നിർത്താതെ 221 തവണ കാൽപ്പന്ത് കാലിലിട്ട് അമ്മാനമാടി ഏഴുവയസുകാരൻ
Friday, January 18, 2019 3:49 PM IST
തുടർച്ചയായി 221 പ്രാവശ്യം ഫുട്ബോൾ പന്ത് കാലിൽ തട്ടിക്കളിച്ച പാക്കിസ്ഥാൻ സ്വദേശിയായ ഒരു ബാലനാണ് വാർത്തകളിൽ താരം. വെറും ഏഴ് വയസ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പ്രകടനം പ്രഫഷണൽ കളിക്കാരെ വെല്ലും വിധമാണെന്ന് യാതൊരു തർക്കവുമില്ല.
ബലുചിസ്ഥാനിലെ ഡുക്കി ജില്ലയിൽ താമസിക്കുന്ന ഈ കുട്ടിയുടെ പേര് എസ്സാ ഉൾഹ്ഖാൻ മെലാസായ് എന്നാണ്. ഏകദേശം രണ്ടു മിനിട്ടിലധികം മാത്രം സമയമെടുത്താണ് ഈ ബാലൻ കാലിൽ പന്തിട്ട് തട്ടിക്കളിച്ചത്.
എസ്സായുടെ അമ്മാവനായ നസർ കുശാൽ ഖാനാണ് ഈ മനോഹരദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം പങ്കുവച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.