Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veena George

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകട‌മുണ്ടായത്.

കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.

വീണാ ജോർജും കുടുംബാംഗങ്ങളും നിസാര പരിക്കുകളോടെ രക്ഷപെട്ടു. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പോ​ലീ​സ് അ​ടു​ത്ത​യാ​ഴ്ച മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

2026 ഫെ​ബ്രു​വ​രി 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ മ​ന്ത്രി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും അ​വ​രെ ആ​ക്ര​മി​ക്കാ​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

സം​ഭ​വം ന​ട​ന്ന​ത് പൊ​തു സ്ഥ​ല​ത്താ​ണെ​ന്നും കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി​യാ​ണ് ഹ​ര്‍​ജി. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​ക​ളി​ല്‍ ഒ​രു സ​മ​യ​ത്തും പ്ര​തി​ക​ളു​ടെ കൈ​യ് മ​ന്ത്രി​യു​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യോ അ​ക്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ് ; ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജി​​​​നെ ക​​​​ണ്ണൂ​​​​രി​​​​ല്‍ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ ഡി​​​​വൈ​​​​എ​​​​സ്പി​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​തു​​​​ല്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സി​​​​നോ​​​​ടു റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി.

കേ​​​​സി​​​​ല്‍ നി​​​​ല​​​​വി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നും ശ​​​​രി​​​​യാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം.

ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് പോ​​​​ലീ​​​​സ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച മ​​​​റു​​​​പ​​​​ടി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഹ​​​​ര്‍​ജി വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.15ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ല്‍ ക​​​​യ​​​​റാ​​​​ന്‍ മ​​​​ന്ത്രി ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ പ്ര​​​​തി​​​​ക​​​​ള്‍ റെ​​​​യി​​​​ല്‍​വേ പ​​​​രി​​​​സ​​​​ര​​​​ത്ത് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​ക​​​​യ​​​​റി ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ണി​​​​ക്കു​​​​ക​​​​യും മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ക്കാ​​​​നും ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് ത​​​​ട​​​​യാ​​​​നും ശ്ര​​​​മി​​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത് പൊ​​​​തു​​​സ്ഥ​​​​ല​​​​ത്താ​​​​ണെ​​​​ന്നും കേ​​​​സ് കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​താ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ഹ​​​​ര്‍​ജി.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ല്‍ ഒ​​​​രു സ​​​​മ​​​​യ​​​​ത്തും പ്ര​​​​തി​​​​ക​​​​ളു​​​​ടെ കൈ​​​​ക​​​​ൾ മ​​​​ന്ത്രി​​​​യു​​​​ടെ ദേ​​​​ഹ​​​​ത്തു സ്പ​​​​ര്‍​ശി​​​​ക്കു​​​​ക​​​​യോ അ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു ഹ​​​​ര്‍​ജി.

Kerala

ഈ പോരാട്ടത്തിൽ ജയിച്ചതാര്...‍? വീണയോ അബിൻ വർക്കിയോ, സംവാദം വൈറലാകുന്നു

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ​യും ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ന്‍റെ​യും വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് വീ​ണാ ജോ​ർ​ജ്, ആ​റ​ന്മു​ള​യ്ക്കു പു​തു​യു​ഗം ല​ക്ഷ്യ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ന​മ​ന​സ് സ്ഥാ​നാ​ർ​ഥി സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​റ​ന്മു​ള​യി​ലേ​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ കെ. ​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ് വീ​ണാ ജോ​ർ​ജ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ​യും മു​ഖ​ച്ഛാ​യ​യി​ൽ മാ​റ്റ​മു​ണ്ടാ​യി. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് ഉ​ൾ​പ്പെ​ടെ സ്പെ​ഷ​ലൈ​സ്ഡ് വി​ഭാ​ഗ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ന് കൈ​യെ​ത്തും ദൂ​ര​ത്താ​യി. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല​യി​ൽ നാ​ല് ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ഇ​വ​യെ​ല്ലാം ഇ​ക്കാ​ല​യ​ള​വി​ലെ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നു പാ​ര​ വ​ച്ച​വ​ർ

ജി​ല്ലാ സ്റ്റേ​ഡി​യം പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​ച്ച​വ​രാ​ണ് യു​ഡി​എ​ഫു​കാ​രെ​ന്ന് വീ​ണാ ജോ​ർ​ജ് ആ​രോ​പി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി 2016 മു​ത​ൽ 19 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് അ​ന്ന​ത്തെ യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പി​ന്തു​ണ​ച്ചി​ല്ല. ഇ​തി​നു​വേ​ണ്ടി സ​മ​രം വ​രെ ചെ​യ്യേ​ണ്ടി​വ​ന്നു. സ്റ്റേ​ഡി​യ​ത്തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ത​ന്നെ ന​ഷ്ട​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലെ​ത്തി. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം ഉ​യ​രു​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യി​ൽ ത​ന്നെ മാ​റ്റ​മു​ണ്ടാ​കും.

സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്ന് പ​ല​ത​വ​ണ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​വി​ടെ​യെ​ന്ന് യു​ഡി​എ​ഫു​കാ​ർ മ​റു​പ​ടി പ​റ​യ​ണം. നി​ർ​മാ​ണം തു​ട​ങ്ങാ​ൻ അ​നു​മ​തി ആ​യ ഘ​ട്ട​ത്തി​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നെ​തി​രേ പ​ല​യി​ട​ത്തു നി​ന്നും നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം പ്ര​തി​രോ​ധി​ച്ചാ​ണ് മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ടു​ത്ത ഘ​ട്ടം മൂ​ന്നു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും.

അ​ബാ​ൻ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യത് സ്വാ​ഭാ​വി​ക കാ​ല​താ​മ​സ​മാ​ണ്. നി​യ​മ​ക്കുരു​ക്കു​ക​ൾ അ​ഴി​ച്ച​ശേ​ഷ​മേ മു​ന്നോ​ട്ടു നീ​ങ്ങാ​നാ​കൂ. കോ​ഴ​ഞ്ചേ​രി പാ​ലം നി​ർ​മാ​ണം വൈ​കി​യ​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. ആ​റ​ന്മു​ള​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

സി​സ്റ്റം വ​ർ​ക്കാ​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ വ​ർ​ക്കാ​കാ​ത്ത സി​സ്റ്റം വ​ർ​ക്ക് ചെ​യ്യി​പ്പി​ക്കാ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും യു​ഡി​എ​ഫ് കാ​ല​ത്ത് അ​നു​വ​ദി​ച്ച​തും തു​ട​ങ്ങി​വ​ച്ച​തു​മാ​ണ്. ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന അ​ബാ​ൻ മേ​ൽ​പാ​ലം നി​ർ​മാ​ണം പ​ത്ത​നം​തി​ട്ട​യു​ടെ വ്യാ​പാ​ര മേ​ഖ​ല​യെ​യും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ൽ പാ​ല​മാ​ണോ അ​പ്രോ​ച്ച് റോ​ഡാ​ണോ ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ളും സ്റ്റേ​ഡി​യ​ങ്ങ​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ ഇ​ൻ​ഷ്വ​ർ ചെ​യ്യ‍​ണ​മെ​ന്ന് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത് അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​റാ​ണ്. കൊ​ട്ടി​ഘോ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഒ​രാ​ളെ​യെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ന്നേ​വ​രെ റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു.

വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല

ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​തി​നി​ധി കെ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. ആ​റ​ൻ​മു​ള പൈ​തൃ​ക ഗ്രാ​മം അ​വ​ഗ​ണ​ന നേ​രി​ടു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള പോ​ലെ​യു​ള്ള വ​ൻ​അ​ഴി​മ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ആ​റ​ന്മു​ള​യി​ല​ട​ക്ക​മു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ര​ണ്ട് മു​ന്ന​ണി​ക​ളും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ത​രി​ശു​കി​ട​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ആ​റ​ന്മു​ള​യ്ക്ക് ഒ​രു മാ​റ്റ​മാ​ണ് എ​ൻ​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഹ​രി​ദാ​സ് പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ക്ക​ണം

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തേ​ടി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ങ്കി​ൽ നാ​ട്ടി​ൽ​ത​ന്നെ ന​ല്ല സ്ഥാ​പ​ന​ങ്ങ​ളു​യ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.വ​യോ​ജ​ന ക്ഷേ​മ​ത്തി​നു യു​ഡി​എ​ഫ് മു​ൻ​ഗ​ണ​ന ന​ൽ​കും. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ധാ​രാ​ളം മാ​താ​പി​താ​ക്ക​ളും വ​യോ​ധി​ക​രും ഉ​ള്ള നാ​ടാ​ണി​ത്. അ​വ​രെ ചേ​ർ​ത്തു പി​ടി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സി​ന് വ​യോ​ധി​ക​രെ അ​ച്ഛ​ന​മ്മ​മാ​രെ പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച് മു​ന്നോ​ട്ടു പോ​കാ​നാ​ക​ണം.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​ന്താ​ണ് ന​ട​പ​ടി

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​ർ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ന്ന ചോ​ദ്യ​വു​മാ​യി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും രം​ഗ​ത്തെ​ത്തി. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫു​മെ​ന്ന് കെ. ​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഉ​ൾ​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു. സി​പി​എം ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്‍റെ മ​റു​പ​ടി.

Kerala

ആരോഗ്യമന്ത്രിയുടെ തട്ടകത്തിൽ ത്രികോണ പോരാട്ടം

ആ​​റ​​ന്മു​​ള​​യി​​ൽ മൂ​​ന്നാമൂഴത്തിനിറങ്ങിയ ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജി​​നെ എ​​തി​​രി​​ടു​​ന്ന​​ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ യു​​വ​​ശ​​ബ്ദം അ​​ബി​​ൻ വ​​ർ​​ക്കി​​യും കേ​​ര​​ള​​ത്തി​​ലെ ബി​​ജെ​​പി​​യു​​ടെ ത​​ല​​തൊ​​ട്ട​​പ്പ​​നെ​​ന്നു വി​​ശേ​​ഷ​​ണം ചാ​​ർ​​ത്താ​​വു​​ന്ന കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നു​​മാ​​ണ്.

മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽനി​​ന്നും രാ​​ഷ്ട്രീ​​യ​​ത്തി​​ലി​​റ​​ങ്ങി കു​​റ​​ഞ്ഞ കാ​​ലം കൊ​​ണ്ട് മ​​ന്ത്രി​​യും സി​​പി​​എം സം​​സ്ഥാ​​ന സ​​മി​​തി​​യി​​ൽ ക്ഷ​​ണി​​താ​​വും വ​​രെ​​യാ​​യി ഉ​​യ​​ർ​​ന്ന വീ​​ണയ്ക്ക്‌ ര​​ണ്ട് ടേം ​​എ​​ന്ന ന​​യ​​മോ, മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്ന കു​​ടും​​ബ​​ത്തി​​ന്‍റെ നിലപാടോ വി​​ല​​ങ്ങു​​ത​​ടി​​യാ​​യില്ല. സി​​പി​​എം കോ​​ട്ട​​യൊ​​ന്നു​​മ​​ല്ലാ​​ത്ത ആറന്മുള 2016ല്‍ ​​കോ​​ൺ​​ഗ്ര​​സി​​ൽനി​​ന്നു പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും 2021ൽ ​​വ​​ർ​​ധി​​ത ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ ഇ​​ത് നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്ത സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യ്ക്ക് ഇ​​ത്ത​​വ​​ണ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​മ​​ന്ത്രി എ​​ന്ന പ​​ദ​​വി​​കൂ​​ടി യുണ്ട് മത്സരത്തിന് മാറ്റ് കൂട്ടാന്‍.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​ധാ​​ന നേ​​ട്ട​​മാ​​യി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന​​ത് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യ്ക്കു​​ണ്ടാ​​യ പു​​രോ​​ഗ​​തി​​യും സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ മു​​ഖ​​ച്ഛാ​​യ​​യി​​ലു​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​ണ്. ആ​​റ​​ന്മു​​ള​​യി​​ലും ഇ​​തേ പ്ര​​ചാ​​ര​​ണം ആ​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ൾ ആ​​രോ​​ഗ്യ​​രം​​ഗം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലെ​​ന്ന​​താ​​ണ് യു​​ഡി​​എ​​ഫ് ആ​​രോ​​പ​​ണം. പ​​ത്തു​​വ​​ർ​​ഷ​​മാ​​യി പ്ര​​തി​​പ​​ക്ഷ​​ത്താ​​യി​​രു​​ന്ന യു​​ഡി​​എ​​ഫി​​നെ പ​​ല​​വേ​​ദി​​ക​​ളി​​ലും പ്ര​​തി​​രോ​​ധി​​ച്ചു നി​​ന്നി​​രു​​ന്ന ശ​​ബ്ദ​​മാ​​ണ് അ​​ബി​​ൻ വ​​ർ​​ക്കി. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്, അ​​ഖി​​ലേ​​ന്ത്യ സെ​​ക്ര​​ട്ട​​റി കൂ​​ടി​​യാ​​യ അ​​ബി​​ൻ വ​​ർ​​ക്കി കോ​​ടി​​യാ​​ട്ട് എ​​ന്ന കോ​​ല​​ഞ്ചേ​​രി​​ക്കാ​​ര​​ന്‍റെ ക​​ന്നി അ​​ങ്കം. സ​​മ​​ര​​രം​​ഗ​​ത്തും ച​​ർ​​ച്ച​​ക​​ളി​​ലു​​മാ​​യി നേ​​തൃ​​നി​​ര​​യി​​ലേ​​ക്ക് പൊ​​ടു​​ന്ന​​നെ ഉ​​യ​​ർ​​ന്നു​​വ​​ന്ന അ​​ബി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വം യു​​ഡി​​എ​​ഫ് അ​​ണി​​ക​​ളി​​ലും ആ​​വേ​​ശം സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

ആ​​റ​​ന്മു​​ള ത​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നമ​​ണ്ഡ​​ല​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​താ​​ദ്യ​​മാ​​യാ​​ണ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഇ​​വി​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​ന്ന​​ത്. വി​​മാ​​ന​​ത്താ​​വ​​ളം സ​​മ​​ര​​ത്തി​​ലൂ​​ടെ ആ​​റ​​ന്മു​​ള​​യു​​ടെ നേ​​തൃ​​നി​​ര​​യി​​ൽ അ​​ദ്ദേ​​ഹം ഉ​​ണ്ടാ​​യി​​രു​​ന്നു. മ​​ണ്ഡ​​ല​​ത്തി​​ലാ​​ക​​മാ​​നം മു​​ഖ​​വു​​ര ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത നേ​​താ​​വാ​​ണ് കു​​മ്മ​​നം.
സം​​സ്ഥാ​​ന​​ത്തുത​​ന്നെ ഏ​​റ്റ​​വു​​മ​​ധി​​കം വോ​​ട്ട​​ർ​​മാ​​രു​​ള്ള മ​​ണ്ഡ​​ല​​മാ​​ണ് ആ​​റ​​ന്മു​​ള. വി​​സ്തൃ​​തി​​യി​​ലും പി​​ന്നോ​​ക്ക​​മ​​ല്ല. പ​​ഴ​​യ പ​​ത്ത​​നം​​തി​​ട്ട​​യും ആ​​റ​​ന്മു​​ള​​യും സം​​യോ​​ജി​​പ്പി​​ച്ച് 2008ലെ ​​മ​​ണ്ഡ​​ല പു​​നഃ​​ക്ര​​മീ​​ക​​ര​​ണ ഘ​​ട്ട​​ത്തി​​ൽ നി​​ല​​വി​​ൽ വ​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ആ​​റ​​ന്മു​​ള മ​​ണ്ഡ​​ലം. 12 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളും പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ​​യും മ​​ണ്ഡ​​ലപ​​രി​​ധി​​യി​​ലു​​ണ്ട്. 2,14,575 വോ​​ട്ട​​ർ​​മാ​​രാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. 2021ൽ 2,28,468 ​​വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ 1,61,291 പേ​​രാ​​ണ് പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി​​യ​​ത്.

പ​​ത്ത​​നം​​തി​​ട്ട, ആ​​റ​​ന്മു​​ള മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ​​പ​​ഴ​​യ​​കാ​​ല ച​​രി​​ത്രം പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും പു​​തി​​യ ആ​​റ​​ന്മു​​ള​​യു​​ടെ രാ​​ഷ്ട്രീ​​യ കാ​​ഴ്ച​​പ്പാ​​ട് കൃ​​ത്യ​​മാ​​യി വി​​ല​​യി​​രു​​ത്താ​​നാ​​കൂ. എ​​ന്നാ​​ൽ, മ​​ണ്ഡ​​ല പു​​നഃ​​ക്ര​​മീ​​ക​​ര​​ണ​​ത്തോ​​ടെ മാ​​റ്റ​​ങ്ങ​​ളും പ്ര​​ക​​ട​​മാ​​ണ്. 2011ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫി​​ലെ കെ.​​ ശി​​വ​​ദാ​​സ​​ൻ നാ​​യ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്.

2016ൽ 7646 ​​വോ​​ട്ടു​​ക​​ൾ​​ക്കും 2021ൽ 19,003 ​​വോ​​ട്ടു​​ക​​ൾ​​ക്കും ശി​​വ​​ദാ​​സ​​ൻ നാ​​യ​​ർ, വീ​​ണാ ജോ​​ർ​​ജി​​നോ​​ടു തോ​​റ്റു. എ​​ന്നാ​​ൽ ലോ​​ക്സ​​ഭ, ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫി​​നൊ​​പ്പ​​മാ​​ണ് നി​​ന്നി​​ട്ടു​​ള്ള​​ത്. 2009, 2014,2019, 2024 ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ആ​​റ​​ന്മു​​ള​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ലെ ആ​​ന്‍റോ ആ​​ന്‍റ​​ണി​​ക്കാ​​യി​​രു​​ന്നു ലീ​​ഡ്. 2019ൽ ​​വീ​​ണാ ജോ​​ർ​​ജ് ത​​ന്നെ​​യാ​​യി​​രു​​ന്നു ആ​​ന്‍റോ​​യു​​ടെ എ​​തി​​രാ​​ളി.

എ​​ന്നാ​​ൽ, നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് യു​​ഡി​​എ​​ഫ് പി​​ന്നി​​ലാ​​കു​​ന്ന​​താ​​ണ് ക​​ണ്ടു​​വ​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം മ​​ണ്ഡ​​ലപ​​രി​​ധി​​യി​​ലെ ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫ് ഭ​​ര​​ണം. ര​​ണ്ടി​​ട​​ത്ത് ബി​​ജെ​​പി ഭ​​രി​​ക്കു​​ന്നു​​ണ്ട്. 2020 ൽ ​​ഭൂ​​രി​​പ​​ക്ഷം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലും എ​​ൽ​​ഡി​​എ​​ഫാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യി​​രു​​ന്ന​​ത്.

ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ അ​​വ​​രെ ത​​ള​​യ്ക്കു​​ക​​യെ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ യു​​ഡി​​എ​​ഫി​​ന്‍റെ ല​​ക്ഷ്യം. പ്ര​​തി​​പ​​ക്ഷ നേ​​തൃ​​നി​​ര​​യോ​​ട​​ട​​ക്കം നി​​ര​​വ​​ധി പോ​​ർ​​മു​​ഖ​​ങ്ങ​​ളി​​ൽ വീ​​ണാ ജോ​​ർ​​ജി​​ന് പോ​​ര​​ടി​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ക​​ണ്ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ കെ​​എ​​സ് യു ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷം അ​​ട​​ക്കം വീ​​ണാ ജോ​​ർ​​ജ് -പ്ര​​തി​​പ​​ക്ഷ പോ​​രി​​ന് ക​​ള​​മൊ​​രു​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ളാ​​ണ്. ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ ത​​ക​​ർ​​ച്ച പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​കു​​ന്പോ​​ഴും മ​​റു​​പ​​ടി പ​​റ​​യേ​​ണ്ട​​ത് മ​​ന്ത്രി ത​​ന്നെ​​യാ​​ണ്.

പ്ര​​തി​​രോ​​ധ​​ത്തോ​​ടൊ​​പ്പം ആ​​റ​​ന്മു​​ള​​യു​​ടെ വി​​ക​​സ​​നംകൂ​​ടി എ​​ടു​​ത്തു​​കാ​​ട്ടി​​യാ​​ണ് വീ​​ണാ ജോ​​ർ​​ജി​​ന്‍റെ പ്ര​​ചാ​​ര​​ണം. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ സ്റ്റേ​​ഡി​​യം, ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ വി​​ക​​സ​​നം, കോ​​ഴ​​ഞ്ചേ​​രി പാ​​ലം, പ​​ത്ത​​നം​​തി​​ട്ട അ​​ബാ​​ൻ മേ​​ൽ​​പ്പാ​​ലം, റോ​​ഡു​​ക​​ൾ, സ്കൂ​​ൾ കെ​​ട്ടി​​ട​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ മ​​ന്ത്രി​​യു​​ടെ നേ​​ട്ട​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്. ഇ​​ഴ​​യു​​ന്ന അ​​ബാ​​ൻ മേ​​ൽ​​പ്പാ​​ല​​വും പൂ​​ർ​​ത്തി​​യാ​​കാ​​തെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ വി​​ഷ​​യ​​മാ​​ക്കു​​ക​​യാ​​ണ്.

വി​​ക​​സ​​ന​​വും വി​​വാ​​ദ​​വും ഒ​​ന്നി​​ച്ചു ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന മ​​ണ്ഡ​​ല​​മാ​​യി ആ​​റ​​ന്മു​​ള മാ​​റി​​ക്ക​​ഴി​​ഞ്ഞു. ശ​​ബ​​രി​​മ​​ല​​യു​​ടെ നാ​​ട്ടി​​ൽ സ്വ​​ർ​​ണ​​ക്കൊ​​ള്ള ഉ​​ന്ന​​യി​​ച്ച് ഇ​​രു​​മു​​ന്ന​​ണി​​ക​​ളെ​​യും നേ​​രി​​ടാ​​നാ​​ണ് എ​​ൻ​​ഡി​​എ​​യു​​ടെ ശ്ര​​മം. മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൻ​​ഡി​​എ​​യ്ക്ക് ക്ര​​മാ​​നു​​ഗ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന വോ​​ട്ടു​​ക​​ൾ ഇ​​ത്ത​​വ​​ണ​​യും ഗു​​ണം ചെ​​യ്യു​​മെ​​ന്നാ​​ണ് ബി​​ജെ​​പി​​യു​​ടെ വി​​ശ്വാ​​സം.

ഇ​​തി​​നൊ​​പ്പം കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ വ്യ​​ക്തി ബ​​ന്ധ​​ങ്ങ​​ളി​​ലും എ​​ൻ​​ഡി​​എ പ്ര​​തീ​​ക്ഷ അ​​ർ​​പ്പി​​ക്കു​​ന്നു. ബി​​ജെ​​പി നേ​​ടുന്ന വോ​​ട്ടു​​ക​​ൾ ഇ​​രു​​മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സാ​​ധ്യ​​ത​​ക​​ളെ ബാ​​ധി​​ക്കു​​മെ​​ന്ന​​തി​​ലും ത​​ർ​​ക്ക​​മി​​ല്ല. ശ​​ക്ത​​രാ​​യ മൂ​​ന്നു പേ​​ർ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​പ്പോ​​ൾ ആ​​റ​​ന്മു​​ള​​യി​​ലെ പോ​​രാ​​ട്ടം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണ്.

District News

വീ​ണാ ജോ​ര്‍​ജി​ന്‍റെ റോ​ഡ്‌ ഷോ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ റോ​ഡ്‌​ഷോ ന​ട​ത്തി. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ക​ട​മ്മ​നി​ട്ട, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, കു​മ്പ​നാ​ട്, ഇ​ര​വി​പേ​രൂ​ർ, ഇ​ല​ന്തൂ​ര്‍, കു​ള​ന​ട, ആ​റ​ന്മു​ള, മെ​ഴു​വേ​ലി, ചെ​ന്നീ​ര്‍​ക്ക​ര, ഓ​മ​ല്ലൂ​ര്‍ വ​ഴി ന​ട​ന്ന റോ​ഡ്‌ ഷോ ​പ​ത്ത​നം​തി​ട്ട​യി​ൽ സ​മാ​പി​ച്ചു.നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു.

Kerala

ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ചി​കി​ത്സ; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സാ​ര്‍​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​തോ​ടെ ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​കും.

കാ​സ്പ്, കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട്, മെ​ഡി​സെ​പ്പ്, മ​റ്റ് ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മി​സിം​ഗ് മി​ഡി​ല്‍ വി​ഭാ​ഗ​ത്തി​ന് കൂ​ടി ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. വി​ഷ​ന്‍ 2031 അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് കാ​സ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ പ​രി​ര​ക്ഷ ന​ല്‍​കി വ​രു​ന്നു​ണ്ട്. 42 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കാ​സ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കാ​ര്‍​ഡു​ള്ള​ത്. കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ ന​ല്‍​കി വ​രു​ന്നു​ണ്ട്.

Kerala

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​യി

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍ മോ​ചി​ത​രാ​യി.​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

വ​ധ​ശ്ര​മം അ​ട​ക്കം ഒ​മ്പ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ന​പൂ​ർ​വം താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.​ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍,അ​ക്ഷ​യ് മാ​ട്ടൂ​ല്‍, ബി​തു​ല്‍ ബാ​ല​ന്‍, സി.​എ​ച്ച്.​മു​ബാ​സ്, അ​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. ജാ​മ്യ കാ​ല​യ​ള​വി​ല്‍ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രെ​യും വി​ട്ട​യ​ച്ച​ത്.

Kerala

മ​ന്ത്രി​യും പോ​ലീ​സും നാ​ണം​കെ​ട്ടു: പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ ന​ട​ന്ന ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തെ വ​ധ​ശ്ര​മ​മാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ച്ച മ​ന്ത്രി​യും സി​പി​എ​മ്മും പോ​ലീ​സും കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തോ​ടെ നാ​ണം കെ​ട്ട് അ​പ​ഹാ​സ്യ​രാ​യെ​ന്ന് കെ​എ​സ്‌‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്.

രാ​ഷ്‌​ട്രീ​യ യ​ജ​മാ​ന​ന്മാ​രെ പ്രീ​ണി​പ്പി​ക്കാ​ൻ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്കെ​തി​രേ ക​ള്ള​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച പോ​ലീ​സ് വ​രും​നാ​ളു​ക​ളി​ൽ ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും. മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ ക​ള്ളം എ​ഴു​തി​ച്ചേ​ർ​ത്ത പോ​ലീ​സി​ന്, കോ​ട​തി​യി​ൽ ക​രി​ങ്കൊ​ടി​യ​ല്ലാ​തെ മ​റ്റൊ​ന്നും ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ൽ കേ​വ​ലം "ഉ​ന്തും ത​ള്ളു​മാ​ണ്' ഉ​ണ്ടാ​യ​തെ​ന്നു​മു​ള്ള പോ​ലീ​സു​കാ​രു​ടെ​ത​ന്നെ മൊ​ഴി​ക​ൾ കോ​ട​തി ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​തെ​ന്നും പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ് പ​റ​ഞ്ഞു.

Kerala

ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം: വ​ധ​ശ്ര​മ​ക്കേ​സി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കാ​ണ് ത​ല​ശ്ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25-നാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് ക്ഷ​ത​മു​ണ്ടാ​യെ​ന്നും വ​ധ​ശ്ര​മം ന​ട​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സ്. ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചു എ​ന്ന വാ​ദ​ത്തി​ന് തെ​ളി​വാ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. ഇ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​ന്ത്രി​ക്കെ​തി​രെ ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ന​ട​ക്കി​ല്ല; നോ​ട്ടീ​സ് പ​തി​ച്ച​ത് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട ഡോ​ക്ട​റെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് പ​തി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​ക്കെ​തി​രെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് രം​ഗ​ത്ത്.

നോ​ട്ടീ​സ് പ​തി​ച്ച ഡോ. ​ശി​വ​പ്ര​സാ​ദ് അ​ച്ച​ട​ക്ക​ട ന​ട​പ​ടി നേ​രി​ട്ട ആ​ളാ​ണെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു. വീ​ടി​ന് സ​മീ​പ​ത്ത് ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തി​യ​തി​ന് വി​ജി​ല​ൻ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നും പി​ന്നാ​ലെ ഡോ​ക്ട​റു​ടെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ത​ട​ഞ്ഞ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡോ​ക്ട​ർ ശി​വ​പ്ര​സാ​ദി​ന് മ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും നി​ല​വാ​രം അ​നു​സ​രി​ച്ച് ആ​ണ് ചി​കി​ത്സ സൗ​ക​ര്യം. കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി പ​റ്റി​ല്ല. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പി​ന്നാ​ലെ സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

പാർട്ടി തീരുമാനം അംഗീകരിക്കാൻ വീണയ്ക്കു ബാധ്യതയുണ്ട്: ഭർത്താവ്

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍ജി​നെ ആ​റ​ന്മു​ള​യി​ല്‍ ഇ​നി മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍ത്താ​വ് ഡോ.​ജോ​ര്‍ജ് ജോ​സ​ഫ്. കു​ടും​ബ​ത്തി​ന് വീ​ണ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി വേ​ണ​മെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍ഥി​ത്വ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ജോ​ര്‍ജ് ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ര്‍ട്ടി അം​ഗ​മെ​ന്ന നി​ല​യി​ല്‍ സി​പി​എം തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ വീ​ണ​യ്ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​ര്‍ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഈ ​സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ കു​ട്ടികളു​ടെ വേ​ദ​ന ക​ണ്ടാ​ണ് ഇ​നി മ​ത്സ​രി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സം​ഭ​വം ടി​വി​യി​ലൂ​ടെ അ​റി​യു​മ്പോ​ള്‍ താ​ന്‍ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ട്ടി​ലും മ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​രു​ത്തു​മാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് കു​ട്ടിക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വ​ര്‍ വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. തനിക്ക്്‍ ക​ണ്ണൂ​രി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു.

സാ​ധാ​ര​ണ​ നി​ല​യി​ല്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കാ​ന്‍ വീ​ണ ആ​ഗ്ര​ഹി​ക്കാ​റി​ല്ലെ​ങ്കി​ലും അ​ന്ന് അ​വി​ടേ​ക്ക് വ​രാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ വ​രാ​നാ​ണ് പ​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ലേ​ക്ക് താ​ന്‍ കൂ​ടെ പോ​യ​പ്പോ​ള്‍ മ​ക്ക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വി​ടെ എ​ത്തി​യ​ശേ​ഷം അ​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് വീ​ണ​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ചെ​റി​യ ആ​ശ്വാ​സം തോ​ന്നി​യ​ത്.

വീ​ണത​ന്നെ വീ​ണ്ടും ആ​റ​ന്മു​ള​യി​ല്‍ സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ല്‍ ഇ​തി​നി​ടെ സി​പി​എം തീ​രു​മാ​നം വ​ന്നു. അ​പ്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ക്ക​ള്‍ പ്രാ​യ​മാ​യ​ശേ​ഷം ഇ​നി മ​ത്സ​രി​ക്കാം എ​ന്ന​താ​യി​രു​ന്നു താ​ത്പ​ര്യം. പ​ക്ഷേ പാ​ര്‍ട്ടി തീ​രു​മാ​നം മ​റി​ച്ചാ​ണെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​ക​ട്ട​യെ​ന്നും ജോ​ര്‍ജ് പ​റ​യു​ന്നു.

Kerala

വീണയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു നേതാക്കളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്‌യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെ‌എസ്‌‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്‌യുവും ആരോപിക്കുന്നു.

Kerala

'വേദനിപ്പിച്ചത് കണ്ണൂരിലെ സംഭവവികാസങ്ങള്‍': പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് വീണയുടെ ഭര്‍ത്താവ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില്‍ ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്.

കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്‍റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നുവെന്നും ജോർജ് ജോസഫ് പറഞ്ഞു.

സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.

വീണാ ജോര്‍ജ് തന്നെ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി നോക്കാമെന്നായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടേയെന്നും ജോര്‍ജ് പറയുന്നു.

Kerala

ആ​റ​ന്മു​ള​യി​ല്‍ വീ​ണ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും; ഭ​ര്‍​ത്താ​വിനെ തള്ളി സിപിഎം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം. മ​ന്ത്രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ അ​റി​യി​ച്ചി​രു​ന്നു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് മാ​റി​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തൈ​ന്നാ​ണ് സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ഈ ​ആ​വ​ശ്യ​ത്തോ​ടു യോ​ജി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​മി​ല്ല.

ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​രി​ക്കെ ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ര​ണ്ടു​ത​വ​ണ ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യ വീ​ണ​യ്ക്ക് മൂ​ന്നാ​മ​തൊ​രു ടേം ​കൂ​ടി വേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് സി​പി​എം നീ​ങ്ങി​യ​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ല്‍​കി. പി​ന്നീ​ടു ജി​ല്ലാ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കി​യ പ​ട്ടി​ക​യി​ലും ആ​റ​ന്മു​ള​യി​ല്‍ ഒ​രു പേ​രു മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് അ​ന്തി​മ അ​നു​മ​തി ആ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​ത് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച പോ​ലു​മു​ണ്ടാ​യി​ല്ല.

വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വു കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടേ​യെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്. ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് ഇ​നി സീ​റ്റി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ മു​ന്‍​കാ​ല തീ​രു​മാ​ന​ങ്ങ​ളെ​യെ​ല്ലാം മാ​റ്റി​നി​ര്‍​ത്തി ഇ​ത്ത​വ​ണ ആ​ദ്യം ത​ന്നെ വീ​ണാ ജോ​ര്‍​ജ് എ​ന്ന ഒ​റ്റ​പ്പേ​രി​ലാ​ണ് ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇ​ത്ര​യും കാ​ലം മു​ന്നോ​ട്ടു പോ​യ​ത്. മ​റി​ച്ചൊ​രാലോ​ച​ന ഇ​തേ​വ​രെ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളേ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്ന മ​ന്ത്രി ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴു​ത്തി​ന് കോ​ള​ര്‍ ധ​രി​ച്ചാ​ണ് യാ​ത്ര​ക​ള്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​ചാ​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന ടീ​മും ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് വീ​ണാ ജോ​ര്‍​ജി​നെ ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന സൂ​ച​ന​യാ​ണ് ജി​ല്ല​യി​ലെ സി​പി​എം നേ​താ​ക്ക​ളും ന​ല്‍​കു​ന്ന​ത്.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​ത്, ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ്

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ്. കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജോ​ർ​ജ് ജോ​സ​ഫ്, പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ലാ, ഏ​രി​യാ നേ​താ​ക്ക​ളോ​ട് ത​ന്‍റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഫോ​ണി​ലൂ​ടെ​യും ചി​ല​രോ​ട് നേ​രി​ട്ടു​മാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഈ ​വി​ഷ​യം ച​ർ​ച്ച​ചെ​യ്തി​രു​ന്നു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​വും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ തോ​മ​സ് ഐ​സ​ക് ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​സ്ഥാ​ന​നേ​തൃ​ത്വ​മാ​ണ് അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

ആ​റ​ന്മു​ള​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ വീ​ണാ ജോ​ർ​ജി​നെ അ​വി​ടെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ​യു​ടെ പേ​ര് മാ​ത്ര​മാ​ണ് ജി​ല്ലാ​ക​മ്മി​റ്റി, സം​സ്ഥാ​ന​ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ​ചെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ർ​ജ് ജോ​സ​ഫ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി സി​പി​എം നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്.

Kerala

മൂന്നാമൂഴത്തിന് വീണാ ജോര്‍ജ് എത്തുമോ..? ഇരുപക്ഷത്തും ആകാംക്ഷ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.

2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്‍റെ നിലപാട്.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില്‍ മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.

2016ല്‍ ആറന്മുളയില്‍ വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയുമായി.

രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.

വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.

എന്തായാലും വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു

വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.

സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രേ പ്ര​തി​ഷേ​ധം തു​ട​രും: കെ​എ​സ്‌​യു

ക​ണ്ണൂ​ർ: വീ​ണാ ജോ​ർ​ജ് പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യം തൊ​ട്ട് വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. ക​ണ്ണൂ​ര്‍ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കെ​എ​സ്‌​യു നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ലോ​ഷ്യ​സ്.

മ​ന്ത്രി യ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ് മാ​പ്പ് പ​റ​യ​ണം. ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മ​ന്ത്രി താ​ഴ​രു​ത്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ന്ത്രി​ക്ക് സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ലാ​ത്ത​ത്. മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യു​മി​ല്ലെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

Kerala

കെഎസ്‌യു പ്രതിഷേധം; എഫ്ഐആറിലും മൊഴിയിലും ദുരൂഹത: മാർട്ടിൻ ജോർജ്

ക​​ണ്ണൂ​​ർ: മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജി​​നു നേ​​രെ കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ എ​​ഫ്ഐ​​ആ​​റി​​ലും മൊ​​ഴി​​യി​​ലും ദൂ​​രൂ​​ഹ​​ത​​യെ​​ന്നു ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. മ​​ന്ത്രി​​യെ ആ​​ക്ര​​മി​​ച്ചെ​​ന്ന കേ​​സി​​ൽ എ​​ഫ്ഐ​​ആ​​ർ ഇ​​ടു​​ന്ന​​ത് 9.37 നാ​​ണ്. എ​​ന്നാ​​ൽ ഒ​​ന്പ​​തി​​ന് റെ​​യി​​വേ പോ​​ലീ​​സ് മ​​ന്ത്രി​​യു​​ടെ ഗ​​ൺ​​മാ​​ന്‍റെ മൊ​​ഴി​​യെ​​ടു​​ത്തു. ഇ​​തി​​ൽ​​നി​​ന്ന് ത​​ന്നെ പൊ​​രു​​ത്ത​​ക്കേ​​ട് മ​​ന​​സി​​ലാ​​ക്കാം.

വൈ​​കു​​ന്നേ​​രം ഡി​​ജി​​പി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കെ​​തി​​രേ വ​​ധ​​ശ്ര​​മ​​ത്തി​​നു കേ​​സ് എ​​ടു​​ത്തു​​വെ​​ന്നാ​​ണ്. ഡി​​ജി​​പി എ​​ന്തു ക​​ണ്ടി​​ട്ടാ​​ണു വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സ് എ​​ടു​​ത്ത​​ത്. ആ​​രാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ദൃ​​ശ്യ​​ങ്ങ​​ൾ അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​തെ​​ന്നും മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് ചോ​​ദി​​ച്ചു.

കു​​ട്ടി​​ക​​ളു​​ടെ കൈ​​യി​​ൽ മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് എ​​ഫ്ഐ​​ആ​​റി​​ൽ പ​​റ​​യു​​ന്നു. എം.​​വി. ജ​​യ​​രാ​​ജ​​ൻ കാ​​ണി​​ച്ച മാ​​ര​​കാ​​യു​​ധം ഗ​​ൺ​​മാ​​ന്‍റെ കോ​​ട്ടാ​​ണ്. മ​​ന്ത്രി ഇ​​പ്പോ​​ൾ സു​​ഖ​​ക​​ര​​മാ​​യി റെ​​സ്റ്റെ​​ടു​​ക്കു​​ക​​യാ​​ണ്. ആ​​രും കാ​​ണാ​​തെ പു​​ല​​ർ​​ച്ചെ എ​​ന്തി​​നാ​​ണ് മ​​ന്ത്രി ഒ​​ളി​​ച്ചോ​​ടി​​യ​​ത്. സം​​ഭ​​വ​​ത്തി​​ൽ ആ​​ദ്യം​​ത​​ന്നെ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഷം​​സീ​​ർ എ​​ത്തു​​ക​​യും മു​​ഖ്യ​​മ​​ന്ത്രി​​യെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യും മു​​ഖ്യ​​മ​​ന്ത്രി ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഡ്മി​​റ്റാ​​കാ​​ൻ പ​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന തി​​ര​​ക്ക​​ഥ​​യാ​​ണു ന​​ട​​ന്ന​​ത്. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ക​​ല്ലെ​​റി​​ഞ്ഞ് പ​​രി​​ക്കേ​​ൽ​​പി​​ച്ചി​​ട്ട് പോ​​ലും സ​​മ​​ര​​മോ പ്ര​​തി​​ഷേ​​ധ​​മോ ന​​ട​​ത്ത​​രു​​തെ​​ന്ന് പ​​റ​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി ഭ​​രി​​ച്ച നാ​​ട്ടി​​ലാ​​ണ് പ്ര​​കോ​​പ​​ന​​ത്തി​​ന് ഓ​​ർ​​ഡ​​ർ ചെ​​യ്യു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ള്ള​​ത്.

ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തു​​ന്ന​​ത് സ​​മ​​ര​​മ​​ല്ല സ​​മ​​രാഭാ​​സ​​മാ​​ണ്. ഈ ​​വ​​ധ​​ശ്ര​​മ​​ക്കേ​​സ് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യു​​ടെ നി​​ക്ഷ്പ​​ക്ഷ​​ത​​യെ ചോ​​ദ്യം ചെ​​യ്യു​​ന്നു. യാ​​തൊ​​രു തെ​​ളി​​വു​​മി​​ല്ലാ​​തെ വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സെ​​ടു​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ​​യും തെ​​റ്റാ​​യി മൊ​​ഴി​​കൊ​​ടു​​ത്ത ഗ​​ൺ​​മാ​​നെ​​തി​​രേ​​യും ഹൈ​​ക്കോ​​ട​​തി​​യി​​ൽ കേ​​സ് കൊ​​ടു​​ക്കും.

സി​​പി​​എ​​മ്മി​​ന്‍റെ ആ​​വ​​ശ്യം ഇ​​വി​​ടെ ക​​ലു​​ഷി​​ത​​മാ​​ക്ക​​ണം, അ​​ക്ര​​മം ന​​ട​​ത്ത​​ണം അ​​തി​​ലൂ​​ടെ ജ​​ന​​ശ്ര​​ദ്ധ നേ​​ട​​ണ​​മെ​​ന്നു​​മാ​​ണ്. നാ​​ലു കു​​ട്ടി​​ക​​ൾ വ​​ന്ന് മ​​ന്ത്രി​​ക്ക് പ​​രി​​ക്കേ​​ൽ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​ക്ക് ആ ​​സീ​​റ്റി​​ലി​​രി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നാ​​ലു കു​​ട്ടി​​ക​​ളെ പി​​ടി​​ച്ചു​​മാ​​റ്റാ​​ൻ പ​​റ്റാ​​ത്ത പോ​​ലീ​​സു​​കാ​​രെ ഈ ​​സം​​സ്ഥാ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ

ക​ണ്ണൂ​ർ: ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. 

വ​ധ​ശ്ര​മ​മ​ട​ക്കം ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച  ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

കേ​സി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. 

Kerala

വീ​ണാ ജോ​ർ​ജി​ന് അ​ഭി​ന​യമ​ന്ത്രി അ​വാ​ർ​ഡ് ന​ൽ​കി കെ​എ​സ്‌​യു

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ കെ​​​എ​​​സ്‌​​​യു​​​ക്കാ​​​ർ ആ​​​ക്ര​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന് മി​​​ക​​​ച്ച അ​​​ഭി​​​ന​​​യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് കെ​​​എ​​​സ്‌​​​യു​​​വി​​​ന്‍റെ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം.

അ​​​ഭി​​​ന​​​യ​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​മാ​​​യി ട്രോ​​​ഫി​​​യും സോ​​​ഫ്റ്റ് സെ​​​ർ​​​വി​​​ക്ക​​​ൽ കോ​​​ള​​​റു​​​മാ​​​ണു സ​​​മ്മാ​​​നം.

സ​​​മ്മാ​​​നം മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​​ക്കു ക​​​ണ്ണൂ​​​ർ ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു പാ​​​ഴ്സ​​​ലാ​​​യി അ​​​യ​​​ച്ചു​​കൊ​​​ടു​​​ത്തു.

മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യം ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ ഒ​​​രു പ​​​വ​​​ൻ സ​​​മ്മാ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സി​​​പി​​​എ​​​മ്മി​​​നെ വെ​​​ല്ലു​​​വ​​​ളി​​​ച്ചി​​​രു​​​ന്നു.ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കെ​​​എ​​​സ്‌​​​യു മ​​​ന്ത്രി​​​ക്ക് അ​​​ഭി​​​ന​​​യ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ച​​​ത്.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് വീ​ട്ടി​ൽ; മാ​ർ​ച്ച് ര​ണ്ട് വ​രെ​യു​ള്ള പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മാ​ർ​ച്ച് ര​ണ്ട് വ​ര​യു​ള്ള പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ ഡി​സ്ചാ​ർ​ജ് വാ​ങ്ങി നാ​ട്ടി​ലേ​ക്ക് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ട​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തു​ട​ർ ചി​കി​ത്സ നി​ർ​ദ്ദേ​ശി​ച്ചാ​ണ് മ​ന്ത്രി​ക്ക് ഡി​സ്ചാ​ർ​ജ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ന്ത്രി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി​ല്ല.

മ​ന്ത്രി​ക്ക് നാ​ല് ദി​വ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മ​മാ​ണ് നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച മ​രു​ന്നു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് മ​ന്ത്രി​യോ​ട് പ​രി​യാ​ര​ത്ത് ചി​കി​ത്സ​യി​ൽ തു​ട​രാ​നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ രാ​ത്രി​യോ​ടെ ഡി​സ്ചാ​ർ​ജ് വേ​ണ​മെ​ന്ന് മ​ന്ത്രി ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ മ​ന്ത്രി പ​രി​യാ​ര​ത്ത് നി​ന്നും മ​ട​ങ്ങി.

Kerala

'വീണാ ജോർജ് ജനങ്ങളുടെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറി': വി.ഡി. സതീശൻ

അടൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് ജനങ്ങളുടെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ആളുകൾ ചിരിക്കുകയാണിപ്പോൾ. വീണാ ജോർജ് പത്തനംതിട്ട ജില്ലക്ക് തന്നെ അപമാനമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പുതുയുഗ യാത്രയുടെ ഭാഗമായി അടൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. കേരളം മുഴുവൻ സിപിഎം അക്രമം നടത്തുന്നു. കെഎസ്‌യു നേതാവിന്‍റെ വീടിനും ബോംബെറിഞ്ഞു. വ്യാപക അക്രമം നടത്തുന്നു. വ്യാജ പ്രചാരണത്തിനും അക്രമത്തിനും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. അക്രമം ശക്തമായി പ്രതിരോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

കെഎസ്‌യു നേതാക്കളുടെ പേരിലുള്ള കള്ളക്കേസ് പിൻവലിക്കണം. കള്ളമാണെന്ന് കേരളത്തിനു മുഴുവൻ ബോധ്യമായി. പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത്. പുതുയുഗ യാത്രയുടെ പ്രചാരണ സാമഗ്രികൾ ജില്ലയിലും മറ്റ് ജില്ലകളിലും വ്യാപകമായി നശിപ്പിച്ചു. മന്ത്രിയുടെ പെടലി പിടിച്ചു തിരിച്ചു എന്നാണ്​ ​പ്രചരണം. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ പറഞ്ഞു.

ഒരു മന്ത്രി നുണ പറഞ്ഞ് കേരളത്തിൽ മൊത്തം അക്രമം നടത്തുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. ആരോഗ്യ രംഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കള്ളക്കഥ പ്രചരിപ്പിച്ചും അക്രമം നടത്തിയും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രി തീക്കൊള്ളി കൊണ്ട് തല ചെറിയരുത് എന്നാണ് പറയാനുള്ളത്.

മന്ത്രിക്ക് നേരെ വിദ്യാർഥി സംഘടനകൾ കരിങ്കൊടി കാണിച്ച ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അഭിനയമായി മാറി. ബുദ്ധി ജീവിയായ യുവജന നേതാവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യം അവരുടെ സംസ്കാരം വ്യക്തമാക്കുന്നതാണ്. തന്തക്ക് വിളിക്കുന്നതാണോ പുരോഗമന ആശയം എന്നും വി.ഡി. സതീശൻ ചോദിച്ചു.

പുതുയുഗ യാത്ര തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ അതോടെ പുതുയുഗ യാത്രയിൽ പ്രവർത്തകർ കൂടുതൽ സജീവമാകുകയായിരുന്നു. അതിന് മന്ത്രിയോടും ഡിവൈഎഫ്ഐയോടും നന്ദി പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Movies

രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ വി​ശ്വ​സ​നീ​യ​രാ​യി​രി​ക്ക​ണം; കു​റി​പ്പു​മാ​യി വി​ന​യ​ൻ

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ക്കു​റി​ച്ചും അ​വ​ർ ആ​ളു​ക​ൾ​ക്ക് വി​ശ്വ​സ​നീ​യ​രാ​യി​രി​ക്ക​ണ്ടേ​തി​നെ​ക്കു​റി​ച്ചും സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. അ​വ​ർ പ​റ​യു​ന്ന വാ​ക്കു​ക​ൾ സ​ത്യ​സ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഈ ​ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ അ​ത് സെ​ൽ​ഫ് ഗോ​ളാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

'ന​മ്മു​ടെ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ ജ​ന​ത​യ്ക്കു വി​ശ്വ​സ​നീ​യ​രാ​യി​രി​ക്ക​ണം. അ​വ​ർ പ​റ​യു​ന്ന വാ​ക്കു​ക​ൾ സ​ത്യ​സ​ന്ധ​മാ​ക​ണം. അ​ത് വ​സ്തു​ത​യ്ക്കു​നി​ര​ക്കു​ന്ന​താ​ക​ണം. ഉ​ഡാ​യി​പ്പു ഡ​യ​ലോ​ഗു​ക​ൾ പ​റ​ഞ്ഞ് ഗോ​ള​ടി​ക്കാ​മെ​ന്ന് ഇ​ന്ന​ത്തെ കാ​ല​ത്ത് ആ​രെ​ങ്കി​ലും ധ​രി​ക്കു​ന്നെ​ങ്കി​ൽ അ​ത് സെ​ൽ​ഫ് ഗോ​ൾ ആ​കു​മെ​ന്നോ​ർ​ക്കു​ക. അ​തും ഈ ​ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ'. വി​ന​യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചാ​ണ് ഈ ​കു​റി​പ്പു​ക​ൾ എ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തെ ജോ​യ് മാ​ത്യു​വും അ​ഖി​ൽ മാ​രാ​റും ഈ ​വി​ഷ​യ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ ഒ​ളി​യ​മ്പു​മാ​യി എ​ത്തി​യി​രു​ന്നു.

വീ​ണാ ജോ​ർ​ജി​ന്‍റെ പേ​രോ ക​ണ്ണൂ​രി​ലെ സം​ഭ​വ​മോ ഒ​രി​ട​ത്തും ജോ​യ് മാ​ത്യു പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത വേ​ദി​ക​ളി​ലെ അ​ഭി​ന​യം, നാ​ട​കം വ​ള​ര​ട്ടെ തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ കു​റി​പ്പി​ൽ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു.

 

Kerala

'മന്ത്രിക്കൊപ്പം ഫോട്ടോയെടുത്തത് പിന്തുണയറിയിക്കാൻ, അഭിനയമെന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ': നഴ്സിന്‍റെ കുറിപ്പ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത.

കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.

രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്‌സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്‍റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.

മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.

മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്‌സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കെ​എ​സ്‌​യു നേതാവ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 

പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ബി​തു​ൽ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. മ​ന്ത്രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. രാ​ത്രി ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ന്ത്രി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ൾ​ക്ക് ക്ഷ​ത​മു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യി​രു​ന്നു. രാ​ത്രി​യോ​ടെ മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നും ര​ക്ത​സ​മ്മ​ർ​ദ്ദം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. റോ​ഡു മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു; തു​ട​ർ ചി​കി​ത്സ തി​രു​വ​ന​ന്ത​പു​ര​ത്ത്

ക​ണ്ണൂ​ർ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

മ​ന്ത്രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. രാ​ത്രി ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ന്ത്രി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ൾ​ക്ക് ക്ഷ​ത​മു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യി​രു​ന്നു.

രാ​ത്രി​യോ​ടെ മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നും ര​ക്ത​സ​മ്മ​ർ​ദ്ദം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. റോ​ഡു മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് മ​ന്ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​നും കൈ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Kerala

വീണാ ജോര്‍ജും ജനീഷ് കുമാറും വീണ്ടും മത്സരിക്കും

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍ജും കോ​ന്നി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റും ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന നി​ര്‍ദേ​ശ​വു​മാ​യി സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്.

മ​റ്റു പേ​രു​ക​ളൊ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍ന്നു വ​ന്നി​രു​ന്നി​ല്ല. വീ​ണാ ജോ​ര്‍ജ് ര​ണ്ട് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ല്‍ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മോ​യെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടേ​യെ​ന്ന നി​ല​പാ​ടാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​ത്.

Kerala

വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ ക​​​ഴു​​​ത്തി​​​ന് ക്ഷ​​​തം; വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​ൻ

ക​​​ണ്ണൂ​​​ര്‍: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ പ​​​രി​​​ക്കേ​​​റ്റ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ ക​​​ഴു​​​ത്തി​​നു ക്ഷ​​​തമു​​​ണ്ടെ​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​റ്റി​​ൻ. മ​​​ന്ത്രി​​​ക്ക് വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും എം​​​ആ​​​ർ​​​ഐ സ്കാ​​​നിം​​​ഗ് പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ക​​​ഴു​​​ത്തി​​​നും കൈ​​​ക്കും പ​​​രി​​​ക്കേ​​​റ്റ മ​​​ന്ത്രി നി​​​ല​​​വി​​​ൽ പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ആ​​​ദ്യം അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മ​​​ന്ത്രി​​​യെ പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഐ​​​സി​​​യു​​​വി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന​​​ര​​​യോ​​​ടെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു വീ​​​ണാ ജോ​​​ർ​​​ജിനെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജി​​​നെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​ത്തി​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് വ​​​ല​​​യം ഭേ​​​ദി​​​ച്ചാ​​ണു പ്ര​​​വ​​​ർ​​​ത്ത‍​ക‍​ർ മ​​​ന്ത്രി​​​യെ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച​​​ത്.

മ​​​ന്ത്രി തി​​​രി​​​ഞ്ഞു​​​നി​​​ന്നു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രോ​​​ടു രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ പോ​​​ലീ​​​സ് പി​​​ടി​​​ച്ചുമാ​​​റ്റി. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ മ​​​ന്ത്രി അ​​​ല്പ​​​സ​​​മ​​​യം പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഇ​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി​​​യെ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ.

ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ചിന്തയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.

ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Kerala

വീണാ ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രചാരണം ജനശ്രദ്ധ തിരിക്കാന്‍: പി.കെ. കുഞ്ഞാലിക്കുട്ടി

കല്‍പ്പറ്റ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സിപിഎം പ്രചാരണം ഇപ്പോള്‍ സജീവ ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓഷിന്‍ ഹോട്ടല്‍ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്‌യുക്കാര്‍ മന്ത്രിയെ ആക്രമിക്കുന്നത് മഷിയിട്ടുനോക്കിയിട്ടും കാണാന്‍ കഴിയുന്നില്ല. കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയാണ് പ്രകോപിതയായി പെരുമാറിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇല്ലാത്ത സംഭവത്തിന്‍റെ പേരിലാണ് സിപിഎം ഉണ്ടാക്കുന്ന ബഹളങ്ങള്‍. ആരോഗ്യമേഖലയില്‍ വന്‍കിട മെഡിക്കല്‍ കമ്പനികള്‍ പിടിമുറുക്കുന്നതടക്കം വിഷയങ്ങള്‍ കേരളം ചര്‍ച്ച ചെയ്തുവരികയാണ്.

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച മുഴുവന്‍ വീടുകളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ 105 വീടുകളാണ് മുസ്‌ലിംലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 വീടുകളുടെ കൈമാറ്റം 28ന് നടത്തും. 54 വീടുകളുടെ നിര്‍മാണം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കും.

മൂന്ന് കിടപ്പുമുറിയടക്കം സൗകര്യങ്ങളോടെയാണ് ഓരോ വീടും നിര്‍മിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ഫര്‍ണിച്ചര്‍ നല്‍കും. മുസ്‌ലിംലീഗ് ഭവന പദ്ധതിക്ക് സര്‍ക്കാരിന്‍റെ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത ഭൂമിയില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്.

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി നേതാക്കളായ പി.കെ. ബഷീര്‍ എംഎല്‍എ, ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, പി.പി. അയൂബ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Kerala

വേദനയ്ക്ക് ആശ്വാസം: ആരോഗ്യമന്ത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.

മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.

Movies

മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ, നാ​ട​കം വ​ള​ര​ട്ടെ; കു​റി​പ്പു​മാ​യി ജോ​യ് മാ​ത്യു

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ചെന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യു​വും അ​ഖി​ൽ മാ​രാ​റും.

വീ​ണാ ജോ​ർ​ജി​ന്‍റെ പേ​രോ ക​ണ്ണൂ​രി​ലെ സം​ഭ​വ​മോ ഒ​രി​ട​ത്തും ജോ​യ് മാ​ത്യു പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത വേ​ദി​ക​ളി​ലെ അ​ഭി​ന​യം, നാ​ട​കം വ​ള​ര​ട്ടെ തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള ഒ​ളി​യ​മ്പാ​ണെ​ന്നാ​ണ് സൂ​ച​ന.

‘‘എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്. എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്.

മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം കാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം. നാ​ട​കം വ​ള​ര​ട്ടെ!’’ ജോ​യ് മാ​ത്യു​വി​ന്‍റെ വാ​ക്കു​ക​ൾ.

അ​ഖി​ൽ മാ​രാ​രും വീ​ണ ജോ​ർ​ജി​നെ വി​മ​ർ​ശി​ച്ചെ​ത്തി.​ നാ​ളി​തു​വ​രെ ക​ണ്ട മ​ന്ത്രി​മാ​രി​ൽ മോ​ശം എ​ന്ന​ല്ല ഒ​രു മ​ഹാ ദു​ര​ന്ത​മാ​ണ് വീ​ണ ജോ​ർ​ജെ​ന്ന് അ​ഖി​ൽ പ​റ​യു​ന്നു.

‘ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് കേ​ര​ളം നാ​ളി​തു​വ​രെ ക​ണ്ട മ​ന്ത്രി​മാ​രി​ൽ മോ​ശം എ​ന്ന​ല്ല ഒ​രു മ​ഹാ ദു​ര​ന്ത​മാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​ത് പ​ക്ഷ​ത്തി​നു പോ​ലും എ​തി​രാ​ഭി​പ്രാ​യ​മു​ണ്ടാ​വി​ല്ല...​ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്ക് സം​ഭ​വി​ച്ച പി​ഴ​വ് നേ​രി​ട്ട് മ​ന്ത്രി​യെ ബാ​ധി​ക്കി​ല്ല എ​ങ്കി​ലും അ​തി​ന്‍റെ ധാ​ർ​മി​ക​ത മ​ന​സി​ലാ​ക്കി പൊ​തു സ​മൂ​ഹ​ത്തോ​ട് ക്ഷ​മ പ​റ​യാ​ൻ എ​ങ്കി​ലും  വി​വ​രം ല​വ ലേ​ശം ഇ​ല്ലാ​ത്ത ന​ടി (മ​ന്ത്രി) മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു...

അ​തി​ന് പ​ക​രം പ്ര​തി​ഷേ​ധി​ച്ച യു​വ ജ​ന​ങ്ങ​ളോ​ടും മാ​ധ്യ​മങ്ങളോ​ടും ആ​ക്രോ​ശി​ക്കാ​നും കൊ​മ്പ് കോ​ർ​ക്കാ​നും ആ​ണ് ഇ​വ​ർ ശ്ര​മി​ച്ച​ത്..​ഫ​ല​മോ ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ൽ കു​റെ കെ​എ​സ്‍​യു ഭാ​ര​വാ​ഹി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു... അ​തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സു​ക​ൾ ത​ല്ലി ത​ക​ർ​ക്കു​ന്നു..​തി​രി​ച്ച​ടി​ക​ൾ ന​ട​ക്കു​ന്നു..​ഒ​രേ സ​മ​യം ഭാ​വി​യി​ൽ നാ​ട് ന​യി​ക്കേ​ണ്ട ഇ​രു ഭാ​ഗ​ത്തേ​യും കു​ട്ടി​ക​ൾ ത​മ്മി​ൽ ത​ല്ലി ചാ​വു​ന്നു..​കു​റെ​യെ​ണ്ണം ജ​യി​ലി​ൽ പോ​കു​ന്നു.. ഇ​വ​രെ ത​മ്മി​ൽ ത​ല്ലി​ച്ച നേ​താ​ക്ക​ന്മാ​ർ ഈ ​വി​ഷ​യം പ​ര​മാ​വ​ധി ആ​ളി ക​ത്തി​ച്ചു മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ നോ​ക്കു​ന്നു...

ഈ​ശ്വ​രാ ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും ഒ​ന്ന് കൊ​ന്ന് ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ന്നാ​യി​രി​ക്കും ഇ​രു വി​ഭാ​ഗ​ത്തെ​യും നേ​താ​ക്ക​ൾ സ്വ​പ്നം കാ​ണു​ന്ന​ത്.. ഇ​പ്പോ​ൾ ഒ​രു ര​ക്ത സാ​ക്ഷി​യെ ആ​ർ​ക്ക് കി​ട്ടി​യാ​ലും ലോ​ട്ട​റി അ​ല്ലേ... ഈ ​നാ​ട് ഈ ​വി​ധം ന​ശി​പ്പി​ച്ച​ത് ഇ​വ​രാ​ണ്.. ദ​യ​വ് ചെ​യ്തു ഇ​ക്കൂ​ട്ട​ർ​ക്ക് ഒ​റ്റ വോ​ട്ട് പോ​ലും കൊ​ടു​ക്ക​രു​ത്.

ഇ​തേ വി​ഷ​യ​ത്തെ നി​യ​മ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്തു മ​ന്ത്രി​യു​ടെ തെ​റ്റു​ക​ൾ പൊ​തു ജ​ന​ത്തി​ന് മു​ന്നി​ൽ ചൂ​ണ്ടി കാ​ണി​ച്ചു അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ പോ​രാ​യി​രു​ന്നോ എ​ന്നൊ​രു ചോ​ദ്യം ന​മ്മ​ൾ ചോ​ദി​ച്ചാ​ൽ...​അ​മ്മ​യാ​ണെ സ​ത്യം സി​നി​മ​യി​ൽ ഭി​ത്തി​യി​ൽ തു​പ്പി വെ​ച്ച ക​ര​മ​ന പ​റ​യു​ന്ന സ​ന്തോ​ഷ​ത്തോ​ടെ ഇ​വ​ർ പ​റ​യും...

അ​തി​ൽ ഒ​രു ത്രി​ല്ലി​ല്ല..​നാ​ട് കു​ട്ടി​ചോ​റാ​ക്ക​ണം.. പാ​ർ​ട്ടി​യു​ടെ അ​ടി​മ​ക​ൾ ത​മ്മി​ൽ ത​ല്ലി ചാ​വ​ണം...​ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ് ഭാ​യ്... ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ണു ഭാ​യ്.’’ അ​ഖി​ൽ മാ​രാ​ർ കു​റി​ച്ചു.

Kerala

വാ​ദം പൊ​ളി​യു​ന്നു; ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച​ത് ഗ​ൺ​മാ​ൻ, തെ​ളി​വി​ല്ലെ​ന്ന് ആ​ർ​പി​എ​ഫും

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു​വെ​ന്ന വാ​ദം പൊ​ളി​യു​ന്നു. ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച് മ​ന്ത്രി​യു​ടെ സ​മീ​പം നി​ന്ന​ത് ഗ​ൺ​മാ​ൻ എം.​എ​സ്. അ​ഭി​ലാ​ഷ് ആ​ണെ​ന്ന് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞു.

ഇ​തോ​ടെ, പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​റു​ത്ത തു​ണി​കൊ​ണ്ട് മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് മു​റു​ക്കി​യെ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ വാ​ദം പൊ​ളി​ഞ്ഞു.

മ​ന്ത്രി​യെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു എ​ഫ്ഐ​ആ​റി​ലെ ആ​രോ​പ​ണം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​റു​ത്ത തു​ണി​കൊ​ണ്ട് മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ല്‍ മു​റു​ക്കി​യെ​ന്ന് എം.​വി. ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍, സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍, മ​ന്ത്രി​യു​ടെ തൊ​ട്ടു​പി​ന്നാ​ലെ ക​രി​നീ​ല സ​ഫാ​രി സ്യൂ​ട്ട് ധ​രി​ച്ച ഒ​രാ​ള്‍ ഓ​ടു​ന്ന​ത് കാ​ണാം. ഇ​ത് മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഓ​ടി​യെ​ത്തു​ന്ന ഗ​ണ്‍​മാ​ന്‍ അ​ഭി​ലാ​ഷാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​ട​ത് സൈ​ബ​ര്‍ വിം​ഗു​ക​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ന്ത്രി​യെ മ​ര്‍​ദി​ച്ചുവെന്ന് പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഗ​ണ്‍​മാ​ന്‍ മ​ന്ത്രി​യെ സു​ര​ക്ഷി​ത​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

മാ​ത്ര​മ​ല്ല, പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ന്ത്രി​ക്ക് അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ളി​ല്‍ എ​വി​ടെ​യും മ​ന്ത്രി​യെ നേ​രി​ട്ട് മ​ര്‍​ദി​ക്കു​ന്ന​തോ ക​ഴു​ത്തി​ന് പി​ടി​ക്കു​ന്ന​തോ കാ​ണാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

വീ​ണാ ജോ​ര്‍​ജി​നെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം വ്യ​ക്ത​മാ​യി​ല്ലെ​ന്ന് റെ​യി​ല്‍​വേ സു​ര​ക്ഷാ​സേ​ന​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു​നേ​രെ ന​ട​ന്ന​ത് ഗു​ണ്ടാ​യി​സ​മാ​ണെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. വ​നി​താ മ​ന്ത്രി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ച​രി​ത്രം കേ​ര​ള​ത്തി​ലി​ല്ല. ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ ക​ഴു​ത്തും കൈ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു​തി​രി​ച്ചു എ​ന്ന പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മ​ത്തി​ന് പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തി​രി​ച്ച​ടി​ച്ചു.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ സ​മീ​പ​ത്തു​പോ​ലും എ​ത്തി​യി​ട്ടി​ല്ലെ​ന്നും റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മം ന​ട​ന്ന​തി​ന് യാ​തൊ​രു തെ​ളി​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ കൈ​യി​ലു​ണ്ടെ​ന്ന് പ​റ​യു​ന്ന പ​രി​ക്ക് ര​ണ്ട് ദി​വ​സം മു​മ്പു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ലും കാ​ണാ​മെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യ​ല്ലാ​ത്ത സ്പീ​ക്ക​ർ ഇ​ത്ത​ര​മൊ​രു ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഇ​തി​നി​ടെ, മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ന​ൽ​കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം, കേ​സി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​ഞ്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

Kerala

മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.

മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്.

ഇ​തു​വ​രെ പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ അ​ടു​ത്ത് ക​റു​ത്ത തു​ണി​യു​മാ​യി എ​ത്തി​യെ​ന്ന രീ​തി​യി​ൽ ഒ​രു വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

Kerala

ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​ൻ, ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണം: ആ​രോ​ഗ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​നാ​യി​രി​ക്കു​മെ​ന്ന് പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

കെ​എ​സ്‍​യു കു​ട്ടി​ക​ൾ മ​ന്ത്രി​യെ തൊ​ട്ടി​ട്ടി​ല്ല. മ​ന്ത്രി​യെ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും പ​രി​യാ​ര​ത്ത് ഓ​പ്പ​റേ​ഷ​ൻ ചെ​യ്താ​ൽ ക​ത്രി​ക കു​ടു​ങ്ങു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​താ​ണ്, ആ​രോ​ഗ്യം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

​'പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ പ​രി​സ​ര​ത്ത് പോ​ലും പോ​യി​ട്ടി​ല്ല, എ​ല്ലാം മു​ഖ്യ​മ​ന്ത്രി-​സ്പീ​ക്ക​ര്‍ തി​ര​ക്ക​ഥ': കെ. ​മു​രളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യമ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ പ​രി​സ​ര​ത്ത് പോ​ലും പോ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രേ ക​യ​ര്‍​ത്തുക​യ​റി അ​വ​രെ അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് മ​ന്ത്രി​യാ​ണ്. പോ​ലീ​സാ​ണ് മ​ന്ത്രി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ന്ന ഒ​രു ദൃ​ശ്യ​വു​മി​ല്ല. ഒ​ന്നാം പ്ലാ​റ്റ്‌ഫോ​മി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​വി​ടെ നി​ന്നു മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മ​ന്ത്രി വ​രു​ന്ന​തുവ​രെ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​നെ ക​ണ്ട ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ ക​ഴു​ത്ത് ഉ​ളു​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മി​ച്ചു​വെ​ന്ന ക​ഥ മ​ന്ത്രി പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍-​സ്പീ​ക്ക​ര്‍ ഷം​സീ​ര്‍ തി​ര​ക്ക​ഥ​യാ​ണ് ഇ​തി​നു പി​ന്നി​ലുള്ള​തെന്നും മുരളീധരൻ പറഞ്ഞു.

Kerala

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം-കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം; പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേരെ ആക്രമണം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രെ കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം- കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം.

കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ​യും പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്‌​ള​ക്‌​സു​ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​രോ​ധി​ക്കു​ന്ന​ത് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ ഉ​ള്‍​പ്പെ​ടെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്കുനേ​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​സി​സി ഓ​ഫീ​സു​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വ​ച്ചു

ന്യൂ​മാ​ഹി: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും മ​ന്ത്രി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​റാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​വ​ച്ചു.

ബുധനാഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഓ​ടി​ട്ട ഓ​ഫീ​സ് മേ​ൽ​ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലു​ക​ൾ ക​ത്തി ന​ശി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു രാ​വി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലി​ൽ​ത്താ​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സി​സി അംഗം രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി വി.​സി. പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ക്ര​മി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം

മാ​ലൂ​ർ: മാ​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം. മാ​ലൂ​ർ പ​ട്ടാ​രി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചു​മ​ർ ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് ജ​ന​ൽ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. നേ​താ​ക്ക​ൾ മാ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

'വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല': ആസൂത്രിത ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ

ആലപ്പുഴ: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വീണാ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ബുധനാഴ്ചയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമായ കടന്നാക്രമണം നടത്താനാണ് ശ്രമം. വി.ഡി. സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെ, ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

Kerala

‌വീ​ണാ ജോ​ർ​ജ് പരിയാരം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ; ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ‌: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ് മ​ന്ത്രി.

ക​ഴു​ത്തി​ലെ ക്ഷ​തം എം​ആ​ർ​ഐ സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് വീ​ണാ ജോ​ർ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ന്ത്രി ചി​കി​ത്സ തേ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വീ​ണാ ജോ​ർ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പി​ന്നാ​ലെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് മ​ന്ത്രി​യെ രാ​ത്രി​യോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​ഴു​ത്തി​ന് ഇ​ടി​ക്കു​ക​യും കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു-​യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ, സി.​എ​ച്ച്. മു​ബാ​സ്, വി.​വി. അ​ക്ഷ​യ്, ബി​തു​ൽ ബാ​ല​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം എ​കെ​ജി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ‌‌‌

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ ഫ്ലാ​ഗ് പോ​സ്റ്റ് ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​നാ​ജ്, ട്ര​ഷ​റ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, സെ​ക്ര​ട്ട​റി അ​ഷ്ക​ർ ക​ണ്ണാ​ടി​പ​റ​മ്പ, ജാ​ബി​ർ, നി​സാം, നി​ഹാ​ൽ ഇ​രി​ക്കൂ​ർ എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വീ​ണ ജോ​ർ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

വീണയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധം; അമ്പലപ്പുഴയിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

അമ്പലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ സംഭവത്തിൽ സിപിഎം പ്രതിഷേധം ആർത്തിരമ്പി. സിപിഎം പ്രവർത്തകർ യുഡിഎഫിന്‍റെ ഫ്ളക്സ് ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു. കരുമാടിയിൽ കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ, കൊടികൾ എന്നിവയാണ് കരുമാടി, അമ്പലപ്പുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ തകർത്തത്.

വിവരമറിഞ്ഞ് കരുമാടിയിലെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ടി. എ. ഹാമിദ് ഉൾപ്പെടെയുള്ള നേതാക്കളുമായി സിപിഎം പ്രവർത്തകർ ഉന്തും തള്ളും നടത്തി. പിന്നീട് നാല് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ അമ്പലപ്പുഴയിൽ സ്വീകരണം നൽകുന്നുണ്ട്. ഇവിടെയും സംഘർഷത്തിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന.

Kerala

വീ​ണാ ജോ​ർ​ജ് ന​ല്ലൊ​രു അ​ഭി​നേ​ത്രി: കെ. ​സു​ധാ​ക​ര​ൻ എം​പി

ക​​​ണ്ണൂ​​​ർ: വീ​​​ണാ ജോ​​​ർ​​​ജ് ന​​​ല്ലൊ​​​രു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​ല്ലെ​​​ങ്കി​​​ലും ന​​​ല്ലൊ​​​രു അ​​​ഭി​​​നേ​​​ത്രി ആ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ച്ചു​​​വെ​​​ന്ന് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ സി​​​പി​​​എം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​യനാ​​​ട​​​ക​​​വു​​​മാ​​​ണ്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ണി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നെ​​​ല്ലാം ആ​​​ക്ര​​​മ​​​ണ​​​വും പ​​​രി​​​ക്കേ​​​റ്റു​​​വെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും യ​​​ഥാ​​​ർ​​​ഥ സം​​​ഭ​​​വ​​​വുമാ​​​യി ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്നും എം​​​പി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​ട്ടു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​രി​​​ൽ​​നി​​​ന്നൊ​​​രു അ​​​ക്ര​​​മപ്ര​​​വൃ​​​ത്തി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ദൃ​​​ക്സാ​​​ക്ഷി മൊ​​​ഴി​​​ക​​​ളും ല​​​ഭ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​യി സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്തം ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഏ​​​തെ​​​ങ്കി​​​ലും ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ദൃ​​​ശ്യം ഉ​​​ണ്ടോ? സി​​​പി​​​എ​​​മ്മി​​​ന്‍റെ കൈ​​​ര​​​ളി ചാ​​​ന​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ചാ​​​ന​​​ലു​​​ക​​​ൾ സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ല്ലോ? ഈ ​​​ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ലും കെ​​​എ​​​സ്‌​​​യു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ഒ​​​രു ദൃ​​​ശ്യ​​​വും വ​​​ന്നി​​​ട്ടി​​​ല്ല.

അ​​​തി​​​നു​​​പ​​​ക​​​രം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രോ​​​ട് അ​​​ങ്ങോ​​​ട്ട് ആ​​​ക്രോ​​​ശി​​​ക്കു​​​ന്ന മ​​​ന്ത്രി​​​യു​​​ടെ ദൃ​​​ശ്യ​​​മാ​​​ണു ള്ള​​​തെ​​​ന്ന് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്തു; കൊ​ടി ക​ത്തി​ച്ചു

കോ​ട്ട​യം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം - ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്ത് കൊ​ടി ക​ത്തി​ച്ചു.

പേ​ട്ട​ക്ക​വ​ല​യി​ൽ വൈ​കി​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടി​മ​രം ത​ക​ർ​ത്ത പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം 50 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ​കെ റോ​ഡി​ലൂ​ടെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ക്ര​മം. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

Kerala

ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതം, എംആര്‍ഐ സ്‌കാനിംഗിന് നിർദേശം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും എംഎംആര്‍ഐ സ്‌കാനിംഗ് നടത്തണമെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ.

ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമാണ് മന്ത്രിയെ ആദ്യം പരിശോധിച്ചത്. കഴുത്തിനേറ്റ് ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് എംആർഐ സ്കാനിംഗ് നടത്തിയുള്ള വിദഗദ്ധ പരിശോധന ആവശ്യമാണെന്ന് നിർദേശിച്ചത്.

മന്ത്രിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Kerala

വീണാ ജോർജിന് പരിക്കേറ്റ സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി ഇടത് സംഘടനകൾ. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കോൺഗ്രസിന്‍റെ ഓഫീസുകൾ ലക്ഷ്യമിട്ടായിരുന്നു പലയിടത്തും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.

കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു.

ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്‌യു പ്രവർത്തകര്‍ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. പിന്നീട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി.

നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസിന്‍റെ രാപ്പകൽ സമര പന്തൽ തകർത്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വി.ഡി. സതീശന്‍റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്‍റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു.

കൊല്ലം പുനലൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോൺഗ്രസിന്‍റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്ലക്സ്‌ ബോർഡുകൾ നശിപ്പിച്ചു.

Kerala

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്‍റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവയ്ക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.

ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്‍റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.

അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Kerala

മോ​ണോ ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പെ​ൺ​കു​ട്ടി​യു​ടെ അ​തേ അ​ഭി​ന​യ പാ​ട​വം: അ​ലോ​ഷ്യ​സ് സേ​വ്യ​ർ

കോ​ഴി​ക്കോ​ട്: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ.

മൈ​ല​പ്ര ബ​ഥ​നി സ്കൂ​ളി​ലെ മോ​ണോ ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​ന​യ പാ​ട​വ​ത്തോ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും വീ​ണാ ജോ​ർ​ജ് ക​ണ്ണൂ​രി​ൽ അ​ഭി​ന​യി​ച്ചു ത​ക​ർ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

വ്യാ​ജ വാ​ർ​ത്ത​ക​ൾ കൊ​ണ്ട് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ കൊ​ത്തി​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യു​മാ​യി ചെ​ന്നു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. നാ​ലോ അ​ഞ്ചോ പ്ര​തി​ഷേ​ധ​ക്കാ​രെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി​ക്ക് സം​രം​ക്ഷ​ണം ഒ​രു​ക്കി​യ​ത് 25 ഓ​ളം പോ​ലീ​സു​കാ​രാ​ണ്. മ​ന്ത്രി​ക്ക​രി​കി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ​ത്താ​തി​രി​ക്കാ​ൻ പോ​ലീ​സു​കാ​ർ ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ആ​ക്രോ​ശി​ച്ചെ​ത്തി​യ​ത് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി അ​സ​ഭ്യം പ​റ​ഞ്ഞു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ക്കേ​റ്റ​താ​യി ര​ണ്ട് ദി​വ​സം മു​മ്പ് ന​ട​ന്ന ദേ​ശാ​ഭി​മാ​നി​യു​ടെ പ​രി​പാ​ടി​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലും മ​ന്ത്രി​യു​ടെ കൈ​യി​ൽ ആ ​പ​രി​ക്കു​ണ്ട്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തി​ട്ട​ല്ല മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ​ത്. കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന ഏ​തെ​ങ്കി​ലും ദൃ​ശ്യ​മു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Kerala

ഷംസീർ എന്തൊരു മനുഷ്യനാണ്; ആരോഗ്യമന്ത്രിയെ പരിഹസിച്ച്, സ്പീക്കറെ ട്രോളി ശബരിനാഥ്

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കറ്റേ സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ ട്രോളി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥ്.

"എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ എ.എൻ. ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ്. റെയിൽവേ സ്റ്റേഷനിൽ തന്‍റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്.' എന്ന് ശബരിനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ഗുരുതര പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.

Kerala

ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം; ദേഹോപദ്രവം ഉണ്ടായിട്ടില്ലെന്ന് കെഎസ്‌യു

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കൈയേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി. ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്ന് ഫര്‍ഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്‍റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി. ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.

പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫർഹാൻ വ്യക്തമാക്കി.

Kerala

ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണത്തെ സമരമായി കാണാനാവില്ല: മന്ത്രി വാസവൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ കെഎസ്‌യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി.എൻ. വാസവൻ.

ലോകത്തിന്‍റെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിന്‍റെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിന്‍റെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിന്‍റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.

സ്ത്രീയായ ഒരു പൊതുപ്രവർത്തകയ്ക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവിന്‍റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല.

കേരളത്തിന്‍റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്‍റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും വാസവൻ പറഞ്ഞു.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഈ ​ധാ​ർ​മി​ക ക​ണ്ടി​ല്ല​ല്ലോ: അ​ടൂ​ർ പ്ര​കാ​ശ്

തിരുവനന്തപുരം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ള്‍ ഈ ​ധാ​ര്‍​മി​ക​ത​യൊ​ന്നും ക​ണ്ടി​ല്ല​ല്ലോ എ​ന്നും സി​പി​എ​മ്മി​ന്‍റെ ഈ ​ധാ​ര്‍​മി​ക​ത തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ക്ക​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ക​ല്ലെ​റി​ഞ്ഞ് അ​ദ്ദേ​ത്തി​ന്‍റെ നെ​റ്റി മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നും ഈ ​ധാ​ര്‍​മി​ക​ത ക​ണ്ടി​ല്ല​ല്ലോ. ഉ​മ്മ​ന്‍​ചാ​ണ്ടി കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന സ​മ​യ​ത്ത് ഈ ​ധാ​ര്‍​മി​ക​ത ആ​ര്‍​ക്കും ഇ​ല്ലാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ധാ​ര്‍​മി​ക​ത കൂ​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും ചെ​യ്യി​ക്കാ​നു​മു​ള്ള ജോ​ലി​യ​ല്ല ഉ​ള്ള​ത്. അ​ദ്ദേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ജ​ന​ങ്ങ​ളു​ടെ മ​ന​സ് ക​ണ്ട​റി​ഞ്ഞ്, ഭ​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു​കൊ​ണ്ട് മു​മ്പോ​ട്ട് പോ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണു​ള്ള​ത്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി, ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ഒ​രു വ​ലി​യ മു​ന്നേ​റ്റം കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ള​മു​ണ്ടാ​കു​ന്നു. അ​താ​ണ് സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​ര്‍ ഇ​തി​നെ​തി​രെ ശ​ബ്ദി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ഇ​പ്പോ​ള്‍ പ​റ്റു​ന്നി​ല്ല. ഏ​താ​യാ​ലും ഞ​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ട്ടെ – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം: ആരോഗ്യമന്ത്രിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും വാർത്താമാധ്യങ്ങളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്‌യുകാർ പ്രതിഷേധം നടത്തിയെന്നത് ശരിയാണ്. എന്നാൽ ആരോഗ്യമന്ത്രിയുടെ അടുത്ത് പോലും ഒരാളും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകരാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. മൂപ്പതിലധികം പോലീസുകാരും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകരുടെ അടുത്തേയ്ക്ക് ചെല്ലുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ത്.

സംഭവത്തിൽ കെഎസ്‌യുവിന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ഇതുവരെ കിട്ടിയിരിക്കുന്ന ദൃശ്യങ്ങൾ വച്ച് ആരും അവരുടെ അടുത്തേയ്ക്ക് പോയിട്ടില്ല. കരിങ്കൊടി കാട്ടി ഇനിയും പ്രതിഷേധിക്കും. ഉമ്മൻ ചാണ്ടിക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ഒരു ചിത്രം ഏതെങ്കിലും വാർത്താമാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ആരെങ്കിലും മന്ത്രിയെ ആക്രമിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുമായിരുന്നു.

പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കാനാണ് ഭരണപക്ഷത്തിന്‍റെ നീക്കമെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ തനിക്കെതിരെ ആരും പ്രതിഷിച്ചോട്ടെയെന്ന് സതീശൻ മറുപടി പറയുകയും ചെയ്തു. താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യ രംഗത്തെ ഇങ്ങനെ ആക്കിയത് താനണല്ലോ എന്നും സതീശൻ പരിഹസിച്ചു.

Kerala

'ക​ന​ഗോ​ലു സി​ദ്ധാ​ന്തം' മു​ൻ​നി​ർ​ത്തി ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണ് യു​ഡി​എ​ഫി​ന്: എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് നേ​രെ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധം ക്രൂ​ര​വും ആ​സൂ​ത്രി​ത​വു​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും ഒ​രു വ​നി​താ മ​ന്ത്രി​ക്കു നേ​രെ ഇ​ത്ത​ര​മൊ​രു ഹീ​ന​മാ​യ ആ​ക്ര​മ​ണം കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം ബി​ജെ​പി​യും യൂ​ത്ത് കോ​ൺ​ഗ്ര​സും മു​സ്‌​ലീം ലീ​ഗും കെ​എ​സ്‌​യു​വു​മെ​ല്ലാം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത് ഈ ​അ​ക്ര​മം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന​തി​ന് തെ​ളി​വാ​ണ്.

രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​ർ ക്രി​മി​ന​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. ആ​രെ​യും അ​ക്ര​മി​ക്കാ​മെ​ന്നും എ​ന്ത് ക്രൂ​ര​ത​യും ചെ​യ്യാ​മെ​ന്നു​മു​ള്ള "ക​ന​ഗോ​ലു സി​ദ്ധാ​ന്തം' മു​ൻ​നി​ർ​ത്തി ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കോ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​നോ ക​ഴി​യി​ല്ലാ​ത്ത​വ​ർ വം​ശ​ഹ​ത്യ​യു​ടെ​യും ക്രി​മി​ന​ലി​സ​ത്തി​ന്‍റെ​യും വ​ഴി തേ​ടു​ക​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Kerala

പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ സാധിച്ചത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ കരിങ്കൊടി പ്രതിഷേധം തടയാൻ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന കണ്ടു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്.സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​ണം കോ​ൺ​ഗ്ര​സി​ന്‍റെ ഹീ​ന രാ​ഷ്ട്രീ​യം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​രി​ൽ ഉ​ണ്ടാ​യ കെ​എ​സ്‌​യു ആ​ക്ര​മ​ണം കോ​ൺ​ഗ്ര​സി​ന്‍റെ ഹീ​ന രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​വി​ടെ ഉ​ണ്ടാ​യ​ത് ഏ​തെ​ങ്കി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ല്ല, ഒ​രു​കൂ​ട്ടം അ​ക്ര​മി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് മ​ന്ത്രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​മേ​ഖ​ല​യാ​ണ് കേ​ര​ള​ത്തി​ലേ​ത്. അ​ത് എ​ല്ലാ ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ളും അം​ഗീ​ക​രി​ച്ച​തും ആ​ണ്. എ​ന്നി​ട്ടും ചി​ല സം​ഭ​വ​ങ്ങ​ൾ പ​ർ​വ​തീ​ക​രി​ച്ച് അ​തി​ൽ ഒ​രു​ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നെ രാ​ഷ്ട്രീ​യ​മാ​യി​ട്ട​ല്ല, രാ​ഷ്ട്രീ​യ ആ​ഭാ​സം ആ​യി​ട്ടാ​ണ് കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

കെ​എ​സ്‌​യുവിന്‍റെ കരിങ്കൊടി സമരത്തിനിടെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പ​രി​ക്ക്; ആശുപത്രിയിലേക്കു മാറ്റി

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

District News

ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ സം​ഘ​ടി​ത ശ്ര​മ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്.കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഒ​പി ആ​ൻ​ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന വി​ദേ​ശ കു​ത്ത​ക​മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​ചാ​ര​ണം മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വീ​ണാ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ മി​ക്ക​വ​യും വി​ദേ​ശ ക​മ്പ​നി​ക​ൾ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. വി​ദേ​ശ​ത്ത് ആ​ശു​പ​ത്രി​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള​ല്ല മ​റി​ച്ച് മ​രു​ന്ന് ക​മ്പ​നി​ക​ളാ​ണ് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 80ളം 90 ​ഉം ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു കി​ട​ക്ക​ക്ക് ഒ​ന്ന​ര​കോ​ടി വി​ല ന​ൽ​കി​യ ഇ​ത്ത​രം ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​രു കി​ട​ക്ക​ക​ൾ​ക്ക് 2.5 കോ​ടി വ​രെ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ട​ക്കി​യ പ​ണം തി​രി​കെ​പ്പി​ടി​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല ത​ക​ര​ണം. ഇ​തു മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​ജെ. റീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത അ​ജ​യ​കു​മാ​ർ, ഡി​എം​ഒ ഡോ.​എ​ൽ.​അ​നി​താ കു​മാ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​നി​ധീ​ഷ് ഐ​സ​ക് സാ​മു​വേ​ൽ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

അ​ന്താ​രാ​ഷ്‌​ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച

ക​ണ്ണൂ​ര്‍: അ​ന്താ​രാ​ഷ്‌​ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ക​ണ്ണൂ​ര്‍ ക​ല്യാ​ട് ഐ​ആ​ര്‍​ഐ​എ കാ​മ്പ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, കെ. ​സു​ധാ​ക​ര​ന്‍ എം​പി, എം.​വി. ഗോ​വി​ന്ദ​ന്‍ എം​എ​ല്‍​എ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യു​ടെ ത​ന​ത് വൈ​ദ്യ​ശാ​സ്ത്ര​മാ​യ ആ​യു​ര്‍​വേ​ദ​ത്തെ തെ​ളി​വ​ധി​ഷ്ഠി​ത​മാ​ക്കി ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

300 ഏ​ക്ക​റി​ലാ​യി 200 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 100 കി​ട​ക്ക​ക​ളു​ള്ള ഗ​വേ​ഷ​ണ ആ​ശു​പ​ത്രി, ഔ​ഷ​ധ​സ​സ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം, ന​ഴ്സ​റി, താ​ളി​യോ​ല പ​ഠ​ന കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ജ്ജ​മാക്കിയി​രി​ക്കു​ന്ന​ത്.

കാ​ൻ​സ​ർ ഗ​വേ​ഷ​ണ​ത്തി​നും വാ​ർ​ധ​ക്യ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ചി​കി​ത്സ​യ്ക്കു​മാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Kerala

'ആരോ​ഗ്യമന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു; പാർട്ടി പ്രതിരോധിക്കും': സജി ചെറിയാൻ

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.

വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

Kerala

സു​ര​ക്ഷ​യ്ക്ക് പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും: വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം വീ​ണാ ജോ​ര്‍​ജ് ത​ള്ളി. ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഓ​ടു​ന്ന ആ​ള​ല്ല​താ​ൻ. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​കും. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​പി​ഴ​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ശ​ബ്ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നോ​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

Latest News

Corehub Up