ഞാനിവിടെയുണ്ട്, വ്യാജവാർത്തകളുടെ പിന്നാലെ പോകരുത്: ആശുപത്രിയിൽ നിന്ന് വാവ സുരേഷ്
വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയിലായെന്ന വാർത്ത ഏവരും ആശങ്കയോടെയാണ് കേട്ടത്. പിന്നീടുള്ള ദിവസങ്ങളിൽ വാവയുടെ ആരോഗ്യനില സംബന്ധിച്ച് പല വാർത്തകളും പുറത്തുവന്നു. സോഷ്യൽ മീഡിയയിലും വാർത്തകൾ നിറഞ്ഞതോടെ തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രതികരണവുമായി സാക്ഷാൽ വാവ സുരേഷ് തന്നെ രംഗത്തെത്തി.

പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്നും ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി ഉ​ള്ള​തി​നാ​ൽ ഉ​ട​ൻ ത​ന്നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സോഷ്യൽ മീഡിയയിലൂടെ ഒ​രു​പാ​ട് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും ഇ​തി​നെ പി​ന്നാ​ലെ പോ​ക​രു​തെ​ന്നും വാ​വ സു​രേ​ഷ് കൂട്ടിച്ചേർത്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു വാ​വ സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.