എനിക്കും വിജയിക്കണം
എനിക്കും വിജയിക്കണം
ജോൺ കുര്യൻ
പേ​ജ് 63, വി​ല: 75 രൂപ
ജെകെവി ഇമേജ് ബുക്സ്
ഫോൺ: 9447435091, 9061367715
ജീവിതവിജയത്തിന് പാലിക്കേണ്ട നിയമങ്ങളും അവയുടെ പ്രായോഗികവശങ്ങളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. പരാജയങ്ങളെ അതിജീവിച്ച മഹാന്മാരുടെ ജീവിതത്തിലെ അനുഭവങ്ങളും പ്രത്യേകതകളും ചൂണ്ടിക്കാട്ടുന്നു. ഡോ. കുര്യാസ് കുന്പളക്കുഴിയുടേതാണ് അവതാരിക.

പറക്കാം നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിലേക്ക്
ജോൺ കുര്യൻ
പേ​ജ് 147, വി​ല: 140 രൂപ
ജെകെവി ഇമേജ് ബുക്സ്
ഫോൺ: 9447435091, 9061367715
വിദ്യാർഥികൾക്ക് ഉന്നതവിജയം ലക്ഷ്യമിടുന്ന പുസ്തകം. ആകർഷണീയമായ രചനാശൈലി.

സ്നേഹായനം
ഉണ്ണികൃഷ്ണൻ പുലരി
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
മനുഷ്യന്‍റെ സാധാരണജീവിതത്തിലേക്കും അതു ചെന്നെത്തുന്ന നിഗൂഢതകളിലേക്കും വിരൽചൂണ്ടുന്ന നോവൽ. ലളിതമായ ഭാഷ. ഡോ. പ്രഫ. തോളൂർ ശശിധരന്‍റേതാണ് അവതാരിക.

ഒറ്റയാൻ
ആന്‍റണി നെല്ലിക്കുന്ന് മംഗളം
പേ​ജ് 136, വി​ല: 180 രൂപ
കൽപ്പക ബുക്സ്, തൃശൂർ
ഫോൺ: 9446528392, 0487 2428392
ആത്മകഥയാണെങ്കിലും പത്ര പ്രസിദ്ധീകരണ മാർക്കറ്റിംഗ് രംഗത്തെ അനുഭവങ്ങളാണ് ലേഖകൻ കൂടുതലും പങ്കുവയ്ക്കുന്നത്. വ്യക്തിപരമായ അനുഭവങ്ങൾ വൈകാരികമായും നാടകീയമായും എഴുതിയിരിക്കുന്നു. ആകാംക്ഷ ജനിപ്പിക്കുന്ന ശൈലി വായനയെ രസകരമാക്കിയിട്ടുണ്ട്. പ്രസാദ് ലക്ഷ്‌മണന്‍റേതാണ് അവതാരിക.

അമര സ്വപ്നങ്ങൾ
മാത്യു പനന്താനം
പേ​ജ് 112, വി​ല: 110 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ഏകലോക ജനാധിപത്യ ഗവണ്മെന്‍റും അതിന്‍റെ ഭരണക്രമവും എന്ന ആശയത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്. മതങ്ങൾ, രാഷ്‌ട്രങ്ങൾ, ലോക സർക്കാർ തുടങ്ങിയവയെ നിരീക്ഷിച്ചാണ് ലോക സർക്കാരിനെക്കുറിച്ച് ലേഖകൻ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്.

സ്കൂളകം
ലൈല മൊയ്തു
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
അധ്യാപനജീവതത്തിലെ വില്ലപ്പെട്ട അനുഭവങ്ങൾ വൈകാരികതയോടെ അവതരിപ്പിച്ചിരിക്കുന്നു. ഓരോ വിദ്യാർഥിയെയും പരമാവധി പരിഗണിക്കുന്ന ഗുരുസമീപനമാണ് ഇതിൽ കാണാനാകുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഗൃഹാതുരത്വമുണർത്തുന്ന ലേഖനങ്ങൾ. പാഠങ്ങളാക്കാവുന്ന അനുഭവങ്ങൾ. കഥപോലെ വായിക്കാം.

Holistic Living
An Integral Look
At Life and Lifestyle
Dr. John Thekkedam
Page 195, Price: 200
Winco Books, Kottayam
ശരീരത്തെയും മനസിനെയും ആത്മാവിനെയും ഉൾപ്പെടുത്തിയുള്ള സമഗ്രമായ ജീവിതശൈലി പരിചയപ്പെടുത്തുന്ന പുസ്തകം. ശാരീരിക മാനസിക ആരോഗ്യവും സമാധാനപൂർവമായ ജീവിതവുമാണ് ഇതിലെ ലേഖനങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ.

WAVES WITHIN
Dr. Agnesamma Jacob
Page 87, Price: 100
Intimate Books, Thrissur-13
82 ചെറുകവിതകളുടെ സമാഹാരം. ആത്മാന്വേഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന വാക്കുകൾ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. സൃഷ്ടാവിനെ തേടിയുള്ള സൃഷ്ടിയുടെ യാത്രപോലെയാണ് മിക്ക കവിതകളും. ലളിതമായ ഭാഷ