സമരകേരളം
സമരകേരളം
ആർ.കെ. ബിജുരാജ്
പേ​ജ് 472, വി​ല:500
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രം. മലയാളിയുടെ വ്യക്തിജീവിതത്തിലും സംസ്കാരത്തിലും അലിഞ്ഞുചേർന്നിരിക്കുന്ന പ്രതികരണശേഷിയുടെ ബഹിർ സ്ഫുരണങ്ങളാണ് സമരങ്ങൾ. സംസ്ഥാനത്ത് നടന്ന സമരങ്ങളെ ആധികാരികമായി രേഖപ്പെടുത്താൻ ലേഖകനു കഴിഞ്ഞിരിക്കുന്നു. പ്രധാനമായും പത്രവാർത്തകളെയാണ് വിവര ശേഖരണത്തിനായി ആശ്രയിച്ചിരിക്കുന്നത്. ഐക്യകേരളവും സമരങ്ങളും, വിമോചനസമരം, വിദ്യാർഥികൾ തെരുവിലിറങ്ങിയ നാളുകൾ തുടങ്ങി 30 അധ്യായങ്ങളുണ്ട്.

ഓർമക്കപ്പ് 2018
ജീന പോൾ
പേ​ജ് 95, വി​ല: 100
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
റഷ്യ ലോകകപ്പ് ആഘോഷമായി വായിക്കാൻ സഹായിക്കുന്ന പുസ്തകം. ലോകകപ്പിന്‍റെ ചരിത്രവും കളിക്കളത്തിലെ നായകന്മാരും വില്ലന്മാരും കാണികളും ആഘോഷങ്ങളും എല്ലാം നിറഞ്ഞു നില്ക്കുന്ന ലോകം. കായികപ്രേമികൾക്കു വിലപ്പെട്ട വിശകലനങ്ങളും.

ഒറ്റയാൾ
പി. സുഷമ
പേ​ജ്110, വി​ല: 110 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
വർത്തമാനം പറയുന്ന ഭാഷയുടെ അനൗദ്യോഗികതയോടെ എഴുതിയിരിക്കുന്ന നോവൽ. പറയാനുള്ളത് നേരേയങ്ങ് പറയുന്നു. അതുകൊണ്ടുതന്നെ ഇതു ജീവിതമാണ് എന്നു പറയാവുന്ന നോവൽ.

യോഹന്നാന്‍റെ വെളിപാട്
ഡോ. ആന്‍റണി ഇടനാട് സിഎംഐ
പേ​ജ് 352, വി​ല: 330 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4022600, 9746077500
സാധാരണക്കാർക്ക് വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുള്ള യോഹന്നാന്‍റെ വെളിപാടു പുസ്തകം ദൈവശാസ്ത്രത്തിന്‍റെ ആഖ്യാനരീതിയനുസരിച്ച് വിശദീകരിക്കുന്നു. ബൈബിൾ പഠിതാക്കൾക്ക് വഴികാട്ടിയാകുന്നത്.

ആലപ്പി വിൻസെന്‍റ്
മലയാള സിനിമയുടെ സ്നാപകൻ
സെബാസ്റ്റ്യൻ പോൾ
പേ​ജ് 96, വി​ല:100
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
മലയാള സിനിമയിലെ മറക്കരുതാത്ത ഒരു കലാകാരന്‍റെ ജീവിതം രേഖപ്പെടുത്തുകയാണ് ഇവിടെ. പക്ഷേ, വെറും ചരിത്രരചനയല്ലിത്. സംഭവങ്ങളും അനുഭവങ്ങളും ഓർമകളുമൊക്കെ കോർത്തിണക്കി ഒരു സിനിമാക്കഥപോലെ കേൾക്കാവുന്നതാക്കിയിരിക്കുന്നു. ആലപ്പി വിൻസെന്‍റിന്‍റെ ജീവിതം മലയാള സിനിമയുടെ വളർച്ചയുടെ കാലംകൂടിയാണ്. ആദ്യ പതിപ്പിനു ജേസിയും രണ്ടാം പതിപ്പിനു സാജു ചേലങ്ങാടും അവതാരിക എഴുതിയിരിക്കുന്നു.

കനൽ ജീവിതം
കൗസല്യ കൃഷ്ണൻ
പേ​ജ് 47, വി​ല:50
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ജീവിതത്തിൽ കണ്ടു മറക്കാത്ത കനൽയാഥാർഥ്യങ്ങളെ കവിതകളാക്കിയിരിക്കുന്നു. 14 കവിതകൾ. ചിലത് ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ, ചിലത് സ്വപ്നങ്ങൾ, മറ്റു ചിലത് മുദ്രാവാക്യമാക്കാവുന്നത്. ജീവിതത്തിന്‍റെ വെയിലിൽ കവിത മാത്രം തണലെന്നു കവി പറയുന്നു വായനക്കാരോട്. ആർ. സാംബന്‍റേതാണ് അവതാരിക.

ഓർമകളിലെ നീർച്ചാലുകൾ
ഡോ. ജോസഫ് ഫിലിപ്പ്
പേ​ജ് 95, വി​ല: 85 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4022600, 9746077500
വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും അറിയേണ്ടുന്ന കാര്യങ്ങൾ സമാഹരിച്ചിരിക്കുന്നു. ജീവിതവിജയത്തിനു സഹായകമായ നിരവധി അറിവുകൾ നുറുങ്ങുകളായി നല്കിയിട്ടുണ്ട്. ശരീരത്തിനും ആത്മാവിനും ഗുണകരമായ അറിവുകളാണ് ക്രോഡീകരിച്ചിരിക്കുന്നത്.

ഹേറോദേസ്
ഷാലൻ വള്ളുവശേരി
പേ​ജ് 64, വി​ല: 100 രൂപ
സൺഷൈൻ ബുക്സ്, തൃശൂർ.
വിതരണം: എച്ച്&സി സ്റ്റോഴ്സ്
ഹേറോദേസിന്‍റെ കഥ നാടകരൂപത്തിൽ. അധികാരത്തിന്‍റെ ധാർഷ്ഠ്യവും അധാർമികതകളും ദൈവശിക്ഷയെ നേരിടുന്നതിന്‍റെ നേർക്കാഴ്ചയാണ് ഇതിലുള്ളത്. വേദിയിൽ അവതരിപ്പിക്കാനും കാണികളെ ആകാംക്ഷയിൽ നിർത്താനും പര്യാപ്തം.