ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം

വി​ല്യം ഷേക്‌​സ്പി​യ​റുടെ നാ​ട​ക​ങ്ങ​ള്‍ വാ​യി​ക്കാ​ത്ത​വ​രും കാ​ണാ​ത്ത​വ​ര്‍ പോ​ലും ആ ​നാ​മ​ത്തി​ന്‍റെ മൂ​ല്യം അ​റിഞ്ഞ​വ​രാ​ണ്. ഇ​ന്നും കേ​ര​ള​ത്തി​ല്‍ കോ​ളജു​ക​ളി​ല്‍ ഇം​ഗ്ലീ​ഷ് വ​കു​പ്പു​ക​ള്‍ ഷേക്‌​സ്പി​യ​ര്‍ നാ​ട​ക​ങ്ങ​ള്‍ വ​ല്ല​പ്പോ​ഴും അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. വി​ല്യം ഷേ​ക്‌​സ്പി​യ​റു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക ആ​രും ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്.

ഇംഗ്ലണ്ടിലെ ഈ​സ്റ്റ് ഹാ​മി​ല്‍ നി​ന്ന് 238-ാം ന​മ്പ​ര്‍ ബ​സി​ല്‍ ഞാ​ന്‍ സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡിലെ വി​ല്യം ഷേ​ക്‌​സ്പി​യ​റുടെ ജ​ന്മ​ഗൃ​ഹ​വും അ​ദ്ദേ​ഹ​ത്തെ അ​ട​ക്കി​യ ദേ​വാ​ല​യവും കാ​ണാ​ൻ യാ​ത്ര തി​രി​ച്ചു. രാ​വി​ലെ ബ​സി​ല്‍ കു​ട്ടി​ക​ളു​ടെ തി​ര​ക്കാ​ണ്. ബസി​ല്‍ ക​യ​റി​യാ​ലും അ​വ​രു​ടെ കു​സൃ​തി​ത്ത​ര​ങ്ങ​ള്‍ മാ​റി​ല്ല. ബ​സ് സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡി​ലെ ജോ​ബ് സെ​ന്‍ററിന്‍റെ മു​ന്നി​ലെ സ്റ്റോ​പ്പി​ലെ​ത്തി. സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡി​ലെ ട്രി​നി​റ്റി ദേ​വാ​ല​യം തേ​ടി​യാ​ണ് എ​ന്‍റെ യാ​ത്ര. അ​തി​നു​ശേ​ഷം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ പോ​ക​ണം. വ​ഴി​യി​ല്‍ ക​ണ്ട ഒ​രു ആഫ്രിക്കക്കാ​ര​നോ​ട് ട്രി​നി​റ്റി ദേ​വാ​ല​യം എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചു. അ​യാ​ള്‍ ദൂ​രേ​ക്ക് കൈ​ചൂ​ണ്ടി ദേ​വാ​ല​യം കാ​ണി​ച്ചുത​ന്നു.

ന​ട​ന്നു ന​ട​ന്ന് ദേ​വാ​ല​യ​ത്തി​ന​രി​കി​ല്‍ എ​ത്തി. മ​ര​ങ്ങ​ളു​ടെ മ​ദ്ധ്യ​ത്തി​ല്‍ മ​നോ​ഹ​ര​മാ​യ ഒ​രു പു​രാ​ത​ന ദേ​വാ​ല​യം. ദേ​വാ​ല​യ​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളും റോ​ഡു​ക​ളാ​ണ്. പ​ള​ളി​ക്ക് ചു​റ്റും ക​മ്പി​വേ​ലി​ക​ളാ​ണ്. ദേ​വാ​ല​യ​ത്തി​ലെ​ത്തി പേ​ര് വാ​യി​ച്ചു - സെ​ന്‍റ് ജോ​ണ്‍​സ്.

പ​ള​ളി​യോ​ട് ചേ​ര്‍​ന്ന് വ​ള​രെ ഉ​യ​ര​ത്തി​ല്‍ ഒ​രു ക്ലോ​ക്കും അ​തി​നു​മു​ക​ളി​ല്‍ മ​ണി​യു​മു​ണ്ട്. ക​ല്ല​റ​യ്ക്ക​ടു​ത്ത് ചു​റ്റു​വ​ട്ട​ത്തി​ലി​രി​ക്കാ​വു​ന്ന ഒ​രു മ​ണ്ഡ​പം​പോ​ലു​ണ്ട്. പ​ള​ളി തു​റ​ക്കാ​നാ​യി ഞാ​ന്‍ കാ​ത്തി​രു​ന്നു. ഒ​ന്‍​പ​തു മ​ണി​ക​ഴി​ഞ്ഞി​ട്ടും പ​ള​ളി തു​റ​ക്കു​ന്നി​ല്ല. സ​ന്ദ​ര്‍​ശ​ക​രും ഇ​ല്ല. എ​ന്നി​ല്‍ സം​ശ​യ​ങ്ങ​ള്‍ ഏ​റി​വ​ന്നു. വി​ല്യ​മി​നെ അ​ട​ക്കി​യ പ​ള​ളി​യു​ടെ പേ​ര് ഹോ​ളി ട്രി​നി​റ്റി എ​ന്നാ​ണ്. ഇ​ത് സെ​ന്‍റ് ജോ​ണ്‍​സ്.

ന​ട​പ്പാ​ത​യി​ലൂ​ടെ ഒ​രു മ​ദാ​മ്മ വ​രു​ന്നു. ക്ഷ​മി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ചോ​ദി​ച്ചു, വി​ല്യം ഷേ​ക്‌​സ്പി​യ​റെ അ​ട​ക്കി​യ ദേ​വാ​ല​യം ഇ​താ​ണോ? അ​വ​ര്‍ ആ​ശ്ച​ര്യ​ത്തോ​ടെ എ​ന്നെ നോ​ക്കി പ​റ​ഞ്ഞു, അ​ത് ഇ​വി​ടെ​യ​ല്ല. വി​ക്​ടോ​റി​യ ബസ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് നാ​ല​ര​മ​ണി​ക്കൂ​ര്‍ യാ​ത്ര ചെ​യ്താ​ലേ സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡ്് അ​പ്പോ​ണ്‍ അ​യോ​ണി​ലെ​ത്തൂ. ഇ​ത് വെ​റും സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡ്് ആ​ണ്. ന​ല്ലൊ​രു ദി​നം ആ​ശം​സി​ച്ചി​ട്ട് ആ ​സ്ത്രീ ന​ട​ന്നു​പോ​യി.

എന്തു ചെയ്യാം. ഞാൻ സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡ് പാ​ര്‍​ക്കി​ലേ​ക്ക് ന​ട​ന്നു. അ​വി​ടെ നി​ന്നു​മി​റ​ങ്ങി ഈ​സ്റ്റ് ഹാ​മി​ലേ​ക്ക് ന​ട​ന്നു. ഈ​സ്റ്റ് ഹാം ​ഹൈ സ്ട്രീ​റ്റി​ല്‍ ക​ണ്ട​ത് ഇ​ന്‍​ഡ്യ​ന്‍ സ്ത്രീ​ക​ളും വി​ദേ​ശി​ക​ളും ഹ​രേ റാം ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​നാ​മ കീ​ര്‍​ത്ത​നം മ​ദ്ദ​ള​വും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മു​പ​യോ​ഗി​ച്ച് പാ​ടു​ന്ന​താ​ണ്. മ​ഴ ചാ​റിത്തുട​ങ്ങി.ആ യാത്ര അവസാനിച്ചു. ഞാ​നും വീ​ട്ടി​ലേ​ക്കു ന​ട​ന്നു.

