പ്രതീകാത്മക ചിത്രം
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പച്ചപ്പു നിറഞ്ഞ മലനിരകളും കായലോര ഭംഗിയും ഒരേപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഒരു യാത്ര പോയാലോ?
ചരിത്രമുറങ്ങുന്ന കൊച്ചി
വിദേശ സംസ്കാരങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന ഡച്ച് പാലസ്, ജൂത സിനഗോഗ്, ജൂത തെരുവ്, സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്താക്രൂസ് ബസിലിക്ക, ചൈനീസ് വലകൾ എന്നിവ സന്ദർശിച്ച് അറബികടലിന്റെ റാണിയായ കൊച്ചിയിലെ പ്രധാന കാഴ്ചകൾ കാണാം
മൂന്നാറിന്റെ മടിത്തട്ടിലേക്ക്
യാത്രയിലുടനീളം മനോഹരമായ വെള്ളചാട്ടങ്ങളും പ്രകൃതിഭംഗിയും ആസ്വദിക്കാം.1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ പ്രധാന കാഴ്ചകളായ മാട്ടുപെട്ടി ഡാം, കുണ്ടള ലേക്ക്, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കാം. അപൂർവമായ നീലഗിരി താർ മലയാടുകളെ കാണാൻ രാജമല സന്ദർശിക്കാം.
തേക്കടിയുടെ വന്യസൗന്ദര്യം
മൂന്നാറിൽ നിന്ന് നാല്മണിക്കൂർ യാത്ര ചെയ്താൽ ലോകപ്രശസ്തമായ തേക്കടി വന്യജീവി സങ്കേതത്തിൽ എത്തിച്ചേരാം. 1978ൽ കടുവ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച പെരിയാർ വന്യജീവി സങ്കേതം സഞ്ചാരികൾക്ക് പുതിയൊരു അനുഭവമായിരിക്കും. പെരിയാർ തടാകത്തിലെ ബോട്ടിഗ്, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവ ഇവിടെ ആസ്വദിക്കാം.
ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര
കേരള യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായ ഹൗസ്ബോട്ട് ക്രൂസ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. നെൽപാടങ്ങളും ഗ്രാമീണ ജീവിതവും തെങ്ങിൻതോപ്പുകളും കണ്ടുള്ള യാത്രമനോഹരമാണ് .കുമരകം പക്ഷി സങ്കേതത്തിൽ എത്തിയാൽ ദേശാടന പക്ഷികളെ കാണാം . വൈകുന്നേരത്തെ ബോട്ട് സഫാരിയാണ് ഹൈലൈറ്റ്. സ്ത്രീകൾക്കും കുടുംബത്തിനും സുരക്ഷിതമായ ബോട്ട് സർവീസുകൾ ഉണ്ട്.എന്ത് കഴിക്കും? എന്ന ചിന്ത വേണ്ട.വാഴയിലയിൽ പൊള്ളിച്ച കരിമീൻ , താറാവ് റോസ്റ്റ്, തേങ്ങാപാലിൽ ഉണ്ടാക്കിയ അപ്പം ഇതൊക്കെ കിട്ടും.
കോവളത്തിന്റെ കടൽത്തീരത്തേക്ക്
ഇന്ത്യയിലെ പ്രമുഖ ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നായ കോവളം ബീച്ചിൽ സായാഹ്നം ആസ്വദിക്കാം. മനോഹരമായ സൂര്യാസ്തമയവും കടൽകാഴ്ചകളും കാണാം.
കന്യാകുമാരി സന്ദർശനം
പത്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം, കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മണ്ഡപം, ത്രിവേണി സംഗമം എന്നിവ സന്ദർശിക്കാം. വൈകുന്നേരം സൂര്യാസ്തമയവും കാണാം.ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള മനോഹരമായ ഓർമ്മകളുമായി മനസ് നിറഞ്ഞ് മടങ്ങാം
മറക്കാനാവാത്ത കാഴ്ചകളുമായി ഒരു യാത്ര
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പച്ചപ്പു നിറഞ്ഞ മലനിരകളും കായലോര ഭംഗിയും ഒരേപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഒരു യാത്ര പോയാലോ? കൊച്ചിയിൽ തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന ഈ യാത്ര ഓരോ സഞ്ചാരിയുടെയും മനസിൽ എന്നും മായാത്ത ഓർമ്മകൾ സമ്മാനിക്കും.
