാരണക്കാർക്കു കഴിയില്ല.

അതിനു പ്രത്യേക പരിശീലനവും കഴിവും മനഃസാന്നിധ്യവും വേണം. എയർ ഡൈവിംഗ് എന്നു വിളിക്കുന്ന ഇത് അല്പം സാഹസികതകൂടി ഇഷ്ടപ്പെടുന്നവർക്കേ ചെയ്യാനാവൂ. എ​യ​ര്‍ ഡൈ​വിം​ഗി​ലൂ​ടെ മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം സാ​ഹ​സി​ക ദൗത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച മൂ​ല​മ​റ്റം സ്വ​ദേ​ശി ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍ ഒ​ഴാ​ക്ക​ലി​നെ​ക്കു​റി​ച്ചു കേ​ട്ടാ​ല്‍ ന​മ്മു​ടെ മ​ന​സി​ലും ആ​വേ​ശ​ത്തി​ന്‍റെ തി​ര​ക​ളു​യ​രും.

ക​ട​ലി​ലെ "ര​ക്ഷാ​കരം'

ആഴക്കടലിലെ അപകടച്ചുഴികളിൽ‍ സാ​ന്ത്വ​ന സ്പ​ര്‍​ശ​മാ​യി ഓ​ടി​യെ​ത്തു​ന്ന ര​ക്ഷാ​ക​ര​മാ​ണ് എ​യ​ര്‍ ഡൈ​വിം​ഗ് വി​ദ​ഗ്ധ​നാ​യ ജോ​ര്‍​ജെ​ന്നു പ​റ​ഞ്ഞാ​ല്‍ അത് അതിശയോക്തിയല്ല. കൊ​ച്ചി, ക​ണ്ണ​മാ​ലി, ചെ​ല്ലാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മു​ങ്ങി​പ്പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ വീ​ണ്ടെ​ടു​ത്തുന​ല്‍​കി​യ​പ്പോ​ള്‍ ക​ട​ലി​ന്‍റെ മ​ക്ക​ള്‍ പ​റ​ഞ്ഞു, ഇ​താ ഒ​രു ആ​ശ്വാ​സദൂ​ത​ന്‍ ഞ​ങ്ങ​ളു​ടെ അ​രി​കി​ലെ​ത്തി​യെ​ന്ന്. മു​ങ്ങി​​യ ബോ​ട്ടു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്. എ​യ​ര്‍ ഡൈ​വിം​ഗി​ലൂ​ടെ ബോ​ട്ടി​ന്‍റെ സ​മീ​പ​മെ​ത്തി ആ​ദ്യം റോ​പ്പു​ക​ള്‍ ബ​ന്ധി​പ്പി​ക്കും. തു​ട​ര്‍​ന്നാ​ണ് ബോ​ട്ട്്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ ദി​വ​സം​നീ​ളു​ന്ന പ്ര​ക്രി​യ​യാ​ണി​ത്.

ക​ല്ലാ​ര്‍​കു​ട്ടി, ചെ​ങ്കു​ളം, മാ​ട്ടു​പ്പെ​ട്ടി, മ​ല​മ്പു​ഴ തു​ട​ങ്ങി​യ ഡാ​മു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​മെ​ല്ലാം ജോർജ് ന​ട​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക്, എ​യ​ര്‍ സി​ലി​ണ്ട​ര്‍, എ​യ​ര്‍ റെ​ഗു​ലേ​റ്റ​ര്‍, ഡി​മാ​ന്‍​ഡ് വാ​ല്‍​വ്, പ്ര​ത്യേ​ക​ത​രം സ്യൂ​ട്ട് തുടങ്ങിയ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

