ജാ​ൻ​സി​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ കൃ​ഷ്ണ​യെ​ത്തി
Tuesday, June 16, 2020 4:16 PM IST
ര​ണ്ടാം പ്ര​സ​വം ക​ഴി​ഞ്ഞ ജാ​ൻ​സി​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ കൃ​ഷ്ണ​യെ​ത്തി.

ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ കു​തി​ര​യാ​ണു ജാ​ൻ​സി. സം​സ്ഥാ​ന​ത്തെ ആ​ദ്യ പെ​ണ്‍ ജോ​ക്കി​യാ​കു​ന്ന​തി​ന് മൈ​സൂ​രി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന പൂ​പ്പ​ത്തി സ്വ​ദേ​ശി​യാ​ണ് കൃ​ഷ്ണ.

ഹോ​ളി​ഗ്രേ​സ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​താ​ൻ കു​തി​ര​പ്പു​റ​ത്ത് എ​ത്തു​ന്ന കൃ​ഷ്ണ​യു​ടെ വീ​ഡി​യോ​യും വാ​ർ​ത്ത​ക​ളും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഡോ. ​രാ​ജു ഡേ​വി​സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കു​തി​ര സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ൻ​സി അ​ഞ്ചു വ​ർ​ഷം മു​ന്പ് പ്ര​സ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​കു​തി​ര​ക്കു​ട്ടി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ച​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.