വഴിയരികിൽ നിർത്തിയിട്ട സ്കൂട്ടർ തല്ലിത്തകർത്ത് പോലീസ്; പ്രതിഷേധമുയരുന്നു
Tuesday, April 2, 2019 1:54 PM IST
വഴിയരികിൽ നിർത്തിയിട്ട സ്കൂട്ടർ പോലീസ് ഉദ്യോഗസ്ഥൻ തല്ലിത്തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിഷേധമുയർത്തുന്നു. ചെന്നൈ മറീന ബീച്ചിന് സമീപത്തെ റോഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
വിഐപിയുടെ അകമ്പടി വാഹനങ്ങൾ വരുന്നതിനു മുന്നോടിയായി വഴിയിലെ മറ്റ് വാഹനങ്ങൾ മാറ്റുന്നതിനിടെയാണ് സംഭവം. സ്കൂട്ടറിന്റെ ഉടമയുടെ മുമ്പിൽ വച്ചാണ് പോലീസുദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തത്.
സമീപമുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥൻ ഈ കാഴ്ച്ച കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഈ പോലീസുദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.