ഓണക്കൂറിനൊപ്പം

ആ ​ഇ​ട​യ്ക്കാ​ണ് ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ ഷേ​ക്‌​സ്പി​യ​ര്‍ ജ​ന്മ​ഗൃ​ഹം കാ​ണാ​ന്‍ എ​ന്‍റെ ഭ​വ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഞ​ങ്ങ​ള്‍ വി​ക്‌​ടോ​റി​യ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇം​ഗ്ല​ണ്ടി​ലെ വാ​ര്‍​വി​ക് ഷെ​യ​റി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഇ​വി​ടെ നി​ന്ന് ബ്രി​ട്ട​ന്‍റെ ഏ​തു ഭാ​ഗ​ത്തേ​ക്കും ബസി​ല്‍ യാ​ത്ര ചെ​യ്യാം. നി​ര​ന്നുനി​ര​ന്ന് കി​ട​ക്കു​ന്ന വ​ര്‍​ണാ​ഭ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ത​ന്നെ അ​ഴ​കാ​ണ്. ഞ​ങ്ങ​ളു​ടെ യാ​ത്ര ഏ​ക​ദേ​ശം നാ​ല​ര മ​ണി​ക്കൂ​ര്‍. ബ​സി​ല്‍ ആ​ര്‍​ക്കും നി​ല്‍​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല, പ്രൗ​ഢി​യാ​ര്‍​ന്ന ഇ​രി​പ്പി​ട​ങ്ങ​ള്‍. യാ​ത്രി​ക​ന്‍റെ പെ​ട്ടി​യും മ​റ്റും വയ്ക്കാ​നു​ള​ള ഇ​ടം ബ​സി​ന​ടി​യി​ലും ഇ​രി​ക്കു​ന്ന​തി​ന്‍റെ മു​ക​ളിലു​മാ​ണ്.

ബ​സി​ലി​രു​ന്ന് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മുള​ള കാ​ടു​ക​ളു​ടെ, പൂ​ത്തു​ല​ഞ്ഞു കി​ട​ക്കു​ന്ന വ​യ​ലേല​ക​ളു​ടെ സൗ​ന്ദ​ര്യം ഞാ​ന്‍ ആ​സ്വ​ദി​ച്ചു. ബ​സി​ല്‍ നി​ന്നും ഹോ​ണ്‍ ശ​ബ്ദം കേ​ട്ടി​ല്ല. ശ​ബ്ദ​മ​ലി​നീ​ക​ര​ണം പോ​ലെ വാ​യു​വി​നെ മ​ലി​ന​മാ​ക്കാ​ന്‍ ആ​രും ഒ​രു വി​ധ​ത്തി​ലും ശ്ര​മി​ക്കു​ന്നി​ല്ല. ബ​സി​ലെ ടി​വി യി​ല്‍ നി​ന്നു വ​രു​ന്ന​ത് ഹൃ​ദ​യ​ഹാ​രി​യാ​യ ഇം​ഗ്ലീ​ഷ് ഗാ​ന​ങ്ങ​ളാ​ണ്.

കൃ​ഷി​പാ​ട​ങ്ങ​ളി​ല്‍ മേ​ഞ്ഞു ന​ട​ക്കു​ന്ന പ​ശു​ക്ക​ള്‍, കു​തി​ര​ക​ള്‍. താ​ഴ്‌​വാ​ര​ങ്ങ​ള്‍, കു​ന്നു​ക​ള്‍, ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ള്‍ ക​ണ്ടി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ള്‍ മൂ​ട​ല്‍മ​ഞ്ഞു​പോ​ലെ കി​ട​ക്കു​ന്നു. ഞ​ങ്ങ​ള്‍ സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡി​ലെ​ത്തി. ബ​സ് സ്റ്റേ​ഷ​ന്‍ ചെ​റു​താ​ണ്.

