ഇനിയും...
അ​ഴ​കു​വാ​ങ്ങി​യ​ഴു​ക്കു​നീ​ങ്ങി, ​യ​രു​മ​യാം പു​ഴ​ക​ൾ
കൈ​ര​ളി ത​ൻ ക​ര​ളി​ലൂ​ടൊ​ഴു​കാ​തി​രി​ക്കി​ല്ല...

പി​ച്ച​ക​വും തു​ന്പ​യും മു​ക്കു​റ്റി​യു​മി​വി​ടെ
ഒ​ച്ച​യ​ക​ന്നൊ​രു​മ​യാ​യ് വി​രിയാ​തി​രി​ക്കി​ല്ല...

തു​ന്പി​യും ചെ​റു​കി​ളി​ക​ളും ക​ളി​മൊ​ഴി​മു​റി​യാ​തീ
ക്കൊ​ന്പുകളിൽ ക​ള​ക​ളം തു​ള്ളാ​തി​രി​ക്കി​ല്ല...!

പൂ​പ്പൊ​ലി​പ്പാ​ട്ടൊ​ത്തു​പാ​ടി പൂ​വി​ത​ൾ​തേ​ടി
പു​ല​രി​ക​ളി​ൽ കു​ര​വ​ക​ളു​ണ​രാ​തി​രി​ക്കി​ല്ല...

ത​രു​ശി​ഖ​ര​ത്ത​ണ​ലു​ക​ളി​ൽ ഊ​യ​ലാ​ടു​വാ​ൻ
ഒ​രു​മ​യോ​ടീ കേ​ര​ളമ​ണ​യാ​തി​രി​ക്കി​ല്ല...

ഒ​ത്തു​യ​ർ​ന്നു​തു​ഴ​ക​ൾ വീ​ശി വാ‍​ശി​യോ​ട​വ​ർ
‌തി​ത്തി​ത്താ​ര പാ​ടി​യാ​ർ​പ്പി​ടാ​തി​രി​ക്കി​ല്ല

കാ​യ​ലോ​ള​പ്പാ​ളി​ക​ളി​ൽ താ​ള​മി​ട്ടു​യ​രും
ഗാ​യ​ക​ർ ന​തോ​ന്ന​ത പാ​ടാ​തി​രി​ക്കി​ല്ല...

തൂ​ശ​നി​ല​ത്തു​ന്പി​ലോ​ണ​സ​ദ്യ​വി​ള​ന്പാ-
നാ​ശ​, യാ​വി​പാ​റി​, നി​റ​യാ​തി​രി​ക്കി​ല്ല...

പലനിറപ്പൂവിതളുകൾ ചേർത്തൊരു കളത്തിലായ്
കലവിടർന്ന പൂക്കളം വിടരാതിരിക്കില്ല...

ഓ​ണ​മെ​ന്നു​മൊ​രു​മ ​പ​ക​രു​മേ​ക​ഗീ​തി ത
​ന്നീ​ണ​മാ​യി​ന്നി​വി​ടെ നാം ​മൂ​ളാ​തി​രി​ക്കി​ല്ല...!

ഭൂ​ത​ലം കൊ​റോ​ണ​ഭ​യ​ത്തീ​വി​ഴു​ങ്ങു​ന്പോ​ൾ.
ദൂ​ത​നാ​യ് നീ​, യ​രി​കി​ലി​ന്നെ​ത്താ​തി​രി​ക്കി​ല്ല...!

പ്ര​ള​യ​ഭീ​തി​ ത​ിന്ന സ്വ​പ്ന​മൊ​ക്കെ​യും, ജീ​വ​ൽ
പ്ര​ണ​യ​ഗീ​തി പാ​ടി​നാം നേ​ടാ​തി​രി​ക്കി​ല്ല...

വാ​ള​യാ​റി​ലാ​ടി​നി​ന്ന പെ​റ്റി​ക്കോ​ട്ടു​ക​ൾ
വാ​ളു​യ​ർ​ത്തി ​നാ​ളെ​ക​ൾ വാ​ഴാ​തി​രി​ക്കി​ല്ല...

മ​ണ്ണി​ൽ വേ​ർ​പ്പു​ചി​ന്തി​ടും മ​ത്താ​യി​മാ​രി​നി-
ക​ണ്ണി​ല​ഗ്നി​നാ​ള​മാ​യ് പ​ട​രാ​തി​രി​ക്കി​ല്ല...

ഉ​രു​ളു​പൊ​ട്ടി​യൊ​ഴു​കി മാ​ഞ്ഞ പെ​ട്ടി​മു​ടി​ക​ളി​ൽ
ക​ര​ളു​ണ​ർ​ത്തും പാ​ട്ടു​മു​ഴ​ങ്ങാ​തി​രി​ക്കി​ല്ല...

ക​ണ്ണ​ൻ കി​ളി​യാ​ർ