ഡിങ്കന്‍റെ അരുളപ്പാടുകൾ
ഡിങ്കന്‍റെ അരുളപ്പാടുകൾ
ബേബി കുഴിയാനിമറ്റം
പേ​ജ് 304, വി​ല: 250 രൂപ
പ്രസിദ്ധീകരണം: ഗ്രന്ഥകാരൻ
ഫോൺ: 9447570664, 9074739316
ആത്മകഥ, തൊഴിലിടത്തിലെ അനുഭവങ്ങൾ, ഓർമക്കുറിപ്പുകൾ, തത്ത്വചിന്തകൾ, കവിതകൾ, കഥ...എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ. വിരസതയുടെ ഇടവേളയില്ലാതെ വായിച്ചുപോകാം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പുസ്തകം.

ധീര ദേശാഭിമാനി ലഫ്റ്റനന്‍റ്
കെ.സി. ഏബ്രഹാം ഐ.എൻ.എ
ഉമ്മൻ പി. ഏബ്രഹാം
പേ​ജ് 463, വി​ല: 450 രൂപ
സി.എസ്.എസ്. തിരുവല്ല
ഫോൺ:0469- 2630389, 2634936
ഐഎൻഎയിൽ ചേരുകയും സിങ്കപ്പൂരിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്ത ലഫ്റ്റനന്‍റ് കെ.സി. ഏബ്രഹാമിന്‍റെ ജീവിതകഥ മകൻ എഴുതിയത്. നിരവധിപേരുടെ ഓർമക്കുറിപ്പുകളും പഴയ ഫോട്ടോകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നന്പൂരി മാഷ്
എസ്. ശാരദാമ്മാൾ
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ടി.എസ്.പി. നന്പൂതിരിയെക്കുറിച്ച് ഭാര്യ എഴുതുന്നു. നല്ലൊരു അധ്യാപകനെയും കുടുംബനാഥനെയും വായനക്കാർ കണ്ടെത്തും. ഒരു നീണ്ടകഥപോലെ വായിക്കാം, വീട്ടുകാർക്കും അദ്ദേഹത്തിന്‍റെ വിദ്യാർഥികൾക്കും മാത്രമല്ല, എല്ലാവർക്കും. നന്മയും സ്നേഹവും പ്രസാദാത്മകതയുമാണ് ഇതിലെ ഉള്ളടക്കം.

ദേവത
കെ.കെ. കർത്ത
പേ​ജ് 112, വി​ല: 110 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
സാധാരണക്കാരായ മനുഷ്യരുടെ സന്തോഷങ്ങളും സന്താപങ്ങളും ചിത്രീകരിക്കുന്ന നോവൽ. വായനക്കാരനെ പിടിച്ചിരുത്തുന്ന രചനാ ശൈലി. സേതു എം. നായരുടേതാണ് അവതാരിക.

GREATER CHALLENGES IN HIGHER EDUCATION
Dr. M.M. Mathew
Page: 366 Price: 350
Learners Publishers, Kottayam
Phone: 0481- 2567438
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സമഗ്രമായ ഉൾക്കാഴ്ച നല്കുന്ന ലേഖനങ്ങൾ. പുതുക്കിയ മൂന്നാമത്തെ എഡിഷൻ.നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ അടുത്തറിയാൻ മാത്രമല്ല, കാലാനുസൃതമായ പുരോഗതി സൃഷ്ടിക്കാനും ഇതു സഹായിക്കും. ലോകനിലവാരവുമായി താരതമ്യം ചെയ്തുള്ള നിരീക്ഷണങ്ങൾ അത്യന്തം പ്രയോജനപ്രദം. കേരളത്തിലെ സ്ഥിതിയും വിശകലനം ചെയ്യുന്നു.

LIFESTYLE DISEASES IN KERALA
Dr. Shaji Kuriakose
Page: 160 Price: 200
Media House & S.M. Books
Phone: 07599485900, 04822- 256517
മലയാളിയുടെ രോഗങ്ങളിലേക്കു നയിക്കുന്ന ജീവിതശൈലിയും മുന്നറിയിപ്പുകളുമാണ് ഇതിലുള്ളത്. കണക്കുവച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭക്ഷണരീതികളിലും വ്യായാമങ്ങളിലും വരുത്തേണ്ട കരുതലുകൾ വിവരിച്ചിട്ടുണ്ട്. മരുന്നുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ ലേഖനങ്ങൾ.

ടെസ്റ്റ് ഡോസ്
രാമകൃഷ്ണൻ
പേ​ജ് 78, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
കഥയുള്ള കവിതകൾ. ഓരോ കവിതകളും ഓരോ കഥകൾ പറയുന്നുവെന്നതുതന്നെ വ്യത്യസ്തതയാണ്. ഭാഷാവൃത്തങ്ങളിലാണ് എഴുതിയിട്ടുള്ളത്.

ഒരു മീശയുടെ ജനനം
എസ്.ബി. പണിക്കർ
പേ​ജ് 125, വി​ല: 130 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
22 ചെറുകളുടെ സമാഹാരം. വായിച്ചുകൊണ്ടിരിക്കുകയാണെന്നു തോന്നിപ്പിക്കാതെ വായനക്കാരനെ കഥ അനുഭവിപ്പിക്കുന്നു. അതാകട്ടെ അത്യന്തം ലളിതമായ ഭാഷയിലൂടെയാണ് നിർവഹിക്കുന്നത്. വ്യത്യസ്തമായ പ്രമേയങ്ങൾ മലയാളിയുടെ ഗൃഹാതുരത്വങ്ങളെ ഉണർത്തുന്നു. രവി പുലിയന്നൂരിന്‍റേതാണ് അവതാരിക.