കു​റ​ച്ചു​പേ​ര്‍ വി​ല്യ​മി​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്കു​ള​ള​വ​രാ​ണ്. മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ റോ​ഡു​ക​ള്‍ മു​റി​ച്ച് ഞ​ങ്ങ​ളും ന​ട​ന്നു. റോ​ഡി​ല്‍ കു​തി​ര​വ​ണ്ടി​ക​ള്‍ ഓ​ടു​ന്നു​ണ്ട്. ന​ട​ന്നൊ​രി​ട​ത്ത് ടൂ​റി​സ​ത്തി​ന്‍റെ ഒ​രു ഓ​ഫീ​സ് ക​ണ്ടു. ന​ട​പ്പാ​ത​യി​ല്‍ സ്വ​ദേ​ശി​ക​ളേ​ക്കാ​ള്‍ വി​ദേ​ശി​ക​ളാ​ണ്. അ​തി​ല്‍ കൂ​ടു​ത​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍. പ​ത്തു പ​തി​ന​ഞ്ച് മി​നി​റ്റ് ന​ട​ന്നു ഞ​ങ്ങ​ള്‍ ഭ​വ​ന​ത്തി​നു മു​ന്നി​ലെ​ത്തി.

ഷേക്സ്പിയർ ഭവനത്തിൽ

ഞ​ങ്ങ​ള്‍ ക്യൂ​വി​ല്‍​നി​ന്നു. ജ​പ്പാ​നി​ല്‍ നി​ന്ന് വ​ന്ന യു​വ​തീ-​യു​വാ​ക്ക​ളാ​ണ് ഞ​ങ്ങ​ളു​ടെ മു​ന്നി​ല്‍. അ​ക​ത്തു ക​ട​ന്നു. ഭ​വ​ന​ത്തി​ന് ഉ​ള്‍​ഭാ​ഗ​ത്തൊ​രു പൂ​ന്തോ​പ്പാ​ണ്. സ​ഞ്ചാ​രി​ക​ളെ ആ​ദ്യം കാ​ണി​ക്കു​ന്ന​ത് വ​ലി​യൊ​രു സ്‌​ക്രീ​നി​ലെ വീ​ഡി​യോ​യാ​ണ്. അ​ത് വി​ല്യ​മി​ന്‍റെ ചെ​റു​പ്പം മു​ത​ല്‍ മ​ര​ണം വ​രെ​യു​ള​ള ച​രി​ത്ര​മാ​ണ്. സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് ഒ​രു യു​വ​തി വാ​തി​ല്‍​ക്ക​ല്‍ നി​ന്ന് വേ​ണ്ടു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്നു.

1564 ഏ​പ്രി​ല്‍ 23 ന് ​ജ​നി​ച്ച് 1616 ഏ​പ്രി​ല്‍ 23ന് അന്തരിച്ച ദി​വ​സം വ​രെ​യു​ള​ള​തെ​ല്ലാം ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കി​ട​പ്പ​റ, എ​ഴു​താ​നു​പ​യോ​ഗി​ച്ച പേ​ന​ക​ള്‍, മേ​ശ, ക​സേ​ര, വ​സ്ത്ര​ങ്ങ​ള്‍, കാ​പ്പി​കു​ടി​ച്ച ക​പ്പു​ക​ള്‍, ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​വാ​ന്‍ വി​റ​ക് ക​ത്തി​ച്ച് അ​തി​ന്‍റെ പു​ക മു​ക​ളി​ലേ​ക്ക് പോ​കാ​നു​ള​ള പു​ക​ക്കുഴ​ല്‍, അ​ടു​ക്ക​ള, അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ള്‍, തീ​ന്‍​മേ​ശ, തൊ​ട്ടി​ല്‍, ത​ണു​പ്പി​നു​പ​യോ​ഗി​ക്കു​ന്ന കൈയുറ, വി​വി​ധ നി​റ​ത്തി​ലു​ള​ള തൊ​പ്പി​ക​ള്‍, അ​ന്ന​ത്തെ തു​ണി​ക​ൾ - ഇ​വ​യെ​ല്ലാം കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന കാ​ഴ്ച​ക​ളാ​ണ്.

