രണ്ടു വയസുള്ള ചിത്രകാരി; ചിത്രങ്ങളുടെ വില ഒരു ലക്ഷം
ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ക്കാ​ൻ പ്രാ​യ​മാ​കും​മു​ന്പേ പെ​യി​ന്‍റിം​ഗ് ബ്ര​ഷു​ക​ൾ കൊ​ണ്ട് ലോ​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ് ലോ​ല ജൂ​ണ്‍ എ​ന്ന ര​ണ്ടു വ​യ​സു​കാ​രി. ക​ഴി​ഞ്ഞ ആ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ സ​മാ​പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ ലോ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ വി​റ്റു​പോ​യ​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്കാ​ണ്. ഇതിൽ ഒരു ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിച്ചു. കു​ഞ്ഞു പി​ക്കാ​സോ എ​ന്ന ഓ​മ​ന​പ്പേ​രു ല​ഭി​ച്ച ഈ ​കൊ​ച്ചു മി​ടു​ക്കി​യു​ടെ 40 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ത്. ഇ​തി​ൽ 34 എ​ണ്ണ​വും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​റ്റു​പോ​യി.​

ഒ​രു വ​യ​സു തി​ക​യും മു​ന്പേ ചാ​യ​ങ്ങ​ളോ​ട് കൂ​ട്ടു​കൂ​ടി​യ ആ​ളാ​ണ് ലോ​ല. പ​ടം വ​ര​യ്ക്കാ​ൻ ഒ​രു പേ​പ്പ​റും ബ്ര​ഷും കു​റ​ച്ച് ചാ​യ​ങ്ങ​ളും കൊ​ടു​ത്താ​ൽ​പ്പി​ന്നെ ലോ​ല​യ്ക്ക് മ​റ്റൊ​ന്നും വേ​ണ്ടെ​ന്ന് അ​വ​ളു​ടെ അ​മ്മ ജ​വി​യ​ർ പ​റ​യു​ന്നു. ജ​വി​യ​റി​ന്‍റെ കൂ​ട്ടു​കാ​രി​യാ​ണ് ലോ​ല​യു​ടെ ചി​ത്ര​ക​ലാ പാ​ടവം ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. കു​ഞ്ഞു​ലോ​ല വ​ര​ച്ച ചി​ത്ര​ങ്ങ​ൾ അ​വ​ർ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ഗാ​ല​റി ഉ​ട​മ​യെ കാ​ണി​ച്ചു.

ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ട്ട ഗ്യാ​ല​റി ഉ​ട​മ ഒ​രു പ്ര​ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷ എ​ന്നാ​യി​രു​ന്നു ലോ​ല​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന് ന​ൽ​കി​യ പേ​ര്. വ്യ​ക്ത​മാ​യ രൂ​പ​ങ്ങ​ളൊ​ന്നു​മ​ല്ല ലോ​ല വ​ര​യ്ക്കു​ന്ന​ത്. ത​ന്‍റെ കു​ഞ്ഞു​കൈ​ക​ളി​ൽ ബ്ര​ഷ് എ​ടു​ത്ത് ത​നി​ക്ക് ഇ​ഷ്ട​മു​ള്ള നി​റ​ങ്ങ​ളെ​ല്ലാം കൂ​ട്ടി​ക്ക​ല​ർ​ത്തു​ന്ന ഒ​രു ക​ലാ​സൃ​ഷ്ടി. അ​താ​ണ് ലോ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ.