കോ​വി​ഡ് വാ​ക്സി​ൻ; മാ​ർ​ഗ​ര​റ്റ് മുത്തശ്ശിക്ക് 91-ാം പി​റ​ന്നാ​ളി​നു മു​ന്നേ കി​ട്ടി​യ സ​മ്മാ​നം
ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക് വാ​ക്സി​ൻ ബ്രി​ട്ട​നി​ലെ ജ​ന​ങ്ങ​ളി​ൽ കു​ത്തി​വ​ച്ചു തു​ട​ങ്ങി. തൊ​ണ്ണൂ​റു​കാ​രി മാ​ർ​ഗ​ര​റ്റ് കീ​നാ​ൻ ആ​ണ് ആ​ദ്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. സെ​ൻ​ട്ര​ൽ ഇം​ഗ്ല​ണ്ടി​ലെ കോ​ൺ​വെ​ൻ​ട്രി​യി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​നി ന​ഴ്സ് മേ ​പാ​ർ​സ​ൺ​സ് ആ​ണ് കു​ത്തി​വ​യ്പു ന​ൽ​കി​യ​ത്.

തൊ​ണ്ണൂ​റ്റൊ​ന്നാം പി​റ​ന്നാ​ളി​ന് ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ ല​ഭി​ച്ച കു​ത്തി​വ​യ്പ് അ​ല്പം നേ​ര​ത്തേ ല​ഭി​ച്ച പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണെ​ന്ന് മാ​ർ​ഗ​ര​റ്റ് അ​മ്മൂ​മ്മ പ്ര​തി​ക​രി​ച്ചു. ആ​ദ്യ​മാ​യി വാ​ക്സി​ൻ ല​ഭി​ച്ച വ്യ​ക്തി​യെ​ന്ന​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ർ​വി​ക്‌​ഷെ​യ​റി​ൽ വി​ല്യം ഷേ​ക്സ്പി​യ​ർ എ​ന്ന​യാ​ളാ​ണ് ര​ണ്ടാ​മ​തു വാ​ക്സി​ൻ സ്വീ​ക​രി​ച്ച വ്യ​ക്തി​യെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​നി​ൽ വ​യോ​ധി​ക​ർ​ക്കാ​ണു മു​ൻ​ഗ​ണ​ന​യെ​ന്നു ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.