ഒ​രു മു​റി​യി​ല്‍ അ​ദ്ദേ​ഹം എ​ഴു​തി​യ ക​വി​ത​ക​ള്‍ കാ​ണാം. മ​റ്റു ചി​ല കൈ​യ​ക്ഷ​ര പ്ര​തി​ക​ളു​മു​ണ്ട്. മ​റ്റൊ​രു ഭാ​ഗ​ത്താ​യി ഷേക്‌​സ്പി​യ​റി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചൈ​ന​യി​ലെ ഷേ​ക്‌​സ്പി​യ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​ട​ക​കൃ​ത്ത് റ്റാ​ങ് സി അ​ന്‍​സു​വി​ന്‍റെ പ്ര​തി​മ​യു​മു​ണ്ട്. ചൈ​ന​ക്കാ​രും സാ​ഹി​ത്യ​ത്തെ അ​ധി​കം ആ​ദ​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ​ത്. സാ​ഹി​ത്യ​ത്തി​ന് ദേ​ശ​കാ​ല​ഭേ​ദ​ങ്ങ​ളി​ല്ല. മ​ത​മി​ല്ല, രാ​ഷ്ട്രീ​യ​മി​ല്ല, അ​തി​ന​ടു​ത്ത് ഷേ​ക്‌​സ്പി​യ​ർ മ്യൂ​സി​യ​വും ലൈ​ബ്ര​റി​യും ക​ണ്ടു. ഇ​വി​ടെ​യെ​ല്ലാം ഷേ​ക്‌​സ്പി​യ​ര്‍ കൃ​തി​ക​ള്‍ ല​ഭ്യ​മാ​ണ്. വാ​ങ്ങു​ന്ന പേ​ന, ബു​ക്ക്, പാ​ത്ര​ങ്ങ​ള്‍, കീ ​ചെ​യി​ന്‍ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ ക​ളി​പ്പാട്ടങ്ങ​ള്‍ വ​രെ ഷേ​ക്‌​സ്പി​യ​റി​ന്‍റെ പേ​രുള്ളതാ​ണ്. വ​രു​ന്ന​വ​രാ​രും വെ​റുംകൈ​യു​മാ​യി മ​ട​ങ്ങാ​റി​ല്ല. അ​ത് ആ ​എ​ഴു​ത്തു​കാ​ര​നോ​ടു​ള​ള ആ​ദ​ര​വാ​ണ്. ഞ​ങ്ങ​ള്‍ ഓ​രോ പേ​ന വാ​ങ്ങി.

അക്ഷര ചക്രവർത്തി

ഇം​ഗ്ല​ണ്ടി​ലെ സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡ് അ​പ്പോ​ണ്‍ ഏ​വോ​ണി​ല്‍ ജ​നി​ച്ച വി​ല്യം ഷേക്‌​സ്പി​യ​ര്‍ 38 നാ​ട​ക​ങ്ങ​ളും 150 ല്‍ ​അ​ധി​കം കാ​വ്യ കൃതികളും ര​ചി​ച്ചി​ട്ടു​ണ്ട്. ഒ​രു സാ​ധാ​ര​ണ കൂ​ട്ടു​കു​ടും​ബ​ത്തി​ലെ തു​ക​ല്‍ വ്യാ​പാ​രി​യാ​യ ജോ​ണ്‍ ഷേക്‌​സ്പി​യ​ര്‍ അ​മ്മ മേ​രി ആ​ര്‍​ദന്‍റെ എട്ട് മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​നാ​യി​ട്ടാ​ണ് ജ​നി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ലി​യ പാ​ണ്ഡി​ത്യ​മൊ​ന്നു​മി​ല്ല.

