ഇന്ത്യയിലെ മുൻ രാഷ്‌ട്രപതിമാർ
ഇന്ത്യയിലെ മുൻ രാഷ്‌ട്രപതിമാർ
എസ്.ആർ. കല്ലാറ്റ്
പേ​ജ് 112, വി​ല: 110 രൂപ
നാഷണൽ ബുക് സ്റ്റാൾ
ഇന്ത്യയിലെ രാഷ്‌ട്രപതിമാരെ പരിചയപ്പെടുത്തുന്ന പുസ്തകം. ഡോ. രാജേന്ദ്രപ്രസാദ് മുതൽ പ്രണാബ് മുഖർജിവരെയുള്ളവരുടെ ജീവചരിത്രം വിദ്യാർഥികൾക്ക് സമ്മാനിക്കാൻ ഉചിതം.

കൃഷ്ണേ നീ എവിടെ
ദിലീപ് ഇരിങ്ങാവൂർ
പേ​ജ് 78, വി​ല: 70 രൂപ
നാഷണൽ ബുക് സ്റ്റാൾ
61 കവിതകളുടെ സമാഹാരം. വ്യക്തി, സമൂഹം, പ്രകൃതി, സമകാലികവിഷയങ്ങൾ എല്ലാം പ്രമേയമാക്കിയിരിക്കുന്നു. വൈകാരികതയും ധാർമികരോഷവും വരികൾക്കിടയിൽ കണ്ടെത്താം.

വിവേകാശ്രമം
അനിൽ ബാവു
പേ​ജ് 143, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
വായനക്കാരനു പുതിയൊരു അനുഭവമാകുന്ന നോവൽ. മെച്ചപ്പെട്ടൊരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകൾ.

നാലാം വാതിൽ
ജോർജ് മുകളത്ത്
പേ​ജ് 79, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ആയുർവേദത്തിനും ആധ്യാത്മികതയ്ക്കും ഒന്നാം സ്ഥാനം നല്കിക്കൊണ്ടുള്ള നോവൽ. പ്രകൃതിയോടൊത്തുള്ള ജീവിതത്തെ പ്രായോഗികമെന്നു കാണിച്ചുതരുന്ന കഥാപാത്രങ്ങൾ.

ഏകം
രശ്മി പ്രകാശ്
പേ​ജ് 71, വി​ല: 70 രൂപ
ബാഷോ ബുക്സ്, കോഴിക്കോട്
ഗൃഹാതുരത്വമുണർത്തുന്ന കവിതകളുടെ സമാഹാരം. മലയാളിയുടെ ആത്മാവും വ്യക്തിത്വവും പ്രതിഫലിക്കുന്ന വാക്കുകൾ. കവിത ബാലകൃഷ്ണന്‍റേതാണ് അവതാരിക.

മഞ്ഞിന്‍റെ വിരിയിട്ട ജാലകങ്ങൾ
രശ്മി പ്രകാശ്
പേ​ജ് 81, വി​ല: 80 രൂപ
ബാഷോ ബുക്സ്, കോഴിക്കോട്
രണ്ടു വലിയ കഥകളാണ് ഇതിലുള്ളത്. കഥാപാത്രങ്ങളുടെ ജീവിതത്തെ വായന ക്കാരൻ തന്‍റെ ജീവിതവുമായി താരതമ്യപ്പെടു ത്തുംവിധം ചേർന്നുനില്ക്കുന്നത്.

നിലാവിന്‍റെ നിറം
ജോർജ് പുളിങ്കാട്
പേ​ജ് 143, വി​ല: 140 രൂപ
നാഷണൽ ബുക് സ്റ്റാൾ
സംഭവബഹുലമായ ജീവിത ചിത്രങ്ങൾ വരച്ചുകാട്ടന്ന നോവൽ. പ്രണയവും ഉത്കണ്ഠയും സന്തോഷവും സന്താപവുമെ ല്ലാം ഇടകലർന്നെത്തുന്നു. ലളിതമായ ഭാഷ.

സൂര്യകിരീടി
സുരേഷ് കീഴില്ലം
പേ​ജ് 79, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
കുട്ടികൾക്കുവേണ്ടിയുള്ള നോവൽ. നഷ്ടമായ സ്വന്തം രാജ്യം തിരിച്ചുപിടിക്കുന്ന രാജകുമാരൻ സൂര്യകിരീടിയാണ് നായകൻ. പുരാണ കഥകളുടെ ശൈലിയും കെട്ടുറപ്പുമു ണ്ട്. മുതിർന്നവർക്കും ആസ്വദിക്കാം.

കാറ്റുറങ്ങാത്ത വീഥികൾ
ഓമന എൻ.സി
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
മലയാളത്തനിമയും ഗൃഹാതുരത്വങ്ങളും ഉൾക്കൊള്ളുന്ന 22 ചെറു കവിതകൾ. ഗഹനമായ ജീവിതനിരീക്ഷണങ്ങളിലേക്ക് ഒരു ലളിതയാത്ര. ബൃന്ദ, കെ.കെ. കുമാരൻ എന്നിവരുടെ ആസ്വാദനക്കുറിപ്പുകൾ.

(അ) സംഭവ്യം
ലാസർ മണലൂർ
പേ​ജ് 114, വി​ല: 120 രൂപ
ബാഷോ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4853600, 9400451265
10 കഥകളുടെ സമാഹാരം. തനതായ ശൈലി മാത്രമല്ല, പുതുമയുള്ള പ്രമേയങ്ങളും ഇതിനെ ശ്രദ്ധേയമാക്കുന്നു.

പടിപ്പുര
ജോർജ് തഴക്കര
പേ​ജ് 56, വി​ല: 50 രൂപ
ജീവൻ പബ്ലിക്കേഷൻസ്, ചുനക്കര
സ്നേഹത്തിന്‍റെയും കരുണയുടെയും ഭാഷ ഓർമിപ്പിക്കുന്ന കഥയുടെ നാലാം പതിപ്പ്. സുഗതകുമാരിയുടെ അവതാരിക.

ഇശൽനിലാ (മാപ്പിളപ്പാട്ട്)
ചെറിയമുണ്ടം അബ്ദുൾ റസ്സാഖ്
പേ​ജ് 82, വി​ല: 70 രൂപ
മേധാ പബ്ലിഷേഴ്സ്,
കല്പകഞ്ചേരി, മലപ്പുറം
ഇസ്ലാമിക ചരിത്രസംഭവങ്ങളും ആശയ ങ്ങളും ഉൾക്കൊള്ളിച്ചുള്ള മാപ്പിളപ്പാട്ടുകൾ. ഗായകരെയും സാധാരണക്കാരെയും ആകർഷിക്കുന്ന പാട്ടുകൾ.