വീട്ടുമുറ്റത്തെ വെള്ളപ്പാത്രത്തിൽ കുളിച്ചുരസിച്ച് ക​ടു​വ; അമ്പരന്ന് വീട്ടുകാർ
വേ​ന​ല്‍​കാ​ല​ത്ത് വെ​ള്ളം തേ​ടി മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലി​റ​ങ്ങും. എ​ന്നാ​ല്‍ വെ​ള്ളം അ​ന്വേ​ഷി​ച്ചു വ​ന്ന ക​ടു​വ കു​ളി​ച്ചു ര​സി​ച്ചാ​ലോ. അ​ത്ത​ര​മൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

സു​ശാ​ന്ത ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു വീ​ടി​ന് പു​റ​ത്ത് സം​ഭ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ക​ടു​വ കു​ളി​ച്ച് ഉ​ല്ല​സി​ച്ച​ത്. വെ​ള്ള​വും വെ​ള്ളം സം​ഭ​രി​ച്ച പാ​ത്ര​വും ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന ക​ടു​വ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​ന്താ​യാ​ലും വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.