വി​ല്യം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് 18ാമ​ത്തെ വ​യ​സി​ല്‍. ഭാ​ര്യ ആ​നി ഹാ​ത്ത​വേ​യ്ക്ക്് പ്രാ​യം 26. ഷേ​ക്‌​സ്പി​യ​റി​ന്‍റെ ബാ​ല്യ കൗ​മാ​ര​ത്തെ​പ്പ​റ്റി പ​ല ക​ഥ​ക​ളു​മു​ണ്ട്. സ്റ്റാ​റ്റ്‌​ഫോ​ര്‍​ഡി​ലെ ദേ​വാ​ല​യ രേ​ഖ അ​നു​സ​രി​ച്ച് 26 ഏ​പ്രി​ല്‍ 1564 ല്‍ ​ഇ​ദ്ദേ​ഹ​ത്തെ മാ​മ്മോ​ദീ​സ മു​ക്കി​യി​ട്ടു​ണ്ട്. ആ ​ദി​നം ഇം​ഗ്ല​ണ്ടി​ന്‍റെ വി​ശു​ദ്ധ​നാ​യ സെ​ന്‍റ്് ജോ​ര്‍​ജി​ന്‍റെ ഓ​ര്‍​മ്മ​ദി​നം കൂ​ടി​യാ​ണ്.

അ​ദ്ദേ​ഹം പ​ഠി​ച്ച എ​ഡ്‌​വേ​ഡ്് സ്‌​കൂ​ളി​ന്‍റെ രേ​ഖ​യും ല​ഭ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വച​രി​ത്ര​കാ​ര​ന്‍ നി​ക്കോ​ളാ​സ് റോ​വ്വ് എ​ഴു​തി​യ​ത് മാ​ന്‍​വേ​ട്ട ന​ട​ത്തി​യ​തി​ന്‍റെ ശി​ക്ഷ​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​ന്‍ ല​ണ്ട​നി​ലേ​ക്ക് ഒ​ളി​വി​ല്‍ പോ​യി അ​വിടത്തെ ചേം​ബ​ര്‍ ല​യി​ന്‍​സി​ന്‍റെ നാ​ട​ക​ക്കമ്പ​നി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ്. മാ​ത്ര​വു​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍ സ്വ​ന്ത​മാ​യി എ​ഴു​തി​യ​തല്ലെന്നും കിം​വ​ദ​ന്തി​ക​ള്‍ അ​സു​യ​ക്കാ​ര്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​ന്ന​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ന്ന് ഇ​ല്ലാ​തി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ്യം. ഒ​ന്നു​മേ​റ്റി​ല്ല.

ഷേക്‌​സ്പി​യ​റി​ന്‍റെ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്ന പ്ര​മു​ഖ നാ​ട​ക​കൃ​ത്തും ക​വി​യു​മാ​യി​രു​ന്ന ക്രി​സ്റ്റ​ഫ​ര്‍ മാ​ര്‍​ലോ​വി​യു​ടെ ജ​ന​ന​വും വി​ല്യ​മി​ന്‍റെ വ​ര്‍​ഷ​മാ​ണ്. 1564 ഫെ​ബ്രു​വ​രി 6 ന് ​കേം​ബ്രി​ജ് വി​ദ്യാ​ര്‍​ഥിയാ​യി​രു​ന്ന ആ ​ന​വോ​ത്ഥാ​ന വി​പ്ല​വ​കാ​രി മ​ത-​രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ 29ാമ​ത്തെ വ​യ​സി​ല്‍ ക​ത്തി​ക്കുത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഷേ​ക്‌​സ്പി​യ​റെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യ ഒ​രു സം​ഭ​വ​മാ​യി​രു​ന്നു അ​ത്. ഷേക്‌​സ്പി​യ​റു​മാ​യി ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും ജീ​വി​ച്ച് മ​റ്റൊ​രു പ്ര​മു​ഖ നാ​ട​ക​കൃ​ത്തും ക​വി​യു​മാ​യി​രു​ന്നു ബ​ഞ്ച​മി​ന്‍ ജോ​ണ്‍​സ​ണ്‍.

