നീ ​എ​ന്‍റെ വീ​ഡി​യോ എ​ടു​ക്കു​വോ?; ബി​ബി​സി​യു​ടെ കാ​മ​റ​മാ​ന് ആ​ടി​ന്‍റെ വ​ക ഇ​ടി
ഇം​ഗ്ല​ണ്ടി​ലെ വൈ​റ്റ്ഷെ​യ​റി​ലു​ള്ള ലോം​ഗ്ലീ​റ്റ് എ​സ്റ്റേ​റ്റ് ആ​ൻ​ഡ് സ​ഫാ​രി പാ​ർ​ക്കി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ ബി​ബി​സി​യു​ടെ കാ​മ​റാ​മാ​നെ ആ​ട് ആ​ക്ര​മി​ച്ചു. ചാ​ന​ലി​ലെ ഒ​രു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​മ​റാ​മാ​നും റി​പ്പോ​ർ​ട്ട​റും ഇ​വി​ടെ എ​ത്തി​യ​ത്.

ആ​ഫ്രി​ക്ക​യി​ൽ നി​ന്നും ഇ​വി​ടെ കൊ​ണ്ടു വ​ന്ന കാ​മ​റൂ​ണ്‍ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ടി​നെ​ക്കു​റി​ച്ച് പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി റി​പ്പോ​ർ​ട്ട​റോ​ട് വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം കാ​മ​റാ​മാ​നു നേ​രെ തി​രി​ഞ്ഞ ആ​ട് പെ​ട്ട​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ദ്ദേ​ഹം നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന് നി​സാ​ര പ​രി​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.