ജനൽകമ്പിക്ക് ഇടയിൽ കഴുത്തു കുടുങ്ങി തൂങ്ങിക്കിടന്ന കുഞ്ഞിനു രണ്ടാം ജന്മം
Tuesday, January 29, 2019 11:37 AM IST
കെട്ടിടത്തിന്റ മൂന്നാം നിലയിലെ ജനൽ കമ്പികൾക്ക് ഇടയിൽ കഴുത്തു കുടുങ്ങി തൂങ്ങിക്കിടന്ന പെൺകുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ യുൻലോംഗ് കൗണ്ടിയിലാണ് ഏറെ ആശങ്കയുണർത്തിയ സംഭവം അരങ്ങേറിയത്.
കെട്ടിടത്തിൽ നിന്നും തെന്നി വീണതിനെ തുടർന്നാണ് ഈ കുട്ടി ജനൽ കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങിയ നിലയിൽ തൂങ്ങി കിടന്നത്. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട രണ്ടു പേർ കോവണി ഉപയോഗിച്ച് കെട്ടിടത്തിൽ കയറുകയും പിന്നീട് കുട്ടിയെ സുരക്ഷിതമായി രക്ഷിക്കുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടു പേരുടെയും സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്.