ഷേ​ക്‌​സ്പി​യ​റി​ന് മൂ​ന്നു മ​ക്ക​ളാ​ണ്. സൂ​സ​ന്ന, ഹാ​മ​നെ​റ്റ്, ജൂ​ഡി​ത്ത്. പി​താ​വി​ന്‍റെ തു​ക​ല്‍ വ്യാ​പാ​രം ത​ക​ര്‍​ച്ച​യി​ലാ​യ​പ്പൊ​ഴൊ​ക്കെ വി​ല്യ​മാ​ണ് വ​ലി​യൊ​രു കു​ടും​ബ​ത്തെ ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. ല​ണ്ട​നി​ലെ നാ​ട​ക​ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച സ​മ്പാ​ദ്യ​മെ​ല്ലാം ഇ​വി​ടെ ധാ​രാ​ളം വ​സ്തു​ക്ക​ള്‍ വാ​ങ്ങിക്കൂട്ടി സ​മ്പ​ന്ന പ്ര​ഭു​വാ​യി മാ​റി. ഷേക്‌​സ്പി​യ​റി​ന്‍റെ പു​സ്ത​ക​ങ്ങ​ള്‍ നാ​ല് ബി​ല്യ​ന്‍, അ​ഗ​ത ക്രി​സ്റ്റി​യു​ടേത് നാ​ല് ബി​ല്യ​ന്‍, ബാ​ര്‍​ബ​ര കാ​ര്‍​റ്റ്‌​ലാ​നന്‍റി​ന്‍റെത് ഒ​രു ബി​ല്യ​ന്‍, അ​മേ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​രി ഡാ​നി​യേ​ലീ സ്റ്റീ​ലി​ന്‍റെത് എ​ണ്ണൂ​റ് മി​ല്യ​നു​മാ​ണ്. ന​മ്മ​ള്‍ ആ​യി​ര​ങ്ങ​ളു​ടെ ക​ണ​ക്ക് ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ വാ​യി​ക്ക​പ്പെ​ടു​ന്ന​ത് ബി​ല്യ​നും മി​ല്യ​നു​മാ​ണ്.

വ​ഴി​യോ​ര​ങ്ങ​ളി​ല്‍ പു​സ്ത​കക്ക​ട​ക​ള്‍ മാ​ത്ര​മ​ല്ല പൂ​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള​ട​ക്കം പ​ല​തു​മു​ണ്ട്. ഞ​ങ്ങ​ള്‍ ഷേക്‌​സ്പി​യ​റെ അ​ട​ക്കം ചെ​യ്ത ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ന്നു. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി ടൂ​ര്‍ ബ​സ്സു​ക​ള്‍ ക​ട​ന്നുപോ​കു​ന്നു. അ​തി​ല്‍ ചി​ല​ത് ഇ​വി​ടെ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടു​ന്നു. അ​വോ​ന്‍ ന​ദി​ക്ക​ടു​ത്തു​കൂ​ടി​യാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത്.

കബറിടം

1210 ല്‍ ​തീ​ര്‍​ത്ത ദേ​വാ​ല​യം ച​ര്‍​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ന്‍റെഅ​ധീ​ന​ത​യി​ലാ​ണ്. ദേ​വാ​ല​യ​ത്തി​ന് അ​ക​വും പു​റ​വും സം​ഗീ​ത സാ​ന്ദ്ര​മാ​ണ്. ചൈ​ന​ക്കാ​രാ​യ ഒ​രു സം​ഘം വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​റ​ത്തേ​ക്കു വ​ന്നു. ഞ​ങ്ങ​ള്‍ അ​ക​ത്തേ​ക്കു ക​യ​റി. പ​ഴ​ക്ക​മാ​ര്‍​ന്ന കു​റേ ഇ​രി​പ്പി​ട​ങ്ങ​ള്‍. മെ​ഴു​കു​തി​രി​ക​ളെ​രി​യു​ന്നു. ഒ​രു ഭാ​ഗ​ത്ത് സം​ഗീ​ത​ജ്ഞ​രും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. ഏ​താ​നും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് വ​രു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തും അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം കൊ​ടു​ക്കു​ന്ന​തും.

ഷേക്‌​സ്പി​യ​ര്‍ ദേ​വാ​ല​യ​ത്തി​ന്‍റെ അ​ള്‍​ത്താ​ര​യി​ല്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള​ളു​ന്നു. അ​തി​നു​മു​ക​ളി​ല്‍ വി​വി​ധ നി​റ​ത്തി​ലു​ള​ള പൂ​ക്ക​ള്‍ .അ​തി​ന​ടു​ത്താ​യി മെ​ഴു​കു​തി​രി​ക​ള്‍ എ​രി​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്താ​യി​ട്ടാ​ണ് ഭാ​ര്യ ആ​നി ഹാ​ത്ത​വേയെ​യും അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. ക്രൈസ്തവരുടെ രാ​ജാ​ധി​രാ​ജ​നാ​യ യേ​ശു ക്രി​സ്തു​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ അ​ക്ഷ​ര​ങ്ങ​ളു​ടെ രാ​ജാ​വും ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്നു. അ​വി​ടേ​ക്ക് ആ​രാ​ധ​ക​ര്‍ അ​നുസ്യു​തം വ​രു​ന്നു​ണ്ട്. ഈ ​അ​ക്ഷ​ര​ങ്ങ​ളു​ടെ രാ​ജാ​വ് സൃ​ഷ്ടി​ച്ച കാ​ഥാ​പാ​ത്ര​മാ​യ മാ​ക്ബ​ത്തി​നെ​പ്പോ​ലെ അ​ക്ഷ​ര​രാ​ജാ​വും ഒ​രു ബിം​ബ​മാ​യി ശ​വ​ക്ക​ല്ല​റ​യി​ലു​റ​ങ്ങു​ന്നു.

ഈ ​ശ്മ​ശാ​ന​ത്തി​ലേ​ക്ക് എ​ല്ലാ വ​ര്‍​ഷ​വു​മെ​ത്തു​ന്ന​ത് മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ്. പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും ഹൃ​ദ്യ​മാ​യ ഇം​ഗ്ലീ​ഷ് ഭ​ക്തിഗാ​നം കാ​തു​ക​ളി​ല്‍ മു​ഴ​ങ്ങി​ക്കൊണ്ടി​രു​ന്നു. ഞ​ങ്ങ​ള്‍ ന​ട​ന്നെ​ത്തി​യ​ത് പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ഒ​ഴു​കു​ന്ന ആ​വോ​ന്‍ ന​ദി​ക്ക​രി​കി​ലാ​ണ്. ന​ദി​യി​ലൂ​ടെ ചെ​റി​യ ബോ​ട്ടു​ക​ളും പോ​കു​ന്നു. ഞ​ങ്ങ​ളും അ​ല്പ​നേ​രം പ​ച്ച​പ്പു​ല്ലി​ലി​രു​ന്ന് വി​ശ്ര​മി​ച്ചു.

കൈ​ക​ളി​ല്‍ ക​രു​തി​യി​രു​ന്ന ശീ​ത​ള പാ​നീ​യം കു​ടി​ച്ചു. അ​ടു​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍ പ്രാ​വു​ക​ളു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​ണ്. അ​വ​ര്‍ കൊ​റി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് പ്രാ​വു​ക​ള്‍​ക്കും കൊ​ടു​ക്കു​ന്നു​ണ്ട്. മി​ണ്ടാ​പ്രാ​ണി​ക​ളോ​ടു​ള​ള ഇ​വി​ടത്തു​കാ​രു​ടെ സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വും കു​ട്ടി​ക​ള്‍ ചെ​റു​പ്പ​ത്ത​ല്‍ ശീ​ലി​ക്കു​ന്ന​ത് പ്രാ​വു​ക​ളി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ഞാ​ന്‍ ഓ​ണ​ക്കൂ​റി​നോ​ട് പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍ എ​ഴു​ന്നേ​റ്റ് ന​ട​ന്നു. പാ​ല​ത്തി​ല്‍ ക​യ​റി താ​ഴേ​ക്ക് നോ​ക്കി. മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍. പ​ല​രും ഫോ​ട്ടോ​ക​ള്‍ എ​ടു​ക്കു​ന്നു. ഒ​രു റസ്റ്ററന്‍റി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങി.

കാ​രൂ​ര്‍ സോ​മ​ന്‍