ഓ​യി​ല്‍​ഫീ​ല്‍​ഡ് അ​റ്റ​കു​റ്റ​പ്പ​ണി

1994ല്‍ ​മും​ബൈ​യി​ല്‍ ഓ​യി​ല്‍ റി​ഗ്ഗു​ക​ളി​ല്‍ സ്പ​ഡ് ക്യാ​ന്‍, ഇ​ന്‍​സ്പെ​ക്‌ഷന്‍, അ​റ്റ​കു​റ്റ​പ്പ​ണി, ഓ​യി​ല്‍ പ്ലാ​റ്റ്ഫോം സ​ര്‍​വേ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ജോ​ലി​ക​ള്‍ ജോർജ് നി​ര്‍​വ​ഹി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ഹ​സീ​റ തു​റ​മു​ഖ​ത്ത് തകർന്ന ക​പ്പ​ൽ ബെ​ര്‍​ത്തി​ന്‍റെ വീ​ണ്ടെ​ടു​ക്ക​ല്‍ പ്ര​ക്രി​യ​യി​ലും പ​ങ്കാ​ളി​യാ​യി​. 1996ല്‍ ​സൗ​ദി​യി​ലെ ബോ​ട്ട് ജെ​ട്ടി, സ്ലി​പ്പ് വേ ​എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു. സീ ​ബെ​ഡ് സ​ര്‍​വേ ന​ട​ത്തി കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണം ജോ​ര്‍​ജും ടീ​മം​ഗ​ങ്ങ​ളും ന​ട​ത്തി​യ​ത്.

1998-2000 കാ​ല​യ​ള​വി​ല്‍ ഗു​ജ​റാ​ത്തി​ലെ സി​ക്ക​യി​ല്‍ റി​ല​യ​ന്‍​സ് പെ​ട്രോ കെ​മി​ക്ക​ല്‍​സി​ന് ക​ട​ലി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജോ​ര്‍​ജും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2005 മു​ത​ല്‍ 2014 വ​രെ യെ​മ​നി​ല്‍ ക്രൂ​ഡോ​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ലു​ക​ളി​ല്‍ ഓ​യി​ല്‍ നി​റ​യ്ക്കു​ന്ന ജോ​ലി​യി​ലും ഇ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​രു​ന്നു. എ​യ​ര്‍ ഡൈ​വിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്തനം. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന ഡൈ​വിം​ഗ് ടീ​മി​നൊ​പ്പം ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കാ​ന്‍ ജോ​ര്‍​ജി​ന് ക​ഴി​ഞ്ഞു. ജോലിയിലെ വൈവിധ്യം ഇവിടെയും അവസാനിക്കുന്നില്ല.

കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം

2016-17ല്‍ ​ഇ​റാ​നി​ലെ സൗ​ത്ത് പാ​ര്‍​സി​ല്‍ ത​ക​ര്‍​ന്ന എ​സ്പി​ഡി 13 ഓ​യി​ല്‍ പ്ലാ​റ്റ്ഫോം മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോലികളിലായിരുന്നു ജോർജ്. ദു​ബാ​യി​ല്‍ ഡ്രൈ​ഡോ​ക്കി​നു സ​മീ​പം മു​ങ്ങി​പ്പോ​യ ക​പ്പ​ലു​ക​ളും ബാ​ര്‍​ജും വീ​ണ്ടെ​ടു​ത്ത സാ​ഹ​സി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഓ​യി​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്‍​സ്പെ​ക്‌ഷന്‍, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, ക​ട​ലി​ലൂ​ടെ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ തുടങ്ങിയ പ്രവർത്തനങ്ങൾ ടീം ​സ്പി​രി​റ്റോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കുന്പോൾ ജോർജിന് ആത്മാഭിമാനത്തിന്‍റെ നിമിഷങ്ങൾ. 2023- 24 കാ​ല​യ​ള​വി​ല്‍ അ​ബു​ദാ​ബി അ​ഡ്നോ​ക്കി​ന്‍റെ എ​യ​ര്‍ ഡൈ​വിം​ഗ് ടീ​മി​നൊ​പ്പ​മായിരുന്നു ജോർജ്. ഓ​യി​ല്‍ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഓ​യി​ല്‍ ക​ണ്ട​ക്ട​ര്‍ ഇ​ന്‍​സ്പെ​ക്‌ഷന്‍, ക്ലീ​നിം​ഗ്, നീ​ക്കം ചെ​യ്യ​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ളായിരുന്നു അന്നു ചെയ്തത്.

അ​ഭി​മാ​നം വാ​നോ​ളം

ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ സാ​ച്ചു​റേ​ഷ​ന്‍ ഡൈ​വിം​ഗ് വെ​സ​ലി​ന്‍റെ ഡൈ​വിം​ഗ് സി​സ്റ്റ​ം ക​മ്മീ​ഷ​ന്‍ ടീ​മം​ഗ​മാ​യും ജോർജ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.​ ഇ​ന്ത്യ​യു​ടെ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​രോ​ധ കോ​ട്ട തീ​ര്‍​ക്കു​ന്ന ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ടീ​മം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ജോ​ര്‍​ജ് പ​റ​ഞ്ഞു.

