ജിമ്മി പഠിപ്പിച്ച പാഠങ്ങൾ
ജിമ്മി പഠിപ്പിച്ച പാഠങ്ങൾ
ഡോ. ജോർജ് പടനിലം
പേ​ജ് 216, വി​ല:299
ഡി സി ബുക്സ്, കോട്ടയം
ഓട്ടിസത്തിനു കീഴടങ്ങാതെ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ട മകൻ അച്ഛനു പകർന്ന ജീവിത പാഠങ്ങൾ. ഫാ. ജോസ് നിലവന്തറയുടേതാണ് അവതാരിക. ഒരപ്പൻ മകനെക്കുറിച്ച് അഭിമാനത്തോടെ എഴുതിയിരിക്കുന്ന ഇതിലെ വാക്കുകൾ അത്യന്തം ഹൃദയഹാരിയാണ്. ഭിന്നശേഷിക്കാരോടുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും മനോഭാവങ്ങൾക്ക് ഇത് പുതിയൊരു തലം സമ്മാനിക്കും. അടുത്തിരുന്ന് വായനക്കാരോട് വർത്തമാനം പറയുന്നത്ര അനൗദ്യോഗികതയോടെയുള്ള ശൈലി. മകന്‍റെ ഉജ്വലമായ ജീവിത വിജയത്തെക്കുറിച്ച് പറയുന്പോഴും അതിന്‍റെ പിന്നിൽ പിന്തുണയുമായി നില്ക്കുന്ന അപ്പനെയും കുടുംബാംഗങ്ങളെയും വായനക്കാർ കാണും.

ഏതോ നോവലിലെ എഴുതാൻ വിട്ടുപോയ ചില അധ്യായങ്ങൾ
സെബാസ്റ്റ്യൻ പള്ളിത്തോട്
പേ​ജ് 119, വി​ല: 125 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
വ്യത്യസ്തമെന്ന് ഉറപ്പായും പറയാവുന്ന ശൈലിയിലെഴുതിയ നോവലെറ്റുകൾ. ഏതോ നോവലിലെ എഴുതാൻ വിട്ടുപോയ ചില അധ്യായങ്ങൾ, ചിത്രഗുപ്തന്‍റെ ഗുമസ്തൻ, പകലുറങ്ങുന്ന പക്ഷികൾ എന്നിവയാണ് മൂന്നു കഥകൾ.

രക്തസാക്ഷി
മഹാവിപ്ലവകാരി ഭഗത് സിംഗിന്‍റെ അസാധാരണ ജീവചരിത്രം
കുൽദീപ് നയ്യാർ
വിവർത്തനം: കെ. യാസിൻ അശ്റഫ്
പേ​ജ് 188, വി​ല: 200 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായിരുന്ന ലേഖകന്‍റെ പ്രശസ്തമായ പുസ്തകത്തിന്‍റെ മലയാള വിവർത്തനം. ഭഗത് സിംഗിന്‍റെ ജീവചരിത്രം മാത്രമല്ല, അദ്ദേഹത്തിന്‍റെ അസാധാരണമായ വ്യക്തിത്വത്തിലേക്കും ഈ പുസ്തകം വാതിൽ തുറക്കുകയാണ്.

ഗന്ധം
കടാതി ഷാജി
പേ​ജ് 64, വി​ല: 70 രൂപ
സൺഷൈൻ ബുക്സ്, തൃശൂർ
ഫോൺ: 9142577778, 9142088887
സമൂഹത്തോടു ചിലതു പറയണമെന്ന് ഉള്ളിൽ തീരുമാനിച്ച് എഴുതിയിരിക്കുന്ന കഥകൾ. വായനക്കാരെ ആകർഷിക്കും.

പഴയ മരുഭൂമിയും പുതിയ ആകാശവും
യാത്ര, അനുഭവം, വായന, ഭാഷ
വി.ജി. തന്പി
പേ​ജ് 203, വി​ല: 200 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
വിശുദ്ധ നാട്ടിലേക്കുള്ള യാത്രയുടെ വ്യക്തിനിഷ്ഠമായ വിവരണം. പോക്കുവരവുകളുടെ വിരസമായ പ്രകടനങ്ങളല്ല ഈ പുസ്തകത്തിലുള്ളത്. ക്രിസ്തുവിന്‍റെ നാട്ടിൽ അന്വേഷിയായ ഒരു മനുഷ്യൻ കണ്ടെത്തുന്നതാണ്. അതാവട്ടെ വായനക്കാരന്‍റെ ആത്മാവിനോട് സംവദിക്കുന്നു. നിരവധി ചിത്രങ്ങളും വരകളും ചിന്തകളും പങ്കുവച്ചുകൊണ്ടാണ് യാത്ര തുടരുന്നത്. ജറുസലേമിനും പാലസ്തിനിനും അപ്പുറം സഞ്ചരിക്കുകയും ചെയ്യുന്നു.

ചരിത്രം മഴവില്ലല്ല
വിജു വി നായർ
പേ​ജ് 189, വി​ല: 200 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ചരിത്രത്തിന്‍റെയും ഓർമകളുടെയും പൊളിച്ചെഴുത്തുകൾ എന്നാണ് തുടക്കത്തിൽ നല്കിയിട്ടുള്ള വിശദീകരണം. എഴുതപ്പെട്ട ചരിത്രത്തെ വിമർശനബുദ്ധിയോടെ സമീപിക്കുന്ന ലേഖനങ്ങളാണ് ഉള്ളടക്കം. അതിൽ ഗാന്ധിജിയും നെഹ്റുവും ജിന്നയും മോദിയും പട്ടേലുമൊക്കെ മാറി മാറി വരുന്നു.

അതിഥി ദേവോ ഭവഃ
ടി.കെ. മാറിയിടം
പേ​ജ് 104, വി​ല: 150 രൂപ
സാഹിത്യവേദി കോട്ടയം.
ഫോൺ: 9447071492
കഴിഞ്ഞകാലത്തെ നന്മകളെ ഓർമിക്കുകയും ഓർമപ്പെടുത്തുകയുമാണ് ഇതിലെ ലേഖനങ്ങളിലൂടെ. മലയാളിയുടെ സംസ്കാരത്തെയും മര്യാദകളെയും നന്മകളെയും പുതിയ തലമുറകൾക്ക് പരിചയപ്പെടുത്താനും ആത്മപരിശോധന നടത്താനും സഹായിക്കും. ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയുമുള്ള എഴുത്തുകളുടെ സമാഹാരമെന്ന് അവതാരികയിൽ ഷിബുരാജ് പണിക്കർ.

ഇതിഹാസപുരം
സതീഷ് മാന്പ്ര
പേ​ജ് 144, വി​ല: 140 രൂപ
എച്ച് & സി ബുക്സ്, തൃശൂർ
സമകാലിക രാഷ്‌ട്രീയത്തിന്‍റെ അനന്തരഫലങ്ങൾ സമൂഹത്തിൽ ചാർത്തുന്ന അടയാളങ്ങളെ പരിചയപ്പെടുത്തുന്ന നോവൽ. വായനാക്ഷമം.