ഇ​തൊ​ക്കെ നി​സാ​രം! കു​പ്പി​യു​ടെ അ​ട​പ്പ് പു​ഷ്പം പോ​ലെ തു​റ​ക്കു​ന്ന തേ​നീ​ച്ച​ക​ള്‍
Saturday, May 29, 2021 6:07 PM IST
തേ​നീ​ച്ച​ക​ള്‍ അ​ല്ലെ​ങ്കി​ലും നി​സാ​ര​ക്കാ​രൊ​ന്നു​മ​ല്ല. ന​ല്ല ക​ഠി​നാ​ധ്വാ​നി​ക​ളാ​ണെ​ന്നാ​ണ് അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ണം.​അ​ത് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ തേ​നീ​ച്ച​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍.​ഒ​രു ശീ​ത​ള​പാ​നീ​യ കു​പ്പി​യു​ടെ അ​ട​പ്പ് തു​റ​ക്കു​ന്ന തേ​നീ​ച്ച​ക​ളാ​ണ് ഈ ​ഹീ​റോ​ക​ള്‍.​

തേ​നീ​ച്ച​ക​ള്‍ ഒ​രു കു​പ്പി​യു​ടെ അ​ട​പ്പ് തു​റ​ക്കു​ക​യോ എ​ന്ന് അ​തി​ശ​യ​പ്പെ​ടേ​ണ്ട.​ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഈ ​സം​ശ​യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കും. അ​ട​പ്പി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ച തേ​നീ​ച്ച​ക​ള്‍ പ​തി​യെ തി​രി​ച്ചു തി​രി​ച്ച് അ​ട​പ്പ് തു​റ​ക്കു​ന്ന​തും അ​ത് താ​ഴേ​ക്കി​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍.​

ശീ​ത​ള​പാ​നീ​യം കു​ടി​ക്കാ​നി​റ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് ചെ​റു പ്രാ​ണി​ക​ളു​ടെ ക​ഴി​വി​ല്‍ അ​ത്ഭു​തം പ്ര​ക​ടി​പ്പി​ക്കു​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ഇ​തി​നു താ​ഴെ​യെ​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.