സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. തന്‍റെ ട്വീറ്റുകളിലൂടെ അദ്ദേഹം നെറ്റിസണുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ട്.

അദ്ദേഹത്തിന്‍റേതായ മിക്ക പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഒരു ചിത്രമാണ് നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. ഫോട്ടോയില്‍ ഒരു നായ "റിസര്‍വ്' ലോഗോയുള്ള ഒരു ഇരിപ്പിടത്തില്‍ സുഖമായി ഇരിക്കുന്നതാണുള്ളത്.

മഹീന്ദ്ര റൂട്ട്സ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ബാന്ദ്ര ഫോര്‍ട്ട് ആംഫി തിയേറ്ററില്‍ നിരവധിയാളുകള്‍ ഇരിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ഇതിനിടയിലാണ് റിസര്‍വ്ഡ് സീറ്റിലായി നായ ഉറങ്ങുന്നത്.

നിരവധി അഭിപ്രായങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. "സംവരണം ചെയ്ത സ്ഥലത്ത് ആരാണ് ഈ വിഐപി!' എന്നാണൊരു രസകരമായ കമന്‍റ്.