ഹിപ്പൊപ്പൊട്ടാമസിന്റെ ഭീമൻ വെങ്കല പ്രതിമ മോഷണം പോയി
Monday, January 14, 2019 12:59 PM IST
ഹിപ്പൊപ്പൊട്ടാമസിന്റെ ഭീമൻ വെങ്കലപ്രതിമ മോഷണം പോയി. ഇംഗ്ലണ്ടിലെ ടണ്‍ബ്രിഡ്ജ് വെൽസിലുള്ള ചിൽസ്റ്റോണ് ഗാർഡനിൽ നിന്നുമാണ് ഏകദേശം 680 കിലോ ഭാരമുള്ള പ്രതിമ മോഷണം പോയത്.
പ്രതിമ മോഷണം പോയതുമായി ബന്ധപ്പെട്ട് കെന്റ് പോലീസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വളരെയധികം ഭാരമുള്ള ഈ ഹിപ്പൊപ്പൊട്ടാമസിന്റെ പ്രതിമ ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ചേർന്നാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഏതെങ്കിലും ട്രക്കിനുള്ളിലായിരിക്കാം ഈ പ്രതിമ കയറ്റിയിരിക്കുന്നതെന്നും പ്രതിമ ഉയർത്താൻ യന്ത്ര സഹായം തേടിയിരിക്കാമെന്നും പോലീസ് പറഞ്ഞു.
പ്രതിമയുടെ അസാധാരണമായ വലിപ്പം കാരണം ഇത് ആളുകളുടെ കണ്ണിൽപ്പെടാൻ സാധ്യതയുണ്ട്. ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി പോലീസിൽ വിവരമറിയിക്കണമെന്നും കെന്റ് പോലീസ് അഭ്യർത്ഥിച്ചു.