ഇന്ത്യയിലെ തനത് ജനുസിൽപ്പെട്ട പശുവാണ് ഗിർ. വലുപ്പംകൊണ്ടും പാലിന്റെ മേന്മകൊണ്ടും പ്രശസ്തമായ ഗിർ ഇപ്പോൾ വീണ്ടും വാർത്തയിൽ ഇടംനേടിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇവയുടെ മൂത്രത്തിൽ സ്വർണത്തിന്റെ അംശമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ജുനാഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ (ജെഎയു) നാലു വർഷത്തെ ഗവേഷണത്തിലാണ് ഗിർ പശുക്കളുടെ മൂത്രത്തിൽ സ്വർണത്തിന്റെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. ജെഎയുവിന്റെ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലായിരുന്നു പരീക്ഷണം. 400 പശുക്കളുടെ മൂത്ര സാമ്പിളുകൾ ഇവിടെ പരിശോധിച്ചു. ഇതിൽനിന്ന് ഒരു ലിറ്റർ ഗോമൂത്രത്തിൽ മൂന്നു മുതൽ പത്തു മില്ലിഗ്രാം വരെ സ്വർണത്തിന്റെ അളവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അയോണിക് രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്.

ഗ്യാസ് ക്രൊമാറ്റോഗ്രഫിമാസ് സ്പെകട്രോമെട്രി മാർഗത്തിലാണ് ഗോമൂത്രം പരിശോധിച്ചത്. ഗോമൂത്രത്തിന്റെ ഔഷധഗുണം മനസിലാക്കിയ പൂർവികർ മരുന്നായി ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ, ഇതിന്റെ ശാസ്ത്രീയ വശം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജുനാഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ബയോടെക്നോളജി വിഭാഗം ഗിർ ഇനം പശുക്കളുടെ മൂത്രം ഗവേഷണത്തിനെടുത്തതും സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും.


ജലത്തിൽ ലയിച്ച രൂപത്തിലുള്ള സ്വർണം രാസപ്രക്രിയ വഴി ഖരരൂപത്തിലാക്കാമെന്നും അരിച്ചെടുക്കാമെന്നും ബയോടെക്നോളജി വിഭാഗം മേധാവി ഡോ. ബി.എ. ഗോലാകിയ പറഞ്ഞു. ഒട്ടകം, പോത്ത്, ചെമ്മരിയാട്, കോലാട് എന്നിവയുടെ മൂത്രവും പരിശോധിച്ചെങ്കിലും അവയിലൊന്നും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാൽ, ഗിർ പശുക്കളുടെ മൂത്രത്തിൽ 5,100 സംയുക്‌തങ്ങൾ കണ്ടെത്തി. ഇതിൽ 388 എണ്ണത്തിന് നിരവധി രോഗങ്ങൾ സുഖപ്പെടുത്താനുള്ള ഔഷധഗുണമുണ്ടെന്നും കണ്ടെത്തി. ഇപ്പോൾ ഇന്ത്യയിലെ 39 പ്രാദേശിക ഇനം പശുക്കളുടെ മൂത്രസാമ്പിളുകൾ പരിശോധിച്ചുവരുകയാണ്.

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ഇീംബഴീഹറ02.ഷുഴ മഹശഴി=ഹലളേ>