ചീ​റ്റ​യെ വി​ഴു​ങ്ങു​ന്ന സിം​ഹം! ഫോ​ട്ടോ ക​ണ്ട​വ​ർ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നു, പി​ന്നെ...
കാ​ട്ടി​ലെ രാ​ജാ​വാ​ണ് സിം​ഹം. വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​ൻ ചീ​റ്റ​പ്പുലി​യു​മാ​ണ്. അ​പ്പോ​ൾ ഒ​രു സിം​ഹം ഒ​രു ചീ​റ്റ​യെ വി​ഴു​ങ്ങാ​ൻ തു​ട​ങ്ങു​ന്ന ചി​ത്രം ക​ണ്ടാ​ൽ എ​ന്താ​യാ​ലും ആ​രും ഒ​ന്നു​കൂ​ടെ നോ​ക്കും.

അ​ത്ത​ര​ത്തി​ലൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ, ചി​ത്രം കാ​ണു​ന്പോ​ഴെ ചീ​റ്റ​യെ സിം​ഹം വി​ഴു​ങ്ങു​ക​യാ​ണെ​ന്ന​ങ്ങ് വി​ശ്വ​സി​ക്കാ​തെ ഒ​ന്നു​കൂ​ടി സൂ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ ന​ന്നാ​യി​രി​ക്കും.

സ​യീ​ദ് അ​ൽ​ജാ​ഫ​ർ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ക്ഷ​മ​യു​ടെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും മി​ക​വി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​ചി​ത്രം. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്നാ​ണ് സ​യി​ദ് ഇ​ങ്ങ​നെ​യൊ​രു രം​ഗം പ​ക​ർ​ത്തി​യ​ത്. കെ​നി​യ​യി​ലെ മ​സാ​യി മ​രാ ഗെ​യിം റി​സ​ർ​വി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ചീ​റ്റ​ക​ൾ സിം​ഹ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ത്ത് എ​ത്താ​നാ​യി ഏ​റെ നേ​രം കാ​ത്തി​രു​ന്നു. അ​വ അ​ണി​നി​ര​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ണ്‍ ചീ​റ്റ സിം​ഹ​ങ്ങ​ളെ പു​റ​ത്തു ചാ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.
ഒ​രു ചീ​റ്റ ആ​കാ​ശം മു​ട്ടെ​യു​ള്ള കു​ന്നി​ൻ മു​ക​ളി​ൽ വെ​റു​തെ ഇ​രു​ന്നു. ഒ​രു സിം​ഹ​മാ​ക​ട്ടെ ചീ​റ്റ​യ്ക്ക് എ​തി​ർ ദി​ശ​യി​ൽ വെ​റു​തെ​യ​ങ്ങ​നെ നി​ൽ​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, അ​തു ചീ​റ്റ​യു​ടെ ത​ല സിം​ഹ​ത്തി​ന്‍റെ വാ​യി​ല​ക​പ്പെ​ട്ട​തു​പോ​ലെ​യാ​ണ് തോ​ന്നി​ച്ച​ത്.

അ​ങ്ങ​നെ​യാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​വും അ​ദ്ഭു​ത​വും തോ​ന്നി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ജ​നി​ച്ച​ത്. - ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.