ഭൂമിശ്മശാനം
ഭൂമിശ്മശാനം
ജി.ആർ. ഇന്ദുഗോപൻ
പേ​ജ് 102, വി​ല: 120 രൂപ
സൈന്ധവ ബുക്സ്, കൊല്ലം.
ഫോൺ: 9847949101
20 വർഷം മുന്പെഴുതിയ നോവലിന്‍റെ രണ്ടാം പതിപ്പ്. മരണത്തോട് അടുത്തുനിന്നുകൊണ്ട് ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കുന്ന കഥ. ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞിരിക്കുന്നു. ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള നിരീക്ഷണവും കരുത്തുറ്റ ശൈലിയും ഇതിനെ ശ്രദ്ധേയമാക്കുന്നു. കുങ്കുമം നോവൽ പുരസ്കാരം നേടിയ കൃതിയാണ്.

അമ്മയും മകനും അവരുടെ സ്നേഹത്തിന്‍റെ പാതയിൽ
അച്ചാമ്മ തോമസ്
പേ​ജ് 96, വി​ല: 90 രൂപ
പ്രസാധനം: ഗ്രന്ഥകർത്താവ്
ഫോൺ: 6282173743
ക്രിസ്തുവിനെയും അമ്മയായ മറിയത്തെയും കഥാപാത്രമാക്കി രചിച്ച നോവൽ. ബൈബിളിന്‍റെ വിശദീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. വ്യത്യസ്തമായ ശൈലി, ലളിതമായ ഭാഷ.

മന്ത്രിയും ലോട്ടറിയും നുണക്കഥകൾ
ലിജി ബിജു പുതിയേടത്ത്
പേ​ജ് 56, വി​ല: 120 രൂപ
പ്രസാധനം: ഗ്രന്ഥകർത്താവ്
സംഭവിക്കാൻ സാധ്യതയില്ലാത്ത കഥകളിലൂടെ ഉദ്വേഗഭരിതമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശൈലി. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന പ്രമേയം. നുണക്കഥകളാണെങ്കിലും ജീവിത സത്യങ്ങളെ അവതരിപ്പിക്കുന്ന സന്ദർഭങ്ങളും സംഭവങ്ങളുമാണ് കോർത്തിണക്കിയിരിക്കുന്നത്. ഗ്രന്ഥകാരിയുടെ ഫോൺ നന്പർ ഒരു കഥയോടൊപ്പം നല്കിയിരിക്കുന്നു. 9544932650

ദൈവപുത്രൻ ദൈവപുത്രി
ഓംറാം മിഖായേൽ ഐവനോവ്
പരിഭാഷ: ഡോ. മൈക്കിൾ പുത്തൻതറ
പേ​ജ് 232, വി​ല: 200 രൂപ
പ്രോസ്‌വേദ/ ബുക്ക് മീഡിയ, ചൂണ്ടച്ചേരി കോട്ടയം
ഫോൺ: 9447536240
ആത്മീയ ചിന്തകളിലൂടെ ശ്രദ്ധേയനായ ഗ്രന്ഥകാരന്‍റെ വ്യത്യസ്തമായ പുസ്തകം. ക്രിസ്തുവാണ് ഈ പുസ്തകത്തിന്‍റെ പ്രമേയം.