മറക്കാത്ത മുഖങ്ങൾ, മരിക്കാത്ത ഓർമകൾ
Saturday, August 9, 2025 3:56 PM IST
മറക്കാത്ത മുഖങ്ങൾ, മരിക്കാത്ത ഓർമകൾ
ബഷീർ രണ്ടത്താണി
പേജ്: 232 വില: ₹ 340
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 9778141567
ജീവിതത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങിനിന്ന വ്യക്തിപ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമം. ദീർഘ സംഭാഷണങ്ങളുടെ സമാഹാരം. കൗതുകവും ആകാംക്ഷയും ഉണർത്തുന്ന അവതരണം.
അപ്പനും ദൈവവും
വിനായക് നിർമൽ
പേജ്: 174 വില: ₹ 260
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
അസാധാരണ ചാരുതയുള്ള അപ്പൻകുറിപ്പുകൾ. അപ്പനെക്കുറിച്ചും ദൈവത്തെക്കുറിച്ചും മാറിമാറി ചിന്തിച്ചപ്പോൾ തെളിഞ്ഞ 43 കുറിപ്പുകളുടെ സമാഹാരം. ഓർമകളിലേക്കുള്ള സഞ്ചാരം.
ഞാൻ ദൈവത്തെ കണ്ടു
വിവ: സി.കെ. കുര്യൻ OCDS
പേജ്: 198 വില: ₹ 220
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2327253
ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്തിന്റെ ജീവിതകഥ ഒന്നാം വാല്യം. എലിസബത്ത് ജീവിതാന്ത്യത്തിൽ രചിച്ച നാല് ആധ്യാത്മിക രചനകളും വായിക്കാം.
ദാന്പത്യം എന്ന വരം
ഫാ.ഡോ. ജെയിംസ് തോടത്തിൽ
പേജ്: 188 വില: ₹ 250
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
കുടുംബങ്ങളെ ശക്തമാക്കാനുള്ള ഇടപെടലുകളിലേക്ക് വെളിച്ചംപകരുന്ന പുസ്തകം. കഥപോലെ ചിട്ടയായും സരസമായും പങ്കുവയ്ക്കുന്ന കൗൺസലിംഗ് പാഠങ്ങൾ.
നല്ല അച്ഛനാകാൻ
ഷാലൻ വള്ളുവശ്ശേരി
പേജ്: 80 വില: ₹ 130
സിവിഎസ്എസ്
ഫോൺ: 9388474794
പുതുചിന്തകളും കാണാത്ത കാഴ്ചകളും മനസിലുണർത്തുന്ന, സാധാരണ ജീവിതങ്ങളെക്കുറിച്ചുള്ള 26 കഥകൾ. ലളിതമായ ഭാഷാശൈലിയും ഹൃദ്യമായ അവതരണവും.