സുരക്ഷിത യാത്രയ്ക്കായി വിമാനത്തിന്റെ എഞ്ചിനിൽ നാണയത്തുട്ട് നിക്ഷേപിച്ചു; യാത്രികൻ പിടിയിൽ
Thursday, April 4, 2019 11:50 AM IST
സുരക്ഷിത വിമാനയാത്രയ്ക്കായി വിമാനത്തിന്റെ എഞ്ചിനുള്ളിൽ നാണയത്തുട്ട് നിക്ഷേപിച്ച യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള തിയാൻഹി ഇന്റർനാഷണൽ എയർപോർട്ടിലാണ് ഏറെ അമ്പരപ്പുണർത്തിയ സംഭവം അരങ്ങേറിയത്.
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം വിമാനത്തിനുള്ളിൽ പ്രവേശിച്ച ഇദ്ദേഹം വിമാനത്തിന്റെ എഞ്ചിനുള്ളിലേക്ക് മൂന്ന് നാണയ തുട്ടുകൾ നിക്ഷേപിക്കുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ പിടികൂടുകയും ചെയ്തു.
101 യാത്രികരുമായി പുറപ്പെടാനൊരുങ്ങിയ ഹയ്നാൻ 7783 എന്ന വിമാനം 40 മിനിട്ട് വൈകിയാണ് പുറപ്പെട്ടത്. പിന്നീട് പോലീസുദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് സുരക്ഷിത യാത്രയ്ക്കായി ആണ് താൻ ഇപ്രകാരം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞത്. ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുൻപും സമാനരീതിയിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.