x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി; ആ ​ന​ഷ്ട​ന​ഗ​രം..!

പി.​ടി. ബി​നു
Published: March 21, 2026 09:22 PM IST | Updated: March 21, 2026 09:22 PM IST

 

ഒ​ടു​വി​ല്‍, പു​രാ​ത​ന ച​രി​ത്ര​ത്തി​ലെ വ​ലി​യൊ​രു ദു​രൂ​ഹ​ത​യ്ക്കു വി​രാ​മം! അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി സ്ഥാ​പി​ച്ച​താ​യി ക​രു​ത​പ്പെ​ടു​ന്ന "അ​ല​ക്സാ​ൻ​ഡ്രി​യ ഓ​ണ്‍ ദ ​ടൈ​ഗ്രി​സ്’ എ​ന്ന ന​ഗ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഇ​റാ​ക്കി​ല്‍ പേ​ര്‍​ഷ്യ​ന്‍ ഗ​ള്‍​ഫി​നോ​ടു ചേ​ര്‍​ന്നു​ള്ള പു​രാ​ത​ന​ന​ഗ​രം നൂ​റ്റാ​ണ്ടു​ക​ളാ​യി ച​രി​ത്ര​ത്താ​ളു​ക​ളി​ല്‍​നി​ന്നു മ​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ജ​ര്‍​മ​നി​യി​ലെ കോ​ൺ​സ്റ്റ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക​രാ​ണ് നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ​ത്. അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ലി​യ വാ​താ​യ​ന​മാ​ണ് ഗ​വേ​ഷ​ക​ര്‍ ച​രി​ത്രാ​ന്വേ​ഷ​ക​ര്‍​ക്കാ​യി തു​റ​ന്നി​ട്ട​ത്. ബി​സി നാ​ലാം നൂ​റ്റാ​ണ്ടി​ല്‍, ഇ​ന്ത്യ​യി​ല്‍​നി​ന്നും മെ​സൊ​പ്പൊ​ട്ടാ​മി​യ​യി​ല്‍​നി​ന്നും മെ​ഡി​റ്റ​റേ​നി​യ​ന്‍ മേ​ഖ​ല​യി​ലേ​ക്കു​ള്ള വ്യാ​പാ​ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തു​റ​മു​ഖ ന​ഗ​ര​മാ​യാ​ണ് ഇ​തു നി​ര്‍​മി​ക്ക​പ്പെ​ട്ട​ത്.

ക്രി​സ്തു​വ​ര്‍​ഷം മൂ​ന്നാം നൂ​റ്റാ​ണ്ടോ​ടെ ടൈ​ഗ്രി​സ് ന​ദി​യു​ടെ ഗ​തി മാ​റി​യ​തോ​ടെ​യാ​ണ് അ​ല​ക്സാ​ണ്ട​റി​ന്‍റെ ന​ഗ​രം വി​സ്മൃ​തി​യി​ലേ​ക്കാ​ണ്ടു​പോ​യ​ത്. ബി​സി 324ല്‍ ​അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി നേ​രി​ട്ടാ​ണ് ഈ ​ന​ഗ​ര​ത്തി​ന്‍റെ സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ലി​നി ദി ​എ​ല്‍​ഡ​ര്‍ പോ​ലു​ള്ള പു​രാ​ത​ന ച​രി​ത്ര​കാ​ര​ന്മാ​രു​ടെ രേ​ഖ​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ക​ഠി​നം, ഗ​വേ​ഷ​ണം

2010ല്‍ ​ആ​രം​ഭി​ച്ച ഗ​വേ​ഷ​ണം അ​തീ​വ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​യ​ത്. അ​ക്കാ​ല​ത്ത് ഇ​റാ​ക്കി​ലെ അ​സ്ഥി​ര​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ൽ, ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ളും ഹൈ-​റെ​സ​ല്യൂ​ഷ​ന്‍ ജി​യോ​ഫി​സി​ക്ക​ല്‍ സ്കാ​നിം​ഗും ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വേ​ഷ​ക​ര്‍ ന​ഗ​ര​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

2.5 ച​തു​ര​ശ്ര മൈ​ല്‍ വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന ന​ഗ​രം അ​ക്കാ​ല​ത്തെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​താ​ണെ​ന്ന് കോ​ണ്‍​സ്റ്റ​ന്‍​സി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ന്‍ പ്ര​ഫ. സ്റ്റെ​ഫാ​ന്‍ ആ​ര്‍. ഹൗ​സ​ര്‍ പ​റ​യു​ന്നു. ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ന​ഗ​ര​ത്തി​ന്‍റെ സു​ര​ക്ഷാ​മ​തി​ലു​ക​ളും തെ​രു​വു​ക​ളും കൃ​ത്യ​മാ​യി മാ​പ്പ് ചെ​യ്യാ​ന്‍ സാ​ധി​ച്ചു.

ദേ​വാ​ല​യ​സ​മു​ച്ച​യ​ങ്ങ​ള്‍, ഉ​ല​ക​ളും ചൂ​ള​ക​ളു​മു​ള്ള വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, തു​റ​മു​ഖ​ങ്ങ​ള്‍, ക​നാ​ലു​ക​ള്‍ എ​ന്നി​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ന​ഗ​രം പ​ല​ത​വ​ണ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ര​യാ​യെ​ങ്കി​ലും പൗ​രാ​ണി​ക ശേ​ഷി​പ്പു​ക​ള്‍​ക്കു വ​ലി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

അ​ല​ക്സാ​ണ്ട​റു​ടെ കാ​ല​ശേ​ഷം ഈ ​ന​ഗ​രം പാ​ര്‍​ഥി​യ​ന്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്നു. അ​ല​ക്സാ​ൻ​ഡ്രി​യ ഓ​ണ്‍ ദ് ​ടൈ​ഗ്രി​സി​ലെ പ​ഠ​ന​ങ്ങ​ള്‍ പാ​ര്‍​ഥി​യ​ന്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം, സം​സ്കാ​രം, ഭ​ര​ണ​ഘ​ട​ന എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത ന​ല്‍​കു​മെ​ന്ന് പ്ര​ഫ. ഹൗ​സ​ര്‍ പ​റ​ഞ്ഞു.

പു​രാ​ത​ന​കാ​ല​ത്തി​നു ശേ​ഷം, പി​ന്നീ​ട് പു​തി​യ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍, ഒ​രു ന​ഗ​ര​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഘ​ട​ന​യും പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന അ​പൂ​ര്‍​വ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. പു​രാ​ത​ന​ന​ഗ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ഗ​വേ​ഷ​ക​രു​ടെ തീ​രു​മാ​നം.

Tags : Sunday deepika

Recent News

Corehub Up