കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ മൂ​ര്‍​ഖ​നു​മാ​യി പോ​ര​ടി​ച്ച് അ​ണ്ണാ​ന്‍
കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കു​വാ​ന്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പു​മാ​യി പോ​ര​ടി​ക്കു​ന്ന അ​മ്മ അ​ണ്ണാ​ന്‍റ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ക്രു​ഗ​ര്‍ ദേ​ശി​യ പാ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ സ​ഫാ​രി ഗൈ​ഡാ​യ ഡേ​വ് പ്യൂ​സെ എ​ന്ന​യാ​ളാ​ണ് പ​ക​ര്‍​ത്തി​യ​ത്.

കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ക്ക​ലെ​ത്തു​വാ​ന്‍ അ​നു​വ​ദി​ക്കാ​തെ അ​മ്മ അ​ണ്ണാ​ന്‍ പാ​മ്പി​നെ ആ​ഞ്ഞ് കൊ​ത്തു​ന്നു​ണ്ട്. പാ​മ്പി​ന് പി​ടി​കൊ​ടു​ക്കാ​തെ അ​സാ​ധ്യ മെ​യ് വ​ഴ​ക്ക​ത്തോ​ടെ​യാ​ണ് അ​ണ്ണാ​ന്‍ ഒ​ഴി​ഞ്ഞു മാ​റു​ന്ന​ത്. ഒ​ടു​വി​ല്‍ അ​ണ്ണാ​ന്‍റെ പ്ര​തി​രോ​ധ​ത്തെ പി​ടി​ച്ചു നി​ല്‍​ക്കു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന മൂ​ര്‍​ഖ​ന്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.