ദു​ബാ​യ് ദു​ലാം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡി​ന് കീ​ഴി​ല്‍ എ​യ​ര്‍ ഡൈ​വ​ര്‍, എ​യ​ര്‍ ഡൈ​വിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ 25 വ​ര്‍​ഷം ജോ​ലിചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ല്‍ പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, പൂ​ര്‍​വേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, മെ​ക്സി​ക്കോ, അ​ള്‍​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ജോ​ലി. 40 ഓ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​വ​ഹി​ക്കാ​നും ജോർജിനു കഴിഞ്ഞു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​റാ​നി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് ക​ട​ലി​ല്‍ പ​തി​ച്ച ജോ​ലി​ക്കാ​രെ കണ്ടെത്താൻ‍ നി​യോ​ഗി​ച്ച ടീ​മി​ലും ജോർജ് അംഗ​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും അ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പരിശീലനം തീവ്രം

കൊ​ച്ചി​ന്‍ മ​റൈ​ന്‍ റേ​ഡി​യോ ഓ​ഫീ​സേ​ഴ്സ് കോ​ഴ്സ്, എ​യ​ര്‍ ഡൈ​വിം​ഗ് കോ​ഴ്സ്, മ​റൈ​ന്‍ ഓ​ഫ്ഷോ​ര്‍ സേ​ഫ്റ്റി ട്രെ​യി​നിം​ഗ്, ബേ​സി​ക് ഓ​ഫ്ഷോ​ര്‍ സേ​ഫ്റ്റി ഇ​ന്‍​ഡ​ക്‌ഷന്‍ ആ​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി ട്രെ​യി​നിം​ഗ്, സ്കോ​ട്ട്‌ലന്‌ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡൈ​വിം​ഗ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ കോ​ഴ്സ് എ​ന്നി​വ ഇ​ദ്ദേ​ഹം പാ​സാ​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ആ​ഴ​ക്ക​ട​ലി​ല്‍ ന​ട​ത്തി​യ തീ​വ്ര പ​രി​ശീ​ല​ന​മാ​ണ് മി​ക​ച്ച എ​യ​ര്‍ ഡൈ​വ​ര്‍ എ​ന്ന ഖ്യാ​തി​നേ​ടാ​ന്‍ ജോ​ര്‍​ജി​നെ സ​ഹാ​യി​ച്ച​ത്.

വി​ജ​യ ര​ഹ​സ്യം

ഏ​തു ജോ​ലി​യും കൃ​ത്യ​ത​യോ​ടെ​യും സൂ​ക്ഷ്മ​ത​യോ​ടെ​യും പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ചെ​യ്തു​തീ​ര്‍​ക്കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്ന് ജോർജ് ഓർമിക്കുന്നു. അതുതന്നെയാണ് മൂന്നുപതിറ്റാണ്ടിലേറെ കാലം ആഴക്കടലിൽ വിസ്മയങ്ങൾ സൃഷ്ടിക്കാനായതിന്‍റെ രഹസ്യം.

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ല​ഭി​ക്കു​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​മ​നു​സ​രി​ച്ച് തി​ര​മാ​ല​യു​ടെ ഉ​യ​രം, കാ​റ്റി​ന്‍റെ വേ​ഗം, ദി​ശ എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും ജോ​ലികൾ ​ക്ര​മ​പ്പെ​ടു​ത്താറുള്ളതെന്ന് ജോർജ് ഓർമിക്കുന്നു.

അ​വാ​ര്‍​ഡു​ക​ള്‍

മു​ബാ​റ​ക് മ​റൈ​ന്‍ മാ​നേ​ജ്മെ​ന്‍റ് അ​വാ​ര്‍​ഡ്,എ​സ് പി ​ഡി 13 ജാ​ക്ക​റ്റ് റെ​ക്ക് റി​മൂ​വ​ല്‍ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ സേ​ഫ്റ്റി അ​വാ​ര്‍​ഡ്, അ​ബു​ദാ​ബി അ​ഡ്നോ​ക്ക് ക​മ്പ​നി​യു​ടെ അ​വാ​ര്‍​ഡ് എ​ന്നി​വ ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.​ റൂ​ബിയാണ് ഭാര്യ.​ മ​ക്ക​ള്‍: സെ​ബി​ന്‍, സാ​ന്ദ്ര, സോ​ന.​

Tags : Conservation sea

Recent News

Corehub Up