ഒ​ന്നാം​തീ​യ​തി ത​ന്നെ ഒ​ന്നാം​ത​രം ടി​പ്പ്; കോ​ള​ടി​ച്ച് ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ്
ഒ​ന്നാം തി​യ​തി ന​ല്ലൊ​രു ക​ച്ച​വ​ടം കി​ട്ട​ണ​മെ​ന്നാ​ണ് പ​ല ക​ട​ക്കാ​രു​ടെ​യും ആ​ഗ്ര​ഹം. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​നു​മ​പ്പു​റ​മു​ള്ള ഒ​രു സം​ഭ​വം ന​ട​ന്നാ​ലോ?

ഫ്ലോ​റി​ഡ കേ​പ് കോ​റ​ലി​ലു​ള്ള മ​സാ​ല മ​ന്ത്ര എ​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​നാ​ണ് 2021 ജ​നു​വ​രി ഒ​ന്നാം തീ​യ​തി കോ​ള​ടി​ച്ച​ത്. ജ​നു​വ​രി ഒ​ന്നി​ന് ടി​പ്പാ​യി ല​ഭി​ച്ച​ത് 2020 ഡോ​ള​ർ (ഏ​ക​ദേ​ശം 1.48 ല​ക്ഷം രൂ​പ) ആ​ണ്.

269 ഡോ​ള​റാ​യി​രു​ന്നു റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ ഉ​പ​ഭോ​ക്താ​വി​ന്‍റെ ബി​ല്ല് തു​ക. റ​സ്റ്റ​റ​ന്‍റി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ന്‍റെ ബി​ല്ലും ടി​പ്പു ന​ൽ​കി​യ തു​ക​യും റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​സ്ഥ​ൻ പു​റ​ത്തു പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന റ​സ്റ്റ​റ​ന്‍റു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി "ടി​പ് ച​ല​ഞ്ച്' ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2020 ഡോ​ള​ർ ടി​പ്പ് ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ടു​ത്ത​യി​ടെ പെ​ൻ​സി​ൽ​വാ​നി​യാ​യി​ലെ ഇ​റ്റാ​ലി​യ​ൻ റ​സ്റ്റ​റ​ന്‍റി​ന് ല​ഭി​ച്ച ടി​പ്പ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. 5000 ഡോ​ള​റാ​ണ് അ​ന്ന് ഒ​രു ഉ​പ​ഭോ​ക്താ​വ് ടി​പ്പാ​യി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.