ചരിത്രമുറങ്ങുന്ന കൊച്ചി
വിദേശ സംസ്കാരങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന ഡച്ച് പാലസ്, ജൂത സിനഗോഗ്, ജൂത തെരുവ്, സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്താക്രൂസ് ബസിലിക്ക, ചൈനീസ് വലകൾ എന്നിവ സന്ദർശിച്ച് അറബികടലിന്റെ റാണിയായ കൊച്ചിയിലെ പ്രധാന കാഴ്ചകൾ കാണാം
മൂന്നാറിന്റെ മടിത്തട്ടിലേക്ക്
യാത്രയിലുടനീളം മനോഹരമായ വെള്ളചാട്ടങ്ങളും പ്രകൃതിഭംഗിയും ആസ്വദിക്കാം.1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ പ്രധാന കാഴ്ചകളായ മാട്ടുപെട്ടി ഡാം, കുണ്ടള ലേക്ക്, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കാം. അപൂർവമായ നീലഗിരി താർ മലയാടുകളെ കാണാൻ രാജമല സന്ദർശിക്കാം.
തേക്കടിയുടെ വന്യസൗന്ദര്യം
മൂന്നാറിൽ നിന്ന് നാല്മണിക്കൂർ യാത്ര ചെയ്താൽ ലോകപ്രശസ്തമായ തേക്കടി വന്യജീവി സങ്കേതത്തിൽ എത്തിച്ചേരാം. 1978ൽ കടുവ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച പെരിയാർ വന്യജീവി സങ്കേതം സഞ്ചാരികൾക്ക് പുതിയൊരു അനുഭവമായിരിക്കും. പെരിയാർ തടാകത്തിലെ ബോട്ടിഗ്, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവ ഇവിടെ ആസ്വദിക്കാം.
ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര
കേരള യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായ ഹൗസ്ബോട്ട് ക്രൂസ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. നെൽപാടങ്ങളും ഗ്രാമീണ ജീവിതവും തെങ്ങിൻതോപ്പുകളും കണ്ടുള്ള യാത്രമനോഹരമാണ് .കുമരകം പക്ഷി സങ്കേതത്തിൽ എത്തിയാൽ ദേശാടന പക്ഷികളെ കാണാം . വൈകുന്നേരത്തെ ബോട്ട് സഫാരിയാണ് ഹൈലൈറ്റ്. സ്ത്രീകൾക്കും കുടുംബത്തിനും സുരക്ഷിതമായ ബോട്ട് സർവീസുകൾ ഉണ്ട്.എന്ത് കഴിക്കും? എന്ന ചിന്ത വേണ്ട.വാഴയിലയിൽ പൊള്ളിച്ച കരിമീൻ , താറാവ് റോസ്റ്റ്, തേങ്ങാപാലിൽ ഉണ്ടാക്കിയ അപ്പം ഇതൊക്കെ കിട്ടും.
കോവളത്തിന്റെ കടൽത്തീരത്തേക്ക്
ഇന്ത്യയിലെ പ്രമുഖ ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നായ കോവളം ബീച്ചിൽ സായാഹ്നം ആസ്വദിക്കാം. മനോഹരമായ സൂര്യാസ്തമയവും കടൽകാഴ്ചകളും കാണാം.
കന്യാകുമാരി സന്ദർശനം
പത്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം, കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മണ്ഡപം, ത്രിവേണി സംഗമം എന്നിവ സന്ദർശിക്കാം. വൈകുന്നേരം സൂര്യാസ്തമയവും കാണാം.ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള മനോഹരമായ ഓർമ്മകളുമായി മനസ് നിറഞ്ഞ് മടങ്ങാം.