വി​മാ​ന​യാ​ത്ര​യ്ക്കൊ​രു​ങ്ങി ഷോ​ൺ; സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് കോ​ണ്‍​സു​ലേ​റ്റ്
Saturday, October 9, 2021 6:22 PM IST
വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പി​റ​ന്ന കു​ട്ടി​യും കു​ടും​ബ​വും ഉ​ട​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും. ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റാ​ണ് കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ല​ണ്ട​ന്‍-​കൊ​ച്ചി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മ​ല​യാ​ളി യു​വ​തി​യാ​യ മ​രി​യ ഫി​ലി​പ്പ് പ്ര​സ​വി​ച്ച​ത്.

വി​മാ​നം പു​റ​പ്പെ​ട്ട് അ​ധി​ക​നേ​രം ക​ഴി​യു​ന്ന​തി​ന് മു​ന്‍​പ് യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ടെ​യും നാ​ല് ന​ഴ്സു​മാ​രു​ടെ​യും കാ​ബി​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ യു​വ​തി പ്ര​സ​വി​ച്ചു. പി​ന്നീ​ട് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി യു​വ​തി​യേ​യും കു​ട്ടി​യേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഷോ​ണ്‍ ചെ​റി​യാ​ൻ മാ​ത്യു എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഷോ​ണും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റ് ചെ​യ്തു. തു​ട​ര്‍​യാ​ത്ര​യ്ക്കാ​യി സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് പ​റ​ക്കു​ന്ന ഷോ​ണി​ന് ആ​ശം​സ​ക​ളെ​ന്നും കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റി​ൽ കു​റി​ച്ചു.

പാ​സ്പോ​ർ​ട്ട് പോ​ലെ​യു​ള്ള രേ​ഖ​യി​ൽ പേ​ന​കൊ​ണ്ട് എ​ഴു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. പ​ല​രും പേ​ന കൊ​ണ്ട് എ​ഴു​തി​യ പാ​സ്പോ​ർ​ട്ട് ക​ണ്ട് സം​ശ​യം ക​മ​ന്‍റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് പാ​സ്പോ​ർ​ട്ട​ല്ലെ​ന്നും അ​ടി​യ​ന്തി​ര സ​ർ​ട്ടി​ഫി​ക്കാ​റ്റാ​ണെ​ന്നും കോ​ണ്‍​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.