രാഹുലിന് ജന്മദിനാശംസകൾ നേർന്ന് അമൂലിന്റെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Wednesday, June 19, 2019 7:57 PM IST
49-ാം ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വ്യത്യസ്തമായ വീഡിയോ ആശംസയുമായി അമൂല്‍. അമൂലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ജന്മദിനാശംസകള് നേര്‍ന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. HappyBirthdayRahulGandhi എന്ന ഹാഷ്ടാഗിലായിരുന്നു ആശംസകള്‍ നേര്‍ന്നത്.
വയനാട് എംപിയായ രാഹുല്‍ ഗാന്ധിയെ കുറിച്ചും വീഡിയോയുടെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, നരേന്ദ്ര മോദി തുടങ്ങിയവരും വീഡിയോയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. "ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനത്തില് എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ'- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
രാഹുല്‍ ഗാന്ധി രാജ്യത്തെ സ്വാധീനിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോയുമായാണ് കോണ്‍ഗ്രസ് രാഹുലിന്റെ പിറന്നാൾ ആഘോഷിച്ചത്.