പ്രദക്ഷിണം
Sunday, April 24, 2022 6:26 AM IST
ഷാജു പുത്തൂർ
പേജ് 72
വില ₹ 100
ഗരീൻ ബുക്സ് തൃശൂർ
ഫോണ് : 0487-2381066
ഗുരുവായൂരുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില ആചാരങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അത്യാഹിതങ്ങൾ, ശില്പങ്ങൾ, സംഭവങ്ങൾ തുടങ്ങി വിജ്ഞാനം പകരുന്ന രചന.
ബലിഗുഡ
പി.സി.എറികാട്
പേജ് 182
വില ₹ 125
മീഡിയ ഹൗസ്, ഡൽഹി
ഫോണ് :011-43042096
ഒറീസയുടെ സാംസ്കാരിക ഭൂമികയും കാന്ദമാൽ ജില്ലയിലെ ഗോത്രവർഗജീവിതവും ആദിവാസി സ്വത്വവും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളും 2008ലെ വംശഹത്യയും ഇതിവൃത്തമാക്കിയ നോവൽ. ക്രൈസ്തവ മിഷനറിമാരുടെ സഹനജീവിതവും പ്രദേശത്തിനുണ്ടായ അഭിവൃദ്ധിയും വെളിവാക്കുന്നതിനൊപ്പം മതഭ്രാന്തൻമാൻ നടത്തിയ നിഷ്ഠൂരമായ ആക്രമണങ്ങളും വിവരിക്കുന്നു.
ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ
സുനിൽ പി. ഇളയിടം
പേജ് 342
വില ₹ 375 രൂപ
മാതൃഭൂമി ബുക്സ്, കോഴിക്കോട്
ഫോണ് : 0495-2765381
ഭരതനാട്യം എന്ന ക്ലാസിക്കൽ കലാരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലന വിധേയമാക്കുന്ന എഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച് ഭരതനാട്യത്തിന്റെ ലാവണ്യാത്മകവും സാങ്കേതികവുമായ സ്വരൂപത്തിൽ സന്നിഹിതമായിരിക്കുന്ന ചരിത്രബന്ധങ്ങളെക്കുറിച്ചും അതിനു വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചുമുള്ള അവലോകനം
ചട്ടന്പിശാസ്ത്രം
കിംഗ് ജോണ്സ്
പേജ് 208
വില ₹ 250
ഡി.സി. ബുക്സ,് കോട്ടയം
ഫോണ്: 481- 2563114
ഡിസി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവർണജൂബിലി നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നോവൽ. പിന്േറാ ഗീവർഗീസ് എന്ന ചരിത്രകാരൻകൂടിയ എഴുത്തുകാരൻ എഴുതിയ ’ ഉഗ്രനരസിഹം എന്ന ഉരു’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് അതിന്റെ രചയിതാവിന്റെയും കുടുംബത്തിന്റെയും ജീവിതപശ്ചാത്തലം വിശകലനം ചെയ്യുന്ന രൂപത്തിലാണ് നോവലിന്റെ ഘടന.
ആദാമിന്റെ മക്കൾ
പി.സി. എറികാട്
പേജ് 230
വില ₹ 180
മീഡിയ ഹൗസ്, ഡൽഹി
ഫോണ്- 011-43042096
വിളഭൂമി തേടി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുണ്ടായ കർഷക കുടിയേറ്റം ഇതിവൃത്തമാക്കിയ നോവൽ. വിവിധ കഥാപാത്രങ്ങളിലൂടെ കുടിയേറ്റത്തിന്റെ ദുരിതങ്ങൾ വെളിവാക്കുന്നു. മലബാറിന്റെ ആദ്യകാല ചരിത്രം ഉൾപ്പെടെ പിൽക്കാല കുടിയേറ്റത്തിന്റെ നേർസാക്ഷ്യം.
കഥ
പ്രമോദ് രാമൻ
പേജ്110
വില ₹ 130
സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം
ഫോണ്: 0481 2301812
വീട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാർത്ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകൾ. ഓരോ കഥയും ഒരു അടക്കിപ്പിടിച്ച നിലവിളിയാണ്. ഈ നിലവിളികൾ ചേർത്തുവയ്ക്കുന്പോൾ സമകാലിക മലയാള കഥയുടെ തുടർസഞ്ചാരങ്ങൾ വെളിപ്പെടുന്നു.