മിന്നുകെട്ടിനു പിന്നാലെ വധൂവരന്മാർ ഗാനമേളവേദിയിൽ
Wednesday, August 30, 2023 2:31 PM IST
മിന്നുകെട്ടിനു പിന്നാലെ ഗാനമേള വേദിയിലെത്തി മധുരശബ്ദത്തിൽ പാടി വധുവും തബലയിൽ വിസ്മയം തീർത്ത് വരനും.

വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളവേദിയിൽ പ്രത്യക്ഷപ്പെട്ടതു വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കു കൗതുകമായി. കോട്ടയം ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയിൽ തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

ഭരണങ്ങാനം കൊടിത്തോട്ടത്തിൽ ജോബിയുടേയും കണമല കുരികിലക്കാട്ടിൽ ആതിരയുടേയും വിവാഹ വേദിയായിലായിരുന്നു ഈ കൗതുകക്കാഴ്ച. വിവാഹ സത്ക്കാരത്തോടനുബന്ധിച്ച് എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി-വയോജന ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഈ ഗാനമേള വേദിയിലേക്കായിരുന്നു പള്ളിയിലെ വിവാഹ കർമങ്ങൾക്കു ശേഷം വധൂവരന്മാരുടെ കടന്നു വരവ്.


സ്കൂൾ അധ്യാപികയായ ആതിര ഒരു ഗായികയും കൂടിയാണ്. ജോബിയാകട്ടെ തബല വിദഗ്ധനും. നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ..ഒരു രാഗമേഘം താ... എന്ന ഗാനമാണ് ആതിര ആലപിച്ചത്. കൂട്ടായി തബലയിൽ വിസ്മയം തീർത്ത് ജോബിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.