ഇതാ നീലാകാശം പച്ചക്കടൽ!
Friday, December 10, 2021 11:43 AM IST
ചെ​റാ​യി: നീലാകാശം പച്ചക്കടൽ എന്നൊക്കെ സിനിമാപ്പേര് കേട്ടപ്പോൾ ഭാവന മാത്രമായിരിക്കുമെന്നു കരുതിയവർ കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് അന്പരന്നു, ചെറായി, മുനന്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച.

ഇ​ള​കി​മ​റി​യു​ന്ന ക​ട​ൽ തി​ര​ക​ൾ​ക്കു പ​ച്ച​നി​റം ക​ണ്ട് സ​ന്ദ​ർ​ശ​ക​രും നാ​ട്ടു​കാ​രു അ​ത്ഭു​തം കൂ​റി. കു​ഴു​പ്പി​ള്ളി, ചെ​റാ​യി, മു​നന്പം ബീ​ച്ചു​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ക​ട​ലിനു നി​റം​മാ​റി​യ​ത്. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ മാ​റ്റ​മാ​ണ് പ​ച്ച​നി​റ​ത്തി​നു കാ​ര​ണ​മെ​ന്നു പ​ര​ന്പാ​ര​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ്യ​ക്ത​മാ​ക്കി.

വ​ള​രെ അ​പൂ​ർ​വ​മാ​യി​ട്ടേ ഈ ​മേ​ഖ​ല​യി​ൽ നി​റം​മാ​റ്റം ക​ണ്ടു​വ​രാ​റു​ള്ളൂ. പ​ച്ച​നി​റം ക​ണ്ട​തോ​ടെ ബീ​ച്ചി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രി​ൽ പ​ല​രും ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ ത​ന്നെ ഭ​യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ക​ട​ലി​ലെ ആ​വാ​സ വ്യ​വ​സ്ഥ താ​ളം തെ​റ്റു​ന്ന​താ​ണ് ക​ട​ൽ പ​ച്ച നി​റ​ത്തി​ലേ​ക്ക് വ​ഴി മാ​റാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ആ​ൽ​ഗ​ക​ളു​ടെ ഈ ​പ്ര​തി​ഭാ​സ​ത്തെ ആ​ൽ​ഗ​ൽ ബ്ലും ​എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഈ ​ആ​ൽ​ഗ​ക​ൾ അ​ട​ങ്ങി​യ ക​ട​ൽ വി​ഭ​വ​ങ്ങ​ൾ മ​നു​ഷ്യ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ ജീ​വനു പോ​ലും ആ​പ​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.