200 മി​​​​ല്യ​​​​ണ്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം യൂ​​​​സ​​​​റാ​​​​യി ക്രി​​​​സ്റ്റ്യാ​​​​നോ
Friday, January 31, 2020 12:49 PM IST
ത​​​​ല​​​​യു​​​​യർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ, നെ​​​​ഞ്ചു​​​​വി​​​​രി​​​​ച്ചു​​​​ ന​​​​ട​​​​ക്കാ​​​​ൻ ഫു​​​​ട്ബോ​​​​ൾ സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റോ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക് ഒ​​​​രു കാ​​​​ര​​​​ണം കൂ​​​​ടി... അ​​​​തെ, ലോ​​​​ക​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ 200 മി​​​​ല്യ​​​​ണ്‍ (20 കോ​​​​ടി)​​​​ഫോ​​​​ളോവേ​​​​ഴ്സി​​​​നെ നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ ഖ്യാ​​​​തി ഇ​​​​നി ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്കു സ്വ​​​​ന്തം.

ഫോ​​​​ട്ടോ - വീ​​​​ഡി​​​​യോ ഷെ​​​​യ​​​​റിം​​​​ഗ് സോ​​​​ഷ്യ​​​​ൽ ​​മീ​​​​ഡി​​​​യാ ​​പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ന്‍റെ ഒൗ​​​​ദ്യോ​​​​ഗി​​​​ക പേ​​​​ജി​​​​നു ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മാ​​​​യി 330 മി​​​​ല്യ​​​​ണ്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സ് മാ​​​​ത്ര​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ന്‍റെ ‘പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യം’ ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യം. “ന​​​​ന്ദി, ഏ​​​​വ​​​​ർ​​​​ക്കും.. എ​​​​ന്നോ​​​​ടൊ​​​​പ്പം ഈ ​​​​യാ​​​​ത്ര​​​​യി​​​​ൽ​​​​കൂ​​​​ടെ​​​​നി​​​​ന്ന​​​​തി​​​​ന്, പ​​​​ങ്കു​​​​വ​​​​ച്ച​​​​തി​​​​ന് ’’- ​താ​​​​രം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ കു​​​റി​​​ച്ചു.

അ​​​മേ​​​​രി​​​​ക്ക​​​ൻ ഗാ​​​​യി​​​​ക അ​​​​രി​​​​യാ​​​​ന ഗ്രാ​​​​ൻ​​​​ഡെ(173 മി​​​​ല്യ​​​​ണ്‍),ഹോ​​​​ളി​​​​വു​​​​ഡ് താ​​​​രം ഡ്വ​​​​യി​​​​ൻ ജോ​​​​ണ്‍​സ​​​​ൻ (170 മി​​​​ല്യ​​​​ണ്‍ ), ഗാ​​​​യി​​​​ക സ​​​​ലീ​​​​ന ഗോ​​​​മ​​​​സ് (167 മി​​​​ല്യ​​​​ണ്‍) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഫോ​​​​ളോ​​​​വേ​​​​ഴ്സി​​​​ന്‍റെ എ​​​​ണ്ണ​​​​ത്തി​​​​ൽ ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്കു തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള​​​​വ​​​​ർ. അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ ഫു​​​​ട്ബോ​​​​ൾ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​ക്ക് 148 മി​​​​ല്യ​​​​ണ്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സ് ആ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലു​​​​ള്ള​​​​ത്.

ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്ന വ്യ​​​​ക്തി​​​​യും ക്രി​​​​സ്റ്റ്യാ​​​​നോ​​​​യാ​​​​ണ്. ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റും പ​​​​ര​​​​സ്യ​​​​മു​​​​ള്ള ഓ​​​​രോ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം പോ​​​​സ്റ്റി​​​​നും ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്ക് 9,00,000 യൂറോ ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഹോ​​​​പ്പ​​​​ർ എ​​​​ച്ച്ക്യു ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​താ​​​​യ​​​​ത്, പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​ന്നു മാ​​​​ത്രം ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​രു​​​​മാ​​​​നം 48 മി​​​​ല്യ​​​​ണ്‍ യൂ​​​​റോ​​​​യോ​​​​ളം വ​​​​രും.

മെ​​​​സി​​​​യാ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. 23.3 മി​​​​ല്യ​​​​ണ്‍ യൂ​​​​റോ​​​​യാ​​​​ണ് താ​​​​ര​​​​ത്തി​​​​ന് പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ഫോ​​​​ളോ​​​​വേ​​​​ഴ്സും ലൈ​​​​ക്കു​​​​മു​​​​ള്ള കാ​​​​യി​​​​ക​​​​താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും ക്രി​​​​സ്റ്റ്യാ​​​​നോ​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.