x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ടി​വി​യി​ലും കാ​ണാം! 'ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ർ ടി​വി' ഇ​ന്ത്യ​യി​ൽ എ​ത്തു​ന്നു!

ടെക് ഡെസ്ക്
Published: November 28, 2026 01:26 PM IST | Updated: November 28, 2026 01:26 PM IST

മും​ബൈ: ഫോ​ണി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സും സ്റ്റോ​റി​ക​ളും ഇ​നി കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം വ​ലി​യ സ്ക്രീ​നി​ൽ ആ​സ്വ​ദി​ക്കാം. ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി 'ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ർ ടി​വി' ആ​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി മെ​റ്റ പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 27ന് ​മും​ബൈ​യി​ൽ ന​ട​ന്ന മെ​റ്റ​യു​ടെ വാ​ർ​ഷി​ക ക്രി​യേ​റ്റ​ർ ഇ​വ​ന്‍റാ​യ ഹൗ​സ് ഓ​ഫ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വെ​ച്ചാ​ണ് ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഫോ​ൺ കൈ​മാ​റി വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​തി​ന് പ​ക​രം, എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചി​രു​ന്ന് റീ​ൽ​സ് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​ന്ത്യ​യി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​യി തു​ട​ങ്ങും. ആ​പ്പി​ൾ ടി​വി , ആ​മ​സോ​ൺ ഫ​യ​ർ ടി​വി, ഗൂ​ഗി​ൾ ടി​വി എ​ന്നി​വ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത മോ​ഡ​ലു​ക​ളി​ലാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ക.

ഒ​രു ടി​വി​യി​ൽ ത​ന്നെ അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ൾ വ​രെ ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​തി​ലൂ​ടെ വീ​ട്ടി​ലെ ഓ​രോ അം​ഗ​ത്തി​നും അ​വ​ര​വ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള റീ​ൽ​സു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, ടി​വി​യി​ൽ കാ​ണു​ന്ന​തി​നാ​യി മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നും സാ​ധി​ക്കും.

മൊ​ബൈ​ലി​ൽ സ്ക്രോ​ൾ ചെ​യ്യു​ന്ന​തി​ന് പ​ക​രം, ടി​വി റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് ആ​പ്പ് നി​യ​ന്ത്രി​ക്കാം. റീ​ൽ​സു​ക​ൾ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ത​നി​യെ പ്ലേ ​ആ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ, ട്രെ​ൻ​ഡിം​ഗ് ക​ണ്ട​ന്റു​ക​ൾ, ഫോ​ളോ ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി റീ​ൽ​സു​ക​ളെ വി​വി​ധ ചാ​ന​ലു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി തി​ര​ശ്ചീ​ന​മാ​യ റീ​ൽ​സു​ക​ൾ വ​ലി​യ സ്ക്രീ​നി​ൽ പൂ​ർ​ണ​രൂ​പ​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ഫോ​ട്ടോ​ക​ളും ക​റൗ​സ​ൽ പോ​സ്റ്റു​ക​ളും ബ്രൗ​സ് ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ട്.

ഒ​രേ വൈ-​ഫൈ നെ​റ്റ്‌​വ​ർ​ക്കി​ൽ ക​ണ​ക്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, ഫോ​ണി​ൽ കാ​ണു​ന്ന റീ​ൽ​സു​ക​ൾ നേ​രി​ട്ട് ടി​വി​യി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്ത് കാ​ണാ​നും സാ​ധി​ക്കും.​സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തും അ​വ​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ​തു​മാ​യ വീ​ഡി​യോ​ക​ൾ ഒ​രു​മി​ച്ച് കാ​ണാ​ൻ ഈ ​ടാ​ബ് സ​ഹാ​യി​ക്കും.

കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​രു​ന്ന് കാ​ണു​ന്ന പ്ലാ​റ്റ്‌​ഫോം ആ​യ​തി​നാ​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് മെ​റ്റ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ആ​പ്പി​ൽ അ​ടു​ത്തി​ടെ കൊ​ണ്ടു​വ​ന്ന '13+ ക​ണ്ട​ന്‍റ് റേ​റ്റിം​ഗ്' സം​വി​ധാ​നം ടി​വി ആ​പ്പി​ലും ബാ​ധ​ക​മാ​യി​രി​ക്കും.

കൗ​മാ​ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്കു​ള്ള നി​ല​വി​ലെ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ടി​വി​യി​ലും തു​ട​രും. 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും പ്ര​ഫൈ​ലു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. കൂ​ടാ​തെ, ടി​വി​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം കാ​ണു​ന്ന സ​മ​യ​വും കൗ​മാ​ര​ക്കാ​രു​ടെ ആ​കെ സ്ക്രീ​ൻ ടൈം ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും, സ​മ​യം ക​ഴി​യു​മ്പോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യും.

Instagram now works on TV in India, lets you watch Reels with family and  friends on big screen - India Today

 

 

Tags : instagramfortv instagram instagramaccount instagramtv reelswithfamily india

Recent News

Corehub Up