1050 ഏക്കർ സ്ഥലത്തുള്ള ബംഗ്ലാവ്; വിൽക്കാനിട്ടിരിക്കുന്ന വില...
176 കോ​ടി​രൂ​പ​യു​ടെ ബം​ഗ്ലാ​വ് ! കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു​ണ്ടോ? അ​യ​ർ​ല​ന്‍റി​ലെ കോ​വോ​യി​സി​ലെ ആ​ബി ലീ​ക്സ് എ​സ്റ്റേ​റ്റി​ലാ​ണ് ഇത് സ്ഥി​തി ചെ​യ്യു​ന്ന​ത്. 1050 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ ന​ടു​വി​ലാ​യാ​ണ് ഈ ​കൊ​ട്ടാ​ര സ​മാ​ന​മാ​യ ​ബം​ഗ്ലാ​വു​ള്ള​ത്.

1773 ആ​ർ​ക്കി​ടെ​ക്റ്റാ​യ ജെ​യിം​സ് വ​യാ​ട്ടാ​ണ് ഈ ​ബം​ഗ്ലാ​വ് പ​ണി​ത​ത്. മൂ​ന്നു നി​ല​ക​ളാ​ണു​ള്ള​ത്. 10 ബാ​ത്ത്റൂ​മു​ക​ൾ മാ​ത്ര​മു​ണ്ട്. മി​നി ലൈ​ബ്ര​റി, പ്ര​ത്യേ​ക കോ​ട്ടേ​ജു​ക​ൾ തു​ട​ങ്ങി പ​റ​ഞ്ഞാ​ലും കണ്ടാലും തീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ളാ​ണ് ഈ 1050 ​ഏ​ക്ക​ർ സ്ഥ​ല​ത്തു​ള്ള​ത്. അ​ര​മ​ണി​ക്കു​റോ​ളം വേ​ണം ​ബം​ഗ്ലാ​വ് ഒ​ന്നു ചു​റ്റിക​റ​ങ്ങാ​ൻ.

ബി​സി​ന​സു​കാ​ര​നാ​യ ഡേ​വി​ഡ് ഡേ​വി​സാ​ണ് ഇ​പ്പോ​ൾ ഈ ​ബം​ഗ്ലാ​വി​ന്‍റെ ഉ​ട​മ. 2019 ജൂ​ൺ മു​ത​ൽ ​ബം​ഗ്ലാ​വ് വി​ൽ​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. പ​ക്ഷെ ഇ​തു​വ​രെ ഈ ​ബം​ഗ്ലാ​വ് ആ​രും വാ​ങ്ങി​യി​ട്ടില്ല. വില തന്നെ പ്രശ്നം. എ​ന്താ ഒ​രു കൈ ​നോ​ക്കു